രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി.

ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാംജിയോയുടെ കാള്‍, ഇന്റർനെറ്റ് സേവനങ്ങളാണ് പ്രവർത്തനരഹിതമായത്.വൈകുന്നേരത്തോടെ നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കണമെന്നും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ജിയോ അറിയിപ്പ് Read More …

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിെൻറ മകൻ സിയാദ് (36) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്.

കുളത്തൂർ മുഹമ്മദ് മൗലവി സ്മാരക കർമ്മ ശ്രേഷ്ഠ അവാർഡ് സി പി സൈതലവിക്ക് 

മുസ്ലിം ലീഗിൻ്റെ സമുന്നത നേതാവും പ്രഗത്ഭ പത്രപ്രവർത്തകനുമായ ശ്രീ. സി.പി. സൈതലവിക്ക്, മർഹും കുളത്തൂർ മുഹമ്മദ് മൗലവിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ‘കർമ്മ ശ്രേഷ്ഠ അവാർഡ്’ പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി നൽകുമെന്ന് ഇന്ന് (തിങ്കളാഴ്ച) അറിയിച്ചു. 2025 ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം 5:00 മുതൽ രാത്രി 10:00 വരെ പുഴക്കാട്ടിരി നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന Read More …

ഇസ്രായേല്‍ ആക്രമണം, തെഹ്റാനില്‍ നാശം വിതച്ച് തീക്കനല്‍; ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് ഒഴുകുന്നു

ഗള്‍ഫ് ഡസ്‌ക്: ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഇറാനിലെ പൊതുജിവിതത്തെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ട് നാലിന് 25 കാരി ഫിനാന്‍സ് അനലിസ്റ്റ് നാഹിദിന്റെ ജനാലകള്‍ കുലുങ്ങുകയായിരുന്നു. സമീപത്തുള്ള ഒരു കെട്ടിടത്തില്‍ ഇസ്രായേല്‍ ബോംബ് വീണതിന്റെ ശബ്ദവും ഉടനെ വീടിന്റെ അകത്ത് പുക നിറയുന്നതുമാണ് നൗഹീദിന് അനുഭവപ്പെട്ടത്. ”ഇത് ഒരു കൂട്ടഹത്യയാണ്. ശബ്ദങ്ങള്‍ കാതടയ്ക്കുന്നു. കുട്ടികള്‍ Read More …

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന്‌ വഴിതുറന്നത്‌ കോൺഗ്രസ്‌: മുഖ്യമന്ത്രി

നിലമ്പൂർ; കോൺഗ്രസ്‌ തുറന്ന വഴിയിലൂടെയാണ്‌ ബിജെപി സർക്കാർ ഇസ്രയേലുമായുള്ള ചങ്ങാത്തം ശക്തമാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ അമേരിക്കൻ സമ്മദത്തിനു വഴങ്ങി സാമ്രാജ്യത്വവിരുദ്ധ നയം പൊളിച്ചെഴുതി–- പോത്തുകല്ല്‌, കരുളായി, പൂക്കോട്ടുംപാടം എന്നിവിടങ്ങളിൽ എൽഡിഎഫ്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ റാലികൾ ഉദ്‌ഘാടനംചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.പലസ്‌തീന്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ യാസർ അറഫാത്തിനൊപ്പം ഒരുമിച്ച്‌ Read More …

മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇരുചക്രവാഹനത്തിന് മുകളിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. മുനിയ സ്വാമി (56) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ആണ് സംഭവം. കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിൽ റബ്ബർ മരം സ്കൂട്ടറിന് മുകളിലേയ്ക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.

ആദിവാസികളെ തെരുവോരത്ത് നിർത്തുന്നത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി: സുരേന്ദ്രൻ കരിപ്പുഴ

മലപ്പുറം : ആദിവാസി കുടുംബങ്ങൾ അധികാരികളോട് ഭൂമിക്കായി യാജിക്കേണ്ടി വരുന്നത് ഭരണഘടന അവർക്ക് നൽകിയ അവകാശത്തെ കുറിച്ച് അറിയാത്തതുകൊണ്ടാണെന്നും, അവരെ തെരുവിൽ നിർത്തുന്നത് നീതികേടാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു. 314 ദിവസം നടത്തിയ പട്ടിണിസമരങ്ങളിലൂടെ ഒത്തുതീർപ്പിലെത്തിയ തീരുമാനങ്ങൾ ലംഘിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വീണ്ടും ഒരു സമരത്തിലേക്ക് ആദിവാസി സമൂഹത്തെ ഇറക്കിവിട്ടതിന് Read More …

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കെനിയയിലെ നെഹ്റുവിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച 5 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഖത്തർ എയർവെയ്സ് വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവന്നത്.മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ Read More …