പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍

കോട്ടയം: മുണ്ടക്കയത്ത് പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. കൊടുകുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.ചെവ്വാഴ്ച വേലനിലം ജംഗ്ഷനിലെ തൊമ്മന്‍ റോഡിലായിരുന്നു സംഭവം. സ്വകാര്യ മൊബൈല്‍ കമ്ബനിയുടെ ടെക്‌നീഷ്യനാണ് സുനീഷ്. ഇയാള്‍ സമീപത്തെ ടവറിന് സമീപത്ത് പോയി മടങ്ങി വരുമ്ബോഴാണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. കടയില്‍ നിന്ന് മടങ്ങി Read More …

അഫ്ഗാനിലെ ഭൂചലനത്തില്‍ മരണം ആയിരം കടന്നു: മരണസംഖ്യ ഇനിയും ഉയരുമെന്ന് അധിക‍ൃതര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്ബത്തില്‍ മരണം ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധിക‍ൃതര്‍ അറിയിച്ചു. കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ദുരന്തത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു. ഭൂചലനം ഏറെ നാശംവിതച്ച പക്തിക പ്രവിശ്യയിലാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുന്നത്. മലനിരകളാല്‍ നിറഞ്ഞ മേഖലയില്‍ നേരത്തെ തന്നെ ഗതാഗത Read More …

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസ് ; സരിതയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മൊഴി നല്‍കുന്നത്. കേസില്‍ സാക്ഷിയായിട്ടാണ് സരിതയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വപ്നയെ കൂടാതെ പിസി ജോര്‍ജും കേസിലെ പ്രതിയാണ്.മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കേസ്.സ്വപ്ന സുരേഷ് Read More …

വളപട്ടണത്ത് ഹോസ്റ്റല്‍ പാചകക്കാരന്റെ പീഡനത്തിന് കൂടുതല്‍ പെണ്‍കുട്ടികള്‍ ഇരയായി; കൂടുതല്‍ പരാതികള്‍ കിട്ടിയെന്ന് പൊലീസ്; പലരും പുറത്തുപറയാതിരുന്നത് ഭയം കൊണ്ട്

കണ്ണൂര്‍: വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന പീഡനക്കേസില്‍ പൊലീസിന് കൂടുതല്‍ പരാതികള്‍ ലഭിച്ചു. ഹോസ്റ്റലിലെ അന്തേവാസികളായ പെണ്‍കുട്ടികളില്‍ മറ്റുചിലരെ കൂടി പാചകക്കാരന്‍ പീഡിപ്പിച്ചുവെന്നാണ് പൊലിസ് ഇന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. പൊലീസ് അന്തേവാസികളായ പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ നിന്നും സഹപാഠിനികളില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് മറ്റുചില പെണ്‍കുട്ടികള്‍ കൂടി പീഡനത്തിനിരയായതായി മൊഴി നല്‍കിയത്. എന്നാല്‍ ഇവരില്‍ പലരും Read More …

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; 250 മരണം

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം. 250 മരണം റിപ്പോർട്ട് ചെയ്തു. 150 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തെക്ക് കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിമി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള 500 കിമി ചുറ്റളവിൽ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കാബൂൾ, പാകിസ്താനിലെ ഇസ്ലാമാബാദ് എന്നിവിടങ്ങളിലും Read More …

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പുറത്തേക്ക്; നിയമസഭ പിരിച്ചുവിടുമെന്ന് ശിവസേന; തിരക്കിട്ട നീക്കങ്ങളുമായി ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നേതൃയോഗം വിളിച്ചു. മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒരു മണിയ്ക്ക് അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിരിച്ചുവിടുന്ന സാഹചര്യം ഒരുങ്ങുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റില്‍ കുറിച്ചു. മന്ത്രിസഭ രാജിവെച്ചേക്കുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന്, ആദിത്യ താക്കറെ Read More …

വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം വേണ്ട, അത് യഥാർത്ഥ സ്നേഹമല്ല: ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവനകളും നിലപാടുകളും പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒന്നാണ് ചർച്ചയായി മാറിയിരിക്കുന്നത്.വിവാഹത്തിന് മുൻപായുള്ള ലൈംഗിക ബന്ധം യഥാർത്ഥ സ്നേഹമല്ലെന്നാണ് ഫ്രാൻസിസ് മാർപാപ്പപറഞ്ഞിരിക്കുന്നത്. ‘കാറ്റെച്ചുമെനൽ ഇറ്റനെറീസ് ഫോർ മാരീഡ് ലൈഫ്’ എന്ന 97 പേജുള്ള സർക്കുലറിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളിൽ നിന്നും പിന്തിരിയാൻ ദമ്പതികളെ Read More …

കുവൈറ്റ് മനുഷ്യക്കടത്ത്: കാഴ്ചവസ്തുവാക്കി, വിൽപ്പനയ്ക്ക് ശ്രമിച്ചു കൂടുതൽ വെളിപ്പെടുത്തലുകൾ

കുവൈറ്റ്: മനുഷ്യക്കടത്തിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് ഫോർട്ട് കൊച്ചിയിലെ പരാതിക്കാരിയുടെ കുടുംബം. കുവൈറ്റിൽ നിന്നും കൊച്ചിയിൽ നിന്നും ഇടപെടൽ ഉണ്ടായതായി പരാതിക്കാരി വെളിപ്പെടുത്തി. കുവൈറ്റിൽ മലയാളി യുവതികളെ കാഴ്ചവസ്തുവാക്കി വിലപേശി വിൽപന നടത്തിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും രംഗത്തെത്തി. കുവൈറ്റ് മനുഷ്യക്കടത്തിൽ ഇതുവരെ മൂന്ന് യുവതികളാണ് പൊലീസിൽ പരാതി നൽകിയത്. ഇതിൽ ആദ്യം പരാതി നൽകിയത് Read More …