അമീബിക് മസ്തിഷ്ക ജ്വരം; മരിച്ച റഹീമിനൊപ്പം ജോലി ചെയ്ത ആളും സമാന ലക്ഷണത്തോടെ മരിച്ചു, കോഴിക്കോട്ടെ ഹോട്ടൽ അടച്ചുപൂട്ടി

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശി ശശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടൽ അടച്ചിടാൻ കോർപറേഷൻ നിർദേശം നൽകി. ഇവർ താമസിച്ചിരുന്ന Read More …

മലപ്പുറം എടവണ്ണയിലെ വീട്ടിൽനിന്ന് പിടികൂടിയ തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കും

തോക്കുകൾ ഉപയോഗിച്ചതിൻ്റെയും, തിരകളുടെ വിവരങ്ങളും ശേഖരിക്കുകയാണ് ലക്ഷ്യം. പ്രതി ഉണ്ണിക്കമ്മദിനെ പോലീസ് രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. എയർഗൺ വിൽപ്പന നടത്താനുള്ള ലൈസൻസിന് ഉണ്ണിക്കമ്മദ് അപേക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കാണ് തോക്കുകൾ അയക്കുക. എടവണ്ണയിലെ ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് Read More …

തമിഴ്നാട്ടിലെ മയിലാടുതുറൈയിൽ ദുരഭിമാനക്കൊല

തിങ്കളാഴ്‌ച രാത്രിയാണ് ദളിത് യുവാവായ വൈരമുത്തുവിനെ (28) പെൺകുട്ടിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നത്. പ്രതികൾക്കെതിരെ എസ്.സി-എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതിനിടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ക്രൂരമായ കൊലപാതകത്തിന് പ്രേരണ നൽകിയത് പെൺകുട്ടിയുടെ മാതാവാണെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് മയിലാടുതുറൈ എസ്.പി ജി. സ്റ്റാലിൻ പറയുന്നത് Read More …

വനം വകുപ്പ് ഉദ്യോഗസ്ഥയെ ഓഫീസില്‍വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ.

സംഭവത്തില്‍ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്‍റെ ശബ്ദരേഖ ഉള്‍പ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പടിഞ്ഞാറത്തറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ വനംവകുപ്പില്‍ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാര്‍ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് ഇന്നലെ പുറത്ത് വന്നത്. പരാതിയില്‍ നിന്ന് പിൻമാറാൻ രതീഷ് കുമാർ Read More …

ജലീല്‍ ഒളിച്ചോടിയെന്ന് പി കെ ഫിറോസിൻ്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം ‘ കണ്ടവരുണ്ടോ? ഞാൻ ഒരു പത്രസമ്മേളനം നടത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ മറുപടി നല്‍കിയിരുന്ന ഒരാളെ ഇന്നലെ മുതല്‍ കാണാനില്ല. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പില്‍ നേരിട്ട് ഇടപെട്ടതിൻ്റെ തെളിവുകള്‍ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്. കണ്ട് പിടിക്കാനുള്ള അടയാളങ്ങള്‍; മുസ്‌ലിം ലീഗ്, Read More …

നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു.

സിറാജ് ദിനപത്രം സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു അപകടം. ഓഫിസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്‌പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയു, ജീവനക്കാരൻ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. Read More …

ഗാസയിലേക്ക് കരസേനയുമായി ഇസ്രായേല്‍

ഗാസ സിറ്റിയുടെ ഹൃദയഭാഗത്തേക്ക് ഇസ്രായേല്‍ കരസേന വലിയ ആക്രമണം തുടങ്ങി. ടാങ്കുകളും ആയുധസജ്ജമായ യൂണിറ്റുകളും നഗരത്തിലെ പ്രധാന പ്രദേശങ്ങളിലേക്ക് മുന്നേറ്റം നടത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെറ്റന്യാഹു, ”ഹമാസിനെ പൂര്‍ണമായി തോല്‍പിക്കുന്നതാണ് ലക്ഷ്യം” എന്ന് വ്യക്തമാക്കി. പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, ”ഗാസയില്‍ ഹമാസിന്റെ സൈനിക ഘടനകളെ തകര്‍ക്കാതെ സമാധാനം സാധ്യമല്ല” എന്ന് പറഞ്ഞു. ഗാസയിലെ മനുഷ്യാവകാശ Read More …

ദോഹയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ചതിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ദോഹ (ഖത്തര്‍) ന്മ ഇന്നലെ ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്ക്കിടെ ഹമാസ് ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഖത്തറിലെ തലസ്ഥാനമായ ദോഹയില്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഹമാസിന്റെ ചില അംഗങ്ങളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ചില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ പ്രധാന നേതാവ് ഖലീല്‍ അല്‍ ഹയ്യയും മറ്റ് ഉന്നത നേതാക്കളും രക്ഷപ്പെടാന്‍ കഴിഞ്ഞതായി Read More …