മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ പോലീസുകാരുടെ വീട്ടിൽ മിന്നൽ പരിശോധന

കോഴിക്കോട്: മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ പ്രതികളായ പോലീസുകാരുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. കേസിൽ പ്രതി ചേർത്ത, പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് സേന ഡ്രൈവർമാരായ സീനിയർ സിപിഒ ഷൈജിത്ത്, സിപിഒ സനിത്ത് എന്നിവർ മുങ്ങിയ സാഹചര്യത്തിലാണു കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് ഇറങ്ങിയത്. തുടർന്നു പൊലീസുകാരുടെ വീടുകളിൽ പൊലീസ് Read More …

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരുകുട്ടിയും

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴുപേർ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടം. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് Read More …

പത്മജ വേണുഗോപാൽ ദില്ലി ലെഫ്. ഗവര്‍ണര്‍, പദവിയിലേക്കെന്നു സൂചന

പത്മജ വേണുഗോപാൽ രാജ്യ തലസ്ഥാനത്തേ ലെഫ്. ഗവര്‍ണര്‍ ആയേക്കുമെന്ന് വിവരം അമിത്ഷാ പത്മജയേ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു .മുൻ കോൺഗ്രസ് നേതാവ്, ലീഡർ കെ കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജക്ക് വലിയ അംഗീകാരമാണ്‌ കേന്ദ്ര സർക്കാരിൽ നിന്നും കിട്ടുന്നത് എന്നതാണ് സൂചന. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ Read More …

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ലിവിയ ജോസിനെ നാട്ടിലെത്തിച്ചു

ലിവിയയുടെ മൊഴി എടുത്ത ശേഷം കേസിൽ കൂടുതൽ പേ‍രെ പ്രതി ചേ‍ർക്കുന്നതിൽ അന്വേഷണ സംഘം തീരുമാനമെടുക്കും. വിദേശത്തായിരുന്ന ലിവിയ ദുബൈയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു പൊലീസ് പിടിയിലാകുന്നത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ സുഹൃത്തിൻ്റെ സഹായത്തോടെ വ്യാജ ലഹരിക്കേസിൽ കുടുക്കുകയായിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ലിവിയ Read More …

പെട്ടി വിഷയം നാടകം എന്ന് ആവർത്തിച്ച് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്

നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്. കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം. നിലമ്പൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക ഗാന്ധിയെ നിലമ്പൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്‌താൻ അനുകൂലികൾ എന്ന സംഘപരിവാർ പ്രചാരണത്തെ പ്രതിരോധിച്ച ആളാണ് ഞാൻ. Read More …

കെനിയയിൽ മരിച്ച മലയാളികളുടെമൃതദേഹങ്ങൾ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും

കെനിയയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്നും സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തിൽ അവരും ഇതേ വിമാനത്തിൽ എത്തുന്നുണ്ട്. അഞ്ച് മലയാളികളാണ് അപകടത്തിൽ മരിച്ചത്. ഖത്തറിൽ Read More …

ഇറാന് നേരെ വീണ്ടും ഇസ്രായേല്‍ കനത്ത ആക്രമണം ആരംഭിച്ചു

തലസ്ഥാനമായ ടെഹ്റാനിലടക്കം സ്ഫോടനം നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. യെമനില്‍ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ അപ്രഖ്യാപിത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് ലോകം. അതേസമയം യുഎസ്സുമായുള്ള ആണവ ചർച്ചകളില്‍ നിന്നും ഇറാൻ പിന്മാറിയിട്ടുണ്ട്. ഇസ്രായേല്‍ ഇറാൻ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഒമാനില്‍ നടക്കേണ്ട ആറാംഘട്ട Read More …

യുവ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിനെ ടീമിലെത്തിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്

2028 വരെയുള്ള മൂന്ന് വർഷത്തെ കരാറാണ് അർഷ് ബ്ലാസ്റ്റേഴ്സുമായി ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലീഗ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിൽ നിന്നാണ് ഈ യുവതാരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ്, എഎഫ്‌സി കപ്പ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിൽ മോഹൻ ബാഗാണ് വേണ്ടി കളിച്ച പരിചയം അർഷിനുണ്ട്.