ലോക്ക്ഡൌണ്‍ ഇളവ്; വയനാട്ടില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ വയനാട്ടില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും സാമൂഹിക അകലം പാലിച്ച്‌ ജോലിക്കിറങ്ങാം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ റോഡ് വിജില്‍ ആപ്പുമായി പൊലീസ് പരിശോധന കര്‍ശനമാക്കി. ലോക്ക്ഡൌണ്‍ കാരണം നിലച്ചുപോയ നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനുള്ള സൌകര്യമൊരുക്കിയതായി ജില്ലാ കലക്ടര്‍ Read More …

വ്യവസ്ഥകളോടെ കടകള്‍ തുറക്കാന്‍ അനുമതി

വയനാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ച സാഹചര്യത്തില്‍ അവശ്യ സേവനങ്ങളായ ഭക്ഷണം, കൃഷി,എന്നിവയ്ക്ക് പുറമേ കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ വില്‍പ്പന സ്ഥാപനങ്ങള്‍ക്കും വ്യവസ്ഥകളോടെ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. സിമന്റ്,കമ്ബി,പൈപ്പ് എന്നിവയുടെ ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 5 വരെ തുറന്നു പ്രവര്‍ത്തിക്കും. ഹാര്‍ഡ് Read More …

വയനാട്ടില്‍ നായാട്ടു സംഘം കേഴമാനിനെ വെടിവെച്ച്‌ കൊന്നു; രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: മേപ്പാടി കുന്നംമ്ബറ്റയില്‍ കേഴമാനിനെ വേട്ടയാടുന്നതിനിടെ നായാട്ട്‌സംഘത്തിലെ രണ്ടു പേര്‍ വനം വകുപ്പിന്റെ പിടിയിലായി. നായാട്ടു സംഘം കാട്ടില്‍ കയറിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആറു പേര്‍ ഓടിരക്ഷപ്പെട്ടു. പുത്തൂര്‍വയല്‍ മണല്‍കുനി സുഭാഷ് (30 ) കല്‍പ്പറ്റ നെടുങ്ങോട് മാണിക്കോത്ത് കുനിയില്‍ പ്രജീഷ് (35) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു Read More …

വയനാട് ജില്ലയില്‍ കുരങ്ങുപനി പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു

ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തിലുളള സംഘം കുരങ്ങുപനി ബാധിതമേഖലകളായി ഞരങ്ങാക്കുന്ന്, മണ്ണുണ്ടി, കൊല്ലി കോളനികള്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ 200 ലധികം കുടുംബങ്ങള്‍ക്ക് ബോധവല്‍ക്കരണവും പ്രതിരോധമരുന്നും ലേപനങ്ങളും നല്‍കി. വനംവകുപ്പിന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്‍ ട്രൈബല്‍ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

അമ്പുകുത്തി മലയിലെ വിളളല്‍ പരിശോധിച്ചു

പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്ബുകുത്തി മലയില്‍ കാണപ്പെട്ട വിളളല്‍ കഴിഞ്ഞ പ്രളയ കാലത്ത് സംഭവിച്ചതാണെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ശനിയാഴ്ച്ച പ്രദേശം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പകര്‍ച്ചവ്യാധി പ്രതിരോധം; ശുചീകരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി

വയനാട് : കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നേരിട്ട ജില്ല മഴക്കാലരോഗങ്ങളെയും പ്രതിരോധിക്കാനുളള ഒരുക്കത്തില്‍. ഇതിന്റെ ഭാഗമായി ജില്ലയിലെങ്ങും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തുടക്കമായി. കോവിഡ്-19 പ്രതിരോധ മാനദണ്ഡങ്ങള്‍ക്കകത്തു നിന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആറ് ദിവസങ്ങളായി നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ആദ്യദിനം ജില്ലയിലെ Read More …

കാട്ടുപാതയിലൂടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

കാട്ടുപാതയിലൂടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. നിയമം ലംഘിച്ച്‌ ആളുകള്‍ ജില്ലയില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചീരാല്‍, നെന്‍മേനി കാട്ടുപാതകളിലൂടെയാണ് കൂടുതല്‍ ആളുകള്‍ എത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും യാതൊരുവിധ അനുമതിയും ഇല്ലാതെ കടന്ന് വരുന്നത് നിരീക്ഷിക്കാന്‍ പോലീസ് പ്രത്യേക Read More …

സംസ്ഥാനത്ത് നിയന്ത്രണവിധേയമായി ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍

 സംസ്ഥാനത്ത് നിയന്ത്രണവിധേയമായി ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍. ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല. സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗസൈസേഷന്‍ ആവശ്യപ്പെട്ടു. നിയന്ത്രണ വിധേയമായി ബസോടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും സമ്മതിച്ചു. തീരുമാനം പുനപരിശോധിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലായ ശേഷം സര്‍വീസ് Read More …