മരടിലെ ഫ്ളാറ്റുപൊളിക്കല്‍ അടുത്ത മാസം ആരംഭിച്ചേക്കും; അന്തിമ തീരുമാനം ഇന്ന്

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റു സമുച്ചയങ്ങള്‍ അടുത്ത മാസം മുതല്‍ പൊളിച്ചേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മരട് നഗരസഭ കൗണ്‍സില്‍ യോഗം എടുക്കും. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഫോര്‍ട് കൊച്ചി സബ്കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംങ് യോഗത്തില്‍ Read More …

യുഎസില്‍ വാഹനാപകടം: ഷില്ലോംഗ് ആര്‍ച്ച്‌ബിഷപ്പും മലയാളി വൈദികനും മരിച്ചു

കൊ​ലു​സ കൗ​ണ്ടി (ക​ലി​ഫോ​ര്‍​ണി​യ): അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഷി​ല്ലോം​ഗ് ആ​ര്‍​ച്ച്‌ബി​ഷ​പ് ഡൊ​മി​നി​ക് ജാ​ല (68) യും ​മ​ല​യാ​ളി വൈ​ദി​ക​ന്‍ ഫാ. ​മാ​ത്യു വെ​ള്ളാ​ങ്ക​ലും മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. വെള്ളിയാഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 10. 30ന് ​ക​ലി​ഫോ​ര്‍​ണി​യ​യി​ലെ കൊ​ലു​സ കൗ​ണ്ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ സെ​മി ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. Read More …

മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

മലപ്പുറം: മാലിന്യം കത്തിക്കുന്നതിനിടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊളത്തൂര്‍ അമ്ബലപ്പടി കടന്നമ്ബറ്റ രാമദാസാണ് (62) മരിച്ചത്. ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് ക്ഷേത്രം ഭാരവാഹി കൂടിയായ രാമദാസന് വെടിമരുന്ന് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റത്. കൊളത്തൂര്‍ അമ്ബലപ്പടിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്ര പരിസരത്ത് ഈ മാസം ഒന്നിന് ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങള്‍ കൂട്ടിയിട്ട് Read More …

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ബാങ്കുകള്‍ പിഴ നല്‍കണം; പുതിയ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. ഈ സമയം കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് പുതിയ തീരുമാനം. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിയമം ബാധകമാണ്. എടിഎമ്മില്‍ നിന്നും പണം ലഭിച്ചില്ലെങ്കില്‍ അഞ്ചുദിവസമാണ് അക്കൗണ്ടില്‍ തിരികെ പണം വരവുവെക്കുന്നതിന് ബാങ്ക് Read More …

ലോക ബോക്‌സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം, എട്ട് മെഡല്‍ നേടുന്ന ആദ്യ താരം

സൈബീരിയ: ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരികോമിന് വെങ്കലം. 51 കിലോ വിഭാഗം സെമി ഫൈനല്‍ രണ്ടാം സീഡില്‍ തുര്‍ക്കി താരം ബുസേനസ് കാക്കിറോഗ്ലുവിനോട് തോറ്റതോടെയാണ് മേരിയെ വെങ്കലം തേടിയെത്തിയത്. ഇതോടെ ലോകചാമ്ബ്യന്‍ ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരമെന്ന് റെക്കാഡ് മേരിക്കോമിന് സ്വന്തം. മേരിക്കോമിനെ 4-1 സെറ്റിന് തോല്‍പ്പിച്ച തുര്‍ക്കി Read More …

മൂന്നാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, രണ്ടാം ഭര്‍ത്താവിനേയും സുഹൃത്തിന്റെ ഭാര്യയേയും ജോളി വധിക്കാന്‍ ശ്രമിച്ചെന്നും പോലിസ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചെന്ന് പോലിസ്. ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം കഴിക്കാനാണ് രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലില്‍ ജോളി വെളിപ്പെടുത്തിയതായും പോലിസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ജോണ്‍സന്റെ ഭാര്യയെയും കൊല്ലാനും ശ്രമിച്ചത്.അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ Read More …

പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് താക്കീത് ; ചെന്നിത്തല

തിരുവനന്തപുരം : പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് താക്കീതെന്ന് രമേശ് ചെന്നിത്തല. തമ്മിലടിച്ചാല്‍ വലിച്ച്‌ താഴെയിടുമെന്ന മുന്നറിയിപ്പായിരുന്നു അത്. ലാവ്‌ലിന്‍ കേസില്‍ ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെയിലാണ് കേരളാ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പാലായില്‍ ജനങ്ങള്‍ യുഡിഎഫിന് നല്‍കിയത് വലിയ താക്കീതാണ്. തമ്മിലടിച്ചാല്‍ വലിച്ച്‌ താഴെയിടുമെന്ന Read More …

രാജ്യം നേരിടുന്നത് കടുത്ത സാമ്ബത്തിക പ്രതിസന്ധി; ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സീതാറാം യെച്ചൂരി

മുംബൈ: രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്‍റെ സാമ്ബത്തിക തലസ്ഥാനമായ മുംബൈയില്‍ പോലും പ്രകടമായ തകര്‍ച്ചയാണ് സാമ്ബത്തിക രംഗത്ത് വന്നിരിക്കുന്നതെന്നും ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ് സംജാതമായിരിക്കുന്നതെന്നും യെച്ചൂരി മുന്നറിയിപ്പ് നല്‍കി. മുംബൈയില്‍ അന്ധേരി വെസ്റ്റില്‍ നിന്നും മത്സരിക്കുന്ന ഇടതു പക്ഷ സ്ഥാനാര്‍ഥി കെ നാരായണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ Read More …