കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയില്‍ ബലാക്കോട്ട് സെക്ടറിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക് വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്ബതോടെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്. മോട്ടോര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

ഉണക്കാനിട്ട ഉള്ളിയ്ക്ക് മുകളിലൂടെ കാര്‍ ഓടിച്ചു; കൗണ്‍സിലറെ മര്‍ദ്ദിച്ച്‌ കച്ചവടക്കാര്‍

ചെമ്മാട്: ഉണക്കാനിട്ട ഉള്ളിയ്ക്ക് മേലെ കാര്‍ കയറി. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നിലെ റോഡരികില്‍ ഉണക്കാനിട്ടിരുന്ന ഉള്ളിയിലാണ് കാര്‍ കയറി നശിച്ചത്. സംഭവത്തില്‍ തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എംഎന്‍ മൊയ്തീനിനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാവിലെ 11-മണിയോടെ ചെമ്മാട് തൃക്കുളം ഗവ.ഹൈസ്‌ക്കൂളിന് സമീപമാണ് സംഭവം. റോഡരികില്‍ ഉണക്കാനിട്ട ഉള്ളിയിലേക്ക് കൗണ്‍സിലറുടെ കാറ് കയറുകയായിരുന്നു. Read More …

ഉള്ളി ക്ഷാമം പരിഹരിക്കാന്‍ വിപണിയില്‍ വിദേശ സവാള ; വിലയറിയാം

പൊള്ളുന്ന സവാളവിലയില്‍ ജനങ്ങള്‍ വലയുമ്ബോള്‍ പരിഹാര മാര്‍ഗമായി മാര്‍ക്കറ്റുകളില്‍ വിദേശ സവാള എത്തിത്തുടങ്ങി. അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സവാളയാണ് തൃശൂരിലെ മാര്‍ക്കറ്റുകളില്‍ എത്തിയത് . 130 മുതല്‍ 150 രൂപ വരെയാണ് സവാളക്ക് വില ഈടാക്കുന്നത്. ഫ്രാന്‍സില്‍ നിന്നും ഈജിപ്തില്‍ നിന്നും ഇറക്കുമതി ചെയ്ത സവാള കഴിഞ്ഞ ദിവസം തന്നെ വിപണിയില്‍ എത്തിയിരുന്നു . Read More …

റിട്ട: ജസ്റ്റിസ് കമാല്‍ പാഷക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച നടപടിക്കെതിരെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: മുന്‍ ഹൈക്കോടതി ജഡ്ജി കമാല്‍പാഷക്ക് നല്‍കിയിരുന്ന പൊലീസ് സൂരക്ഷ പിന്‍വലിച്ച നടപടി കേരളീയ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലന്നും, അത് കൊണ്ട് ഈ തിരുമാനം അടിയന്തിരമായി പിന്‍വലിച്ച്‌ അദ്ദേഹത്തിന്റെ സുരക്ഷ പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നമ്മുടെ സമൂഹത്തില്‍ ദൂര വ്യാപകമായപ്രത്യാഘാതം ഉണ്ടാക്കിയ നിരവധി കേസുകളുടെ വിധി പ്രഖ്യാപിച്ച ന്യായാധിപന്‍ എന്ന Read More …

പൗരത്വ ഭേദഗതി ബില്ല്: മുസ്ലിംകളോട് വിവേചനം: പികെ. കുഞ്ഞാലികുട്ടി എംപി

അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് കൃത്യമായ വിവേചനമാണന്ന് പികെ. കുഞ്ഞാലികുട്ടി എംപി. ബില്ല് അവതരണാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസംഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത്ഷാ കുഞാലികുട്ടിക്കെതിരെ രംഗത്തെത്തി. മുസ്ലിം സമുദായത്തെ ബില്ലില്‍ Read More …

മി​സോ​റാ​മി​ലെ ബ്രു ​അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് റേ​ഷ​ന്‍ നി​ഷേ​ധി​ച്ച സം​ഭ​വം: കേ​ന്ദ്ര​ത്തെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി

ഐ​യ്സ്‌​വാ​ള്‍: ത്രി​പു​ര​യി​ലെ ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളി​ലാ​യി ക​ഴി​യു​ന്ന മി​സോ​റാ​മി​ല്‍ നി​ന്നു​ള്ള ബ്രു ​അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് റേ​ഷ​ന്‍ ന​ല്‍‌​കു​ന്ന​ത് നി​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി. എ​ന്തു​കൊ​ണ്ടാ​ണ് റേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത് നി​ര്‍ത്തി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. റേ​ഷ​ന്‍ മു​ട​ങ്ങി​യ സം​ഭ​വ​ത്തേ​ക്കു​റി​ച്ചും അ​തു​മൂ​ല​മു​ണ്ടാ​യ പ​ട്ടി​ണി മ​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ര​ണ്ട് ആ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. എ​ന്തു കാ​ര​ണ​ത്തി​ന്‍റെ Read More …

ശബരിമലയില്‍ വിമാനത്താവളം തുടങ്ങാന്‍ നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു വര്‍ഷം കൊണ്ടുണ്ടായ പ്രവര്‍ത്തന വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സൗദി ഹോട്ടലുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇനി ഒരേ വഴി: നിയന്ത്രണം നീക്കുന്നു

റിയാദ്: സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പ്രവേശന കവാടം വേണമെന്ന നിബന്ധന സര്‍ക്കാര്‍ നീക്കി. സൗദി നഗര-ഗ്രാമ കാര്യ വകുപ്പ് മന്ത്രാലയ വക്താവാണ്‌ ഇക്കാര്യം അറിയിച്ചത്. റസ്റ്റോറന്റുകളില്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ഒരു കവാടവും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കവാടവുമാണ്. കട ഉടമകള്‍ക്ക് പഴയ രീതി തുടരുന്നതിന് തടസ്സമുണ്ടാകില്ല. പക്ഷെ അത് നിയമപരമായി ഇനി നിര്‍ബ്ബന്ധമില്ല. Read More …