സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി

പാലക്കാട്: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. ഇട്ടിയംകുന്നത്ത് വീട്ടില്‍ പ്രഭാകരന്‍ (42) സഹോദരി പങ്കജാക്ഷി(64)യെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരന്‍ പ്രഭാകരന്‍ ചെര്‍പ്പുള്ളശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അതേസമയം കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

ഡല്‍ഹി സംഘര്‍ഷം: വിദ്വേഷ കമന്റിട്ട പൊലീസുകാരനെ സ്ഥലം മാറ്റി

തിരൂര്‍: ഡല്‍ഹി സംഘര്‍ഷം ആളിക്കത്തുന്നതിനിടെ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ കമന്റ് ചെയ്ത പൊലീസുകാരനെ സ്ഥലം മാറ്റി. തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസുകാരനായ രജീഷ് കൊളപ്പുറത്തിനെയാണ് താല്‍ക്കാലിക നടപടിയെന്നോണം മലപ്പുറം എ.ആര്‍ ക്യാമ്പിലേക്ക് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സംഭവത്തെ കുറിച്ച് വിശദ അന്വേഷണത്തിന് ഉത്തരവിട്ടതോടൊപ്പം തിരൂര്‍ ഡി.വൈ.എസ്.പി Read More …

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി കോച്ചിങ് സെന്റര്‍; വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളെ സംബന്ധിച്ച്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പി.എസ്.സി. ചോദ്യക്കടലാസ് സെക്ഷനുകളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടെന്ന ആക്ഷപവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് പൊതുഭരണ വകുപ്പ് കാരണം കാണിക്കല്‍ Read More …

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് സുപ്രീം കോടതിയില്‍

പാര്‍ലമെന്റ് പാസ്സാക്കിയ മുത്തലാഖ് നിയമത്തിന് എതിരെ വനിതാ ലീഗ് സുപ്രീം കോടതിയെ സമീപിച്ചു.മുത്തലാഖ് ക്രിമിനല്‍ കുറ്റം ആക്കുന്ന നിയമം അത്യന്തം സ്ത്രീ വിരുദ്ധവും, കുടുംബ ബന്ധങ്ങള്‍ക്ക് എതിരുമാണ് എന്നാരോപിച്ചാണ് വനിത ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് ആണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുത്തലാഖ് Read More …

കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം. അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്

കൊല്ലം : കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം… അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്. തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയിലെ റോഡരികില്‍ കവറില്‍ പൊതിഞ്ഞാണ് 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധിക്കും. വെടിയുണ്ട കണ്ടെടുത്ത കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടുത്ത് കൂടുതല്‍ പരിശോധന നടത്തും. Read More …

നെടുമ്ബാശേരിയില്‍ 1.47 കോടി രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

കൊച്ചി : നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.47 കോടി രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. ദുബായില്‍നിന്നു നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളം വഴി ചെന്നൈയിലേക്കു പോകാന്‍ എത്തിയ സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടോയ് ലെറ്റില്‍നിന്നാണു ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഒരു കോടി പതിനഞ്ച് Read More …

മെഹ്ബൂബ മുഫ്തിയും അബ്ദുല്ലമാരും വേഗത്തില്‍ മോചിതരാവാന്‍ പ്രാര്‍ഥിക്കുന്നു: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും എത്രയും വേഗത്തില്‍ മോചിതരാവട്ടേയെന്ന് പ്രാര്‍ഥിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ സ്ഥിതി ശാന്തമാവാന്‍ അവര്‍ പ്രയത്‌നിക്കുമെന്നു പ്രതീക്ഷിക്കുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേകാവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനു മുന്നോടിയായി ഓഗസ്റ്റ് അഞ്ചു മുതല്‍ തടങ്കലിലാണ് Read More …

ജോളിക്ക് തന്നെ പൂര്‍ണ്ണ വിശ്വാസം; വക്കാലത്ത് മാറ്റാന്‍ ഉന്നതതല സമ്മര്‍ദ്ദമെന്ന് അഡ്വ. ആളൂര്‍

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്ബരയില്‍ പ്രതി ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവുമായി അഭിഭാഷകന്‍ ബി.എ. ആളൂര്‍ രംഗത്ത്. തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചതെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജയില്‍ ഡിജിപി നിര്‍ദേശിച്ചുവെന്നറിയിച്ച്‌ അഭിഭാഷക സംഘം കഴിഞ്ഞ ദിവസം ജില്ലാ ജയിലില്‍ ജോളിയെ കണ്ടിരുന്നുവെന്നും ആളൂര്‍ പറഞ്ഞു. നിലവിലെ അഭിഭാഷകനായ ആളൂരിനെ മാറ്റി പകരം വക്കാലത്ത് Read More …