വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി

ഇ​രു​ളം: വ​യ​നാ​ട് ഇ​രു​ള​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. മ​യ​ക്കു​വെ​ടി വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാഴ്ച രാ​ത്രി​യി​ലാ​ണ് മാ​ത​മം​ഗ​ലം റോ​ഡി​ല്‍ പു​ലി​യെ ക​ണ്ട​ത്. ഇതിനു പിന്നാലെയാണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ര്‍ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത് സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പു​ലി​യെ പി​ടി​കൂ​ടാ​ന്‍ Read More …

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്പോര്‍ട്ട് ബസാണ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. 15ലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ബസ് നിയന്ത്രണം വിട്ട് Read More …

കൂടത്തായി കൂട്ടമരണം : മൂന്ന് മാസത്തിനിടെ അന്വേഷണ സംഘം ശേഖരിച്ച തെളിവുകളില്‍ യുവതിയുടെ പങ്ക് വ്യക്തം ; ചോദ്യങ്ങളില്‍ പതറി യുവതി

കോഴിക്കോട് ; കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹ മരണത്തില്‍ നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ െ്രെകംബ്രാഞ്ച് രേഖപ്പെടുത്തി. പറഞ്ഞ കാര്യങ്ങളില്‍ കാര്യമായ വൈരുദ്ധ്യമുണ്ട്. ചില ചോദ്യങ്ങള്‍ക്കും അന്വേഷണസംഘത്തിന്റെ സംശയങ്ങള്‍ക്കും മറുപടി നല്‍കാനായില്ല. ഇവരുടെ ഉറ്റ ബന്ധുവും സയനൈഡ് ഉള്‍പ്പെടെ കൈമാറിയ മറ്റൊരാളുമാണ് നിരീക്ഷണത്തിലുള്ളത്. മൂന്ന് മാസത്തിനിടെ അന്വേഷണസംഘം ശേഖരിച്ച തെളിവുകളില്‍ ദുരൂഹ മരണങ്ങളില്‍ വനിതയുടെ പങ്ക് Read More …

കൂടത്തായിയിലെ കൂട്ടമരണം: എല്ലാവരുടേയും മരണം ഭക്ഷണത്തിന് ശേഷം, യുവതിയും സംശയത്തിന്റെ നിഴലില്‍

കോഴിക്കോട്: കൂടത്തായിയിലെ പലസമയങ്ങളിലായി ആറു പേര്‍ സമാനരീതിയില്‍ മരിച്ച സംഭവം കൊലപാതകമാകാമെന്ന് സൂചന നല്‍കി പോലീസ്. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2002ലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് വര്‍ഷങ്ങളുടെ ഇടവേളകളില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. ഇവരില്‍ മരിച്ച റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിനെ Read More …

അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറുമായി വാട്‌സാപ്പ്

ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ നീക്കപ്പെടുന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ടെലിഗ്രാമില്‍ പേഴ്സണല്‍ ചാറ്റുകളില്‍ ഈ സംവിധാനം നിലവില്‍ ഉണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും. ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. എന്നാല്‍ Read More …

കോന്നി മെഡിക്കല്‍ കോളേജ്; അവകാശവാദം ഉന്നയിച്ച്‌ യു.ഡി.എഫും എല്‍.ഡി.എഫും

പത്തനംതിട്ട: കോന്നിയില്‍ മുഖ്യപ്രചാരണ വിഷയം മെഡിക്കല്‍ കോളജാണ്. ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട മെഡിക്കല്‍ കോളജിന് യു.ഡി.എഫും എല്‍.ഡി.എഫും ഒരു പോലെ അവകാശവാദം ഉന്നയിക്കുകയാണ്. എന്നാല്‍ മെഡിക്കല്‍ കോളജ് ആകട്ടെ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടുമില്ല. 2013 ജനുവരി 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് കോന്നി മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 85 ശതമാനം പണി പൂര്‍ത്തിയായതാണെന്നും Read More …

ഒരു കത്തയച്ചാല്‍ രാജ്യദ്രോഹക്കുറ്റം! മോദിക്ക് ഒരു ലക്ഷം കത്തുകളയച്ച്‌ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ. ജയ്ശ്രീറാം വിളികള്‍ കൊലവിളികളാകുന്നു എന്നാരോപിച്ച്‌ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെയാണ് രാമചന്ദ്ര ഗുഹ, മണിരത്നം, രേവതി, അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍ എന്നിവര്‍ അടക്കമുളള പ്രമുഖരാണ് മോദിക്ക് കത്തയച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് 50 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ഈ നടപടിക്കെതിരെ ഉയര്‍ന്ന് Read More …

കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നത്; വിമര്‍ശനവുമായി വിഎസ് രംഗത്ത്

തിരുവനന്തപുരം: രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുത യില്‍ ആശങ്കയറിയിച്ച്‌ കത്തെഴുതിയ 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച്‌ സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിച്ചതെന്ന് വ്യക്തമാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ Read More …