16 ദിവസമായി ഒരു കൊവിഡ് 19 പൊസിറ്റീവ് കേസുപോലുമില്ല, വയനാടിനെ കുറിച്ച്‌ അഭിമാനം തോന്നുന്നു: രാഹുല്‍ ഗാന്ധി

16 ദിവസമായി ഒറ്റ കൊവിഡ് 19 പൊസിറ്റിവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത വയനാടിനെ കുറിച്ച്‌ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ഫെയ്സ്‌ബുക്ക് കുറിപ്പിലൂടെയാണ് വയനാടിനെ അഭിനന്ദിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ‘വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വയനാട് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നു. Read More …

മുഖ്യമന്ത്രി ഇടപെട്ടു ; അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് കണ്ണൂരിലേക്ക് പോകാന്‍ അനുമതി

കല്‍പ്പറ്റ: കര്‍ണാടക അധികൃതരുടെ അനുമതി ഉണ്ടായിട്ടും കേരളത്തിലേക്ക് കടക്കാന്‍ അനുമതി ലഭിക്കാതെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് സഹായവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണിയെ അവരുടെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ഗര്‍ഭിണിയ്‌ക്കൊ ഒപ്പമുള്ള കുട്ടിയുടെയും ബന്ധുവിന്റെയും കാര്യത്തില്‍ തീരുമാനമായില്ല. 9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശി Read More …

വയനാട് ജില്ലയില്‍ 369 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്ന് 369 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇന്ന് പുതിയതായി ആരും നിരീക്ഷണത്തില്‍ ഇല്ല. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10326 ആയി. ഇതില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഒരാള്‍ ഉള്‍പ്പെടെ 5 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച Read More …

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് ഊമയായ ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, അയല്‍വാസി അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്ബലവയലില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീര്‍ (38) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. Read More …

വയനാട്ടില്‍ സംസാര ശേഷിയില്ലാത്ത പെണ്‍കുട്ടി ലൈം​ഗിക പീഡനത്തിനിരയായി; പരാതി

കല്‍പ്പറ്റ: സംസാര ശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചതായി പരാതി. വയനാട് അമ്ബലവയലിലാണ് സംഭവം. പത്ത് വയസുകാരിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ആദിവാസി ബാലിക പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കരച്ചിലിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. Read More …

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ പച്ചക്കറി വിത്ത് വിതരണം തുടങ്ങി

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി വിത്തുകളുടെ വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകള്‍ വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകള്‍ തോറും പച്ചക്കറി കൃഷി ആരംഭിക്കാന്‍ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തിരുന്നു. വാര്‍ഡ് മെമ്ബര്‍മാര്‍ കൃഷി ഭവനുകളുമായി Read More …

വയനാട് ജില്ലയ്ക്ക് ആശ്വാസം ആദ്യ രണ്ടു രോഗികള്‍ ആശുപത്രി വിട്ടു

വയനാട്: ജില്ലയ്ക്ക് ആശ്വാസമേകി രണ്ട് പേര്‍ കോവിഡ്19 വിമുക്തരായി. ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. കോവിഡ് സ്ഥിരീകരിച്ച്‌ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തൊണ്ടര്‍നാട് കുഞ്ഞോം കോക്കോട്ടില്‍ ആലിക്കുട്ടി(50), കമ്ബളക്കാട് മുക്കില്‍ വളപ്പില്‍ അബ്ദുള്‍ റസാഖ് (56)എന്നിവരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്. അവസാന രണ്ട് സാമ്ബിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് Read More …

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; വയനാട് ജില്ലയില്‍ 82,186 പേര്‍ക്ക് ലഭിച്ചു

വയനാട്: കോവിഡ് നിയന്ത്രണങ്ങളില്‍ ആശ്വാസമാവുകയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. ജില്ലയില്‍ ഇതുവരെ 82,186 പേര്‍ക്ക് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലെ സാമൂഹ്യ പെന്‍ഷനുകള്‍ വിതരണം ചെയ്തു. സഹകരണ ബാങ്കുകള്‍ വഴിയും വീടുകളില്‍ നേരിട്ട് എത്തിച്ചുമാണ് പെന്‍ഷന്‍ വിതരണം നടത്തിയത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ മാസങ്ങളിലെ പെന്‍ഷന്‍ ലഭിച്ചത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, ശാരീരിക മാനസിക വെല്ലുവിളി Read More …