ല​ക്ഷ​ദ്വീ​പി​ലെ ക​ല്‍​പ്പേ​നി​യി​ല്‍ അ​മ്ബ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു

ക​ല്‍​പ്പ: മ​ഹാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍ന്നുണ്ടായ കാ​റ്റി​ലും കോ​ളി​ലും അ​ക​പ്പെ​ട്ട് ല​ക്ഷ​ദ്വീ​പി​ലെ ക​ല്‍​പ്പേ​നി​യി​ല്‍ അമ്ബ​തോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു. അ​ഞ്ചു ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രാ​ഴ്ച​യാ​യി ഇ​വി​ടെ ക​ഴി​യു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം പൊ​ഴി​യൂ​രി​ല്‍​നി​ന്നു​ള്ള പ​ത്തു​പേ​രും ഈ ​സം​ഘ​ത്തി​ലു​ണ്ട്. ആ​ഹാ​ര​വും മ​രു​ന്നും പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​ധി​കാ​രി​ക​ള്‍ ആ​രും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അപലപിച്ച്‌ സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ അപലപിച്ച്‌ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുഎപിഎ ചുമത്തിയത് മൗലികാവകാശ ലംഘനമാണ്. നടപടിയോട് സിപിഐഎമ്മിന് യോജിക്കാനാവില്ല. യുഎപിഎ വഴി സംസ്ഥാനങ്ങളിലെ പ്രതിപക്ഷ കക്ഷികളെ കേന്ദ്രം ഉന്നംവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുകെയിലെ ഡെര്‍ബിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടിയോട് സിപിഐഎമ്മിന് യോജിക്കാനാവില്ല. Read More …

പള്ളിമുറ്റത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് കഫത്തീരിയ ജീവനക്കാരി ; 21 കാരി അറസ്റ്റില്‍ ; പിതാവ് വിമാനത്താവള ജീവനക്കാരനെന്ന് പൊലീസ്

കോഴിക്കോട് : നാലു ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍, കുട്ടിയുടെ അമ്മയെയും അച്ഛനെയും പൊലീസ് തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ അമ്മയായ 21 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയാണ് ഇവരെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനുശേഷം കോഴിക്കോട് എത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് Read More …

ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണ് ആവശ്യപ്പെട്ടു; ഉടനെ അനുമതി നല്‍കി മന്ത്രി ഇപി ജയരാജന്‍; നന്ദി അറിയിച്ച്‌ പികെ ബഷീര്‍, കുറിപ്പ്

തിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജന് നന്ദി അറിയിച്ച്‌ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായി പികെ ബീഷര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മന്ത്രിയോട് നന്ദി അറിയിച്ചത്. പത്തപ്പിരിയം സ്‌കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയ കായിക വകുപ്പ് മന്ത്രി പ്രിയപ്പെട്ട ഇപി ജയരാജനോട് വേദിയില്‍ വെച്ച്‌ ഏറനാടിന് ഒരു ഫുട്‌ബോള്‍ അക്കാദമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം കുറിച്ചു. അതേ Read More …

അനാശാസ്യത്തിനെതിരേ നിയമം കൊണ്ടുവന്ന മതപുരോഹിതന്‍ അനാശാസ്യത്തിന് പിടിയിലായി

ഇന്‍ഡോനേഷ്യയിലെ സുമാത്രയിലുള്ള ആക്കേഹ് പ്രവിശ്യയില്‍ ശക്തമായ ശരിയത്ത് നിയമം കൊണ്ടു വരാനും പരസ്ത്രീകളുമായി അവിഹിതബന്ധം നടത്തുന്ന പുരുഷന്മാര്‍ക്കും ഒപ്പം സ്ത്രീകള്‍ക്കും പരസ്യമായ ചാട്ടവാറടി നടപ്പാക്കാനും ശക്തിയുക്തം വാദിക്കുകയും നിയമം നടപ്പാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്ത Aceh Ulema Council (MPU) അംഗവും മതപുരോഹിതനുമായ മുഖാലിസ്‌ ബിന്‍ മുഹമ്മദ് എന്ന വ്യക്തിയെ വിവാഹിതയായ ഒരന്യ സ്‌ത്രീയ്‌ക്കൊപ്പം കടല്‍ക്കരയിലെ ഒരൊഴിഞ്ഞസ്ഥലത്ത് Read More …

ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോ മൂന്നു ദിവസത്തിനിടയിലും ഒരു ഇന്ത്യാക്കാരന്‍ വീതം മരിക്കുന്നു ; ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌

കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യന്‍ പ്രവാസികള്‍ പട്ടിണിയും കൊടും പീഡനവും അനുഭവിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് . പട്ടിണിയും പീഡനവും മൂലം ഇന്ത്യന്‍ തൊഴിലാളികള്‍ കുവൈറ്റില്‍ ആതമഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന ഗുരുതര ആരോപണമാണ് ടൈംസ് ഓഫ് ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. 2018ല്‍ സമാന ആരോപണം തന്നെ ഫിലിപ്പൈന്‍ പത്രങ്ങളും വെബ്‌സൈറ്റുകളും ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഫിലിപ്പൈന്‍ സര്‍ക്കാര്‍ തങ്ങളുടെ Read More …

യുഎപിഎ: വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറാം തീയതിയിലേക്ക് മാറ്റി. രണ്ടു ദിവസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ആലപ്പുഴ: മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും നിരപരാധികള്‍ക്കു മേല്‍ യുഎപിഎ ചുമത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലാനുള്ള അവകാശം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരാണ് നല്‍കിയത്? കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.