സര്ക്കാര് ഭൂമിയെന്ന് തെറ്റിദ്ധരിച്ച് സ്വകാര്യ ഭൂമി കൈയേറി
കോന്നി: കൂടല് പുന്നമൂട്ടില് അഞ്ചുവര്ഷം മുമ്ബ് സ്വകാര്യ വ്യക്തിക്ക് വിറ്റ ഭൂമിയില് സര്ക്കാര് ഭൂമിയെന്ന് തെറ്റിദ്ധരിച്ച് ആളുകള് കൈയേറാന് ശ്രമിച്ചത് അധികൃതര് തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പുന്നമൂട്ടില് എ.വി.ടിയുടെ റബര് എസ്റ്റേറ്റിനോട് ചേര്ന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കൊല്ലം, പത്തനംതിട്ട ജില്ലകളില്നിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 14 അംഗ സംഘം ൈകയേറാന് ശ്രമിച്ചത്. Read More …
