ആധാര്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു: പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍..!!

ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തി യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി . പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും.. നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി Read More …

താമരശ്ശേരി ചുരം കയറുന്നവർ വെള്ളവും ഭക്ഷണവും കരുതുക; ഞായർ വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത

മണ്ണിടിഞ്ഞും മരം വീണും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്ന താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം നീളുന്ന വാഹന തിരക്ക് നിത്യസംഭവമായി മാറുകയാണ്. ചുരത്തില്‍ ഏതെങ്കിലും തരത്തില്‍ ഗതാഗതം നടക്കാതെ വന്നാല്‍ എളുപ്പത്തില്‍ സാധ്യമാകുന്ന ബദല്‍പാതകള്‍ ഒന്നും നിലവില്‍ ഇല്ലെന്നിരിക്കെ ബ്ലോക്ക് ആയാല്‍ മണിക്കൂറുകളോളം ചുരംറോഡില്‍ കുടുങ്ങിക്കിടക്കുകയല്ലാതെ മറ്റൊരു പോംവഴിയും നിലവിലില്ല. പാതിവഴിയില്‍ നിന്ന് തിരികെ ഇറങ്ങാനോ വയനാട്ടിലേക്ക് തന്നെ Read More …

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് കോഴിക്കോട് സ്റ്റേഡിയത്തിൽ ഇന്ന് ഗ്രാൻഡ് കിക്കോഫ്.

കോഴിക്കോട്: കേരള ഫുട്ബോളിൽ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഒക്ടോബർ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഗ്രാൻഡ് കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ രണ്ടാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചി എഫ്സി നേരിടും. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. ഒക്ടോബർ 2 വൈകിട്ട് 6 മണിക്ക് Read More …

ഉടുമ്പൻചോലയില്‍ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.

മരിച്ച സോള്‍രാജിന്‍റെ സഹോദരിയുടെ ഭർത്താവ് പി നാഗരാജാണ് കൊല നടത്തിയത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ഉടുമ്ബൻചോല കാരിത്തോട്ടിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് മുപ്പതുകാരനായ സോള്‍വ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. പ്രാഥമികമായി കൊലപാതകം എന്ന് നിഗമനത്തിലായിരുന്നു പൊലീസ് Read More …

മധ്യവയസ്ക്കന്റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കന്റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ചും അടിച്ചും ചവിട്ടിയുമാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോർട്ട്. സുഹൃത്തായ അബൂബക്കറിൻ്റെ Read More …

കഴുത്തിൽ കയർ കെട്ടി പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട് : പാലത്തിൽ നിന്ന് കഴുത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തുമുറിഞ്ഞ് മരിച്ചു. കോഴിക്കോട് തുഷാരി​ഗിരിയിലാണ് സംഭവം. പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്ക് ചാടിയെന്നാണ് പ്രാഥമിക വിവരം. ചാടിയതിന്റെ ആഘാതത്തിൽ കഴുത്തറ്റ് പോവുകയായിരുന്നു. ശരീരഭാ​ഗം പുഴയിൽ പതിക്കുകയും തല മാത്രം കയറിൽ തൂങ്ങികിടക്കുകയും ചെയ്തു. രാവിലെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. കയറിന്റെ Read More …

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബിന് ക്രൂര മര്‍ദ്ദനം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ്പ്രസിഡന്റുമായ പി സി ജേക്കബ്ബ് (74) നെ ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കമറുദ്ദീന്‍, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ക്കെതിരെയുമാണ് പോലിസ് Read More …

തമിഴ്‌നാട്ടിൽ താപവൈദ്യുതി നിലയത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഒൻപത് മരണം.

അസമിൽനിന്നുള്ള ഒൻപത് അതിഥിത്തൊഴിലാളികളാണ് മരിച്ചത്. ഒരാൾക്ക് പരിക്കറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിർമാണ സ്ഥലത്താണ് അപകടo. 1,320 മെഗാവാട്ട് മെഗാവാട്ട് ശേഷിയുള്ള എന്നൂർ പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോൺക്രീറ്റ് കമാനം നിർമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കമാനം നിർമിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകർന്നുവീഴുകയായിരുന്നു. 20 അടിയിലധികം Read More …