വാളയാര്‍ കേസ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്‌ച, സെഷന്‍സ് കോടതിയെ വിമര്‍ശിച്ച്‌ ഹെെക്കോടതി

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്‍ വീഴ്ചയെ തുടര്‍ന്നാണെന്ന് പാലക്കാട് സെഷന്‍സ് കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. ഹെെക്കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന് സെഷന്‍സ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിന്റെ ഗൗരവസ്വഭാവം സെഷന്‍സ് Read More …

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്ന് നരേന്ദ്ര മോദി

ഗാന്ധിനഗര്‍: നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ അഭിമാനവും സവിശേഷതയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ 144ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ കേവാഡിയയിലെ ഏകതാ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. രാജ്യം മുഴുവന്‍ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് റണ്‍ ഫോര്‍ യൂണിറ്റി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ പൗരന്മാരോടും താന്‍ Read More …

വിഡിയോഗ്രാഫര്‍ ഇഖ്​ബാല്‍ മരിച്ച നിലയില്‍

കല്‍പ്പറ്റ: ​ചാനല്‍ വിഡിയോഗ്രാഫറായിരുന്ന ച​ുണ്ടേല്‍ ഓടത്തോട് പുല്ലിതൊടിക പി.ടി ഇഖ്ബാലിനെ(37) വീടിന് മുന്‍പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നേരത്തെ ഇന്ത്യാവിഷന്‍, മീഡിയ വണ്‍ ചാനലുകളില്‍ വിഡിയോ ഗ്രാഫറായി ജോലി ചെയ്​തിരുന്നു. അന്തരിച്ച പ്രശ്​സത ഫോ​ട്ടോഗ്രാഫര്‍ റസാഖ്​ കോട്ടക്കലി​​െന്‍റ സഹോദരനാണ്​. ഒരു വര്‍ഷം മുമ്ബാണ്​ വിവാഹിതനായത്​.

പാ​ക്കി​സ്ഥാ​നി​ല്‍ ട്രെ​യി​നി​ന് തീ​പി​ടി​ച്ച്‌ 16 പേ​ര്‍ മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ലി​യാ​ഖാ​ത്ത്പു​രി​ല്‍ ട്രെ​യി​നി​നു തീ​പി​ടി​ച്ച്‌ 16 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ക​റാ​ച്ചി-​റാ​വ​ല്‍​പി​ണ്ടി തേ​സ്ഗാം എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ലെ മൂ​ന്നു ബോ​ഗി​ക​ളി​ലാ​ണ് തീ ​പ​ട​ര്‍​ന്നു പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

‘അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞു’ : അമിത്ഷാ

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പ്രധാനമന്ത്രി റദ്ദാക്കിയതോടെ തീവ്രവാദ ശക്തികളുടെ വഴിയടഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തീവ്രവാദ ശക്തികള്‍ക്ക് ഇന്ത്യയിലേക്കെത്താനുള്ള മാര്‍ഗങ്ങളായിരുന്നു അതെന്ന് അമിത്ഷാ പറഞ്ഞു. ആരും കാണിക്കാത്ത ധൈര്യമാണ് പ്രധാനമന്ത്രി കാട്ടിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ റണ്‍ ഫോര്‍ യൂണിറ്റി ഫ്‌ലാഗ് Read More …

മഹാ’ചുഴലിക്കാറ്റ്: എറണാകുളത്ത് കടല്‍ക്ഷോഭം രൂക്ഷം; നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നായരമ്ബലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. നായരന്പലത്ത് അന്പതിലേറെ കുടുംബങ്ങളെയാണ് ക്യാന്പിലേക്ക് മാറ്റിയിരിക്കുന്നത്. താന്തോന്നി തുരത്തിലും വെള്ളം കയറി. Read More …

മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ല; വ്യാജഏറ്റുമുട്ടല്‍ ആരോപണം തള്ളി പൊലീസ്,​ മൃതദേഹങ്ങള്‍ റീപോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍

പാലക്കാട് : അട്ടപ്പാടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തള്ളി എസ്.പി. എ.കെ.47 തോക്കുകള്‍ ഉപയോഗിച്ച്‌ മാവോയിസ്റ്റുകള്‍ ആക്രമിച്ചു. പൊലീസ് ആക്രമിക്കാനല്ല. പട്രോളിംഗിനാണ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്.പി പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ഒരു എ.കെ. 47 തോക്ക്, അരിവാള്‍ ചുറ്റിക ചിഹ്നം കൊത്തിയത് ഉള്‍പ്പെടെയുള്ള Read More …

കേന്ദ്രത്തിനെതിരെ വന്‍ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്; ധ്യാനത്തിനായി വിദേശത്തേയ്ക്ക് പറന്ന് രാഹുല്‍

ദില്ലി: രാജ്യം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുകയാണെന്നാരോപിച്ച്‌ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കുമ്ബോള്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശയാത്രയിലാണ്. മെഡിറ്റേഷനായാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം . നവംബര്‍ ഒന്ന് മുതല്‍ എട്ട് വരെ രാജ്യത്തുടനീളം 35 പത്രസമ്മേളനങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. നവംബര്‍ അഞ്ച് മുതല്‍ Read More …