ഷാജ് കിരണിന്‍റെയും സ്വപ്ന സുരേഷിന്‍റെയും വെളിപ്പെടുത്തലിനെതിരെ നിയമ നടപടിയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്.

തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി. സഭയെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തൽ, ഗൂഢാലോചന, മാനനഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി. ഷാജ് കിരണിനെയും സ്വപ്ന സുരേഷിനേയും പ്രതി ചേർത്താണ് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി Read More …

കെ.സി വോണുഗോപാൽ കുഴഞ്ഞുവീണു; മുതിർന്ന കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു. തുടർന്ന് കെ.സി വോണുഗോപാൽ കുഴഞ്ഞുവണു. മുതിർന്ന കോൺഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ മുൻ നിരയിൽ നിന്നത് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ്. കേന്ദ്ര എജൻസികൾക്ക് അനുകൂലമായ് സംസ്ഥാനത്ത് Read More …

ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ജലന്ധർ രൂപതാധ്യക്ഷ പദവിയിലേക്ക്; നടപടികൾ തുടങ്ങി

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലകളിലേക്ക്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചു. പീഡന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ 2018 ലാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധ്യക്ഷ പദവിയിൽ നിന്നും നീക്കിയത്. ഉടൻ ചമതലയേൽക്കുമെന്ന് ആർച്ച് ബിഷപ്പ് ലിയോ പോൾഡോ വ്യക്തമാക്കി. ബലാത്സം​ഗ കേസിൽ Read More …

തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുവല്ല : തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊമ്ബാടി സ്വദേശി അരുണ്‍ ( 38 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് റെയില്‍വേ സ്റ്റേഷനും പുഷ്പഗിരി ലെവല്‍ ക്രോസിനും ഇടയിലായി ട്രാക്കിന് സമീപത്ത് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴഞ്ചേരിയിലെ Read More …

പ്ലസ് വണ്‍ പരീക്ഷ ഇന്നു മുതല്‍; ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയില്‍: 30നു പരീക്ഷ അവസാനിക്കും

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേര്‍ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരില്‍ 2,11,904 പേര്‍ പെണ്‍കുട്ടികളും 2,12,792 പേര്‍ ആണ്‍കുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണു കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്. 77,803 പേര്‍. കുറവ് ഇടുക്കിയിലും. 11,008 പേര്‍. ഗള്‍ഫില്‍ 505 പേരും ലക്ഷദ്വീപില്‍ 906 പേരും മാഹിയില്‍ 791 Read More …

സൗദി: സന്ദര്‍ശക വിസക്കാര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ്

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് ഗര്‍ഭ ചികിത്സയും അടിയന്തര പ്രസവ ചെലവിലേക്ക് പോളിസി കാലയളവില്‍ പരമാവധി 5000 റിയാല്‍ വരെയും ഇന്‍ഷുറസ് കവറേജും ലഭിക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ Read More …

മദ്യലഹരിയില്‍ യുവാവ് കമ്ബിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

കൊല്ലം: നഗരത്തിനടുത്ത് ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്ബിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ഭാര്യ മരിച്ചതറിയാതെ അടുത്തമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മാടന്‍നട-ഇരവിപുരം റോഡില്‍ ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്താണ് മുരുകനും ഈശ്വരിയും മക്കളായ സരസ്വതിയും ശങ്കരേശ്വരിയും താമസിക്കുന്നത്. വീട്ടില്‍ത്തന്നെ Read More …

പ്രവാചകനെതിരേ പരാമര്‍ശം; നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പോലീസ് നോട്ടീസയച്ചു

പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ കേസില്‍ ചോദ്യംചെയ്യുന്നതിന് 25-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ ദേശീയവക്താവ് നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൈഥുനി പോലീസ് നോട്ടീസയച്ചു. രാവിലെ 11-ന് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം. വിവാദ പരാമര്‍ശമുണ്ടായ ചര്‍ച്ചയുടെ വീഡിയോക്ലിപ്പ് ഹാജരാക്കാന്‍ സ്വകാര്യ ചാനലിനോടും പോലീസ് ആവശ്യപ്പെട്ടു. ഇതേ സംഭവത്തില്‍ നേരത്തെ മുംബ്രയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ജൂണ്‍ 22-ന് Read More …