കോട്ടക്കലിൽ ഒരുവയസുകാരന്റെ മരണം: മഞ്ഞപ്പിത്തം ബാധയെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കോട്ടക്കൽ : ഒരു വയസുകാരന്റെ മരണം മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. Read More …

സ്വര്‍ണവില ഒറ്റയടിക്ക് വന്‍ കുതിപ്പ്, ഇന്ന് പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. ഏതാനും ദിവസങ്ങളായി കുറഞ്ഞു വന്നിരുന്ന സ്വര്‍ണം ഒറ്റയടിക്ക് പവന്‍ വില 72000 കടന്നു. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂലൈയിലെ ആദ്യ ദിവസം സ്വര്‍ണം കുതിക്കുമെന്ന വ്യക്തമായ സൂചന നല്‍കുകയാണ് വിപണി. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72160 രൂപയാണ് Read More …

കുട്ടനാട് പച്ചയിൽ എ ടി എം തകർത്ത് മോഷണ ശ്രമം

ഫെഡറൽ ബാങ്ക് പച്ച ചെക്കിടിക്കാട് ശാഖയിലെ എ ടി എം തകർത്ത് മോഷണ ശ്രമം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്ക് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. പോലീസ് പച്ചയിലെ ബാങ്ക് Read More …

പ്രഭാസും മോഹൻലാലും അക്ഷയ് കുമാറും; പ്രേക്ഷകരെ കൈയടിച്ച് കണ്ണപ്പ

ശക്തിക്കും മേലെയാണ് ഭക്തി!’ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് ‘കണ്ണപ്പ’ എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു നായകനായെത്തിയിരിക്കുന്ന ‘കണ്ണപ്പ’. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമായി പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ് ചിത്രം . വിഷ്ണുവിനെ കൂടാതെ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങി Read More …

ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിൽ മോഷണം

കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെ രാത്രി മോഷണം. ഒതുക്കുങ്ങൽ ഹൈസ്കൂൾ ന്റെ ഓഫീസ് റൂമും, ലൈബ്രറി, സ്റ്റോർ തുടങ്ങിയവയുടെ വാതിലുകൾ തകർക്കപ്പെടുകയും സ്കൂൾ സിസിടിവി നശിപ്പിക്കുകയും ചെയ്താണ് മോഷണം നടത്തിയിട്ടുള്ളത്. 60,000ന് മുകളിൽ പണം മോഷണം പോയതായും പ്രാഥമിക വിലയിരുത്തലുകൾ ഉണ്ട്. കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ഇന്നു നടന്ന കോർ കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്.ബിജെപിയിലെ മുരളീധര പക്ഷമാണ് വിമർശനം ഉയർത്തിയത്.നിലമ്പൂരിൽ വേണ്ടത്ര നിലയിലുള്ള പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്‌ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നു പോകരുതെന്നും ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കി. Read More …

ഉരുൾ ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി നൽകിയത് 9.07 കോടി

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10,080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്. 2024 ആഗസ്റ്റ് മാസത്തില്‍ 2221 ഗുണഭോക്താക്കള്‍ക്ക് 1.9 കോടി രൂപ (1,99,89,000) വിതരണം ചെയ്തു. രണ്ട്, മൂന്ന് ഗഡു Read More …

ഹേമചന്ദ്രന്‍ വധക്കേസ്; അന്വേഷണം രണ്ട് സ്ത്രീകളിലേക്ക്

കോഴിക്കോട്: ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കൊലചെയ്തത് വയനാട് ബത്തേരിയിലെ ഒരു വീട്ടില്‍ വച്ചെന്ന് പോലിസ്. കേസിലെ പ്രതിയായ നൗഷാദിനെ വില്‍പ്പനയ്ക്കായി മറ്റൊരാള്‍ ഏല്‍പ്പിച്ച വീട്ടില്‍ രണ്ടുദിവസം പൂട്ടിയിട്ട് മര്‍ദിച്ചശേഷമാണ് കൊന്നതെന്നാണ് വിവരം. അതിന് ശേഷമാണ് മൃതദേഹം തമിഴ്‌നാട്ടിലെ വനമേഖലയിലുള്ള ചതുപ്പില്‍ കുഴിച്ചുമൂടിയത്. മൃതദേഹം രഹസ്യമായി കുഴിച്ചുമൂടാനാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും Read More …