കുപ്പത്തൊട്ടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ; കൊലപാതകമെന്ന് സംശയം

മുസാഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനടുത്ത് മാക്കി ഗ്രാമത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. അതുവഴി നടന്നുപോയവരാണ് കുപ്പത്തൊട്ടിയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മാക്കിക്ക് തൊട്ടടുത്തുള്ള ഷാംലി ഗ്രാമത്തില്‍ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ഈയടുത്ത് Read More …

പാലാരിവട്ടം:ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് പ്രത്യേകം അന്വേഷിക്കാന്‍ സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കുന്നതിന് സര്‍ക്കാരിനോട് അനുമതി തേടി വിജിലന്‍സ്. മന്ത്രി എന്ന നിലയ്ക്ക് ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകള്‍ വ്യക്തമാകുന്നതിന് വേണ്ടിയാണ് വിജിലന്‍സ്‌ പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നത്. പാലം അഴിമതിയില്‍ പൊതുവായ അന്വേഷണവും അതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുമാണ് ഇതുവരെ നടന്നത്. ഇബ്രാഹിം Read More …

യാത്രാ നിരോധനം: നിരാഹാരസമരത്തിന് രാ​ഹു​ലിന്‍റെ ഐ​ക്യ​ദാ​ര്‍ഢ്യം

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ച കോ​ഴി​ക്കോ​ട്-​കൊ​െ​ല്ല​ഗ​ല്‍ 766 ദേ​ശീ​യ​പാ​ത​യി​ല്‍ പൂ​ര്‍ണ ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ യു​വ​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രത്തിന് പിന്തുണയുമായി വ​യ​നാ​ട് എം.​പി രാ​ഹു​ല്‍ ഗാ​ന്ധി. രാവിലെ ഒമ്ബത് മണിയോടെ വിനായക ആശുപത്രിയില്‍ കഴിയുന്ന സമരസമിതി നേതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ സമര പന്തലിലെത്തിയത്. നി​രാ​ഹാ​ര സ​മ​രത്തിലുള്ള യുവനേതാക്കളെ ഐ​ക്യ​ദാ​ര്‍ഢ്യം Read More …

ഐഎന്‍എക്‌സ് മീഡിയ കേസ്; ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ചിദംബരത്തിനായി ഹാജരായ കപില്‍ സിബല്‍ ജസ്റ്റിസ് എന്‍.വി.രമണയോട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. അടിയന്തരമായി കേള്‍ക്കേണ്ട ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിന് കൈമാറാമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. മുന്‍ ധനകാര്യമന്ത്രിയായ ചിദംബരം സ്വാധീനമുള്ള Read More …

ഷാനിമോള്‍ ഉസ്‌മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍-ഏഴുപുന്ന റോഡിന്റെ നിര്‍മ്മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പി.ഡബ്ല്യൂ.ഡി തുറവൂര്‍ എക്സിക്യുട്ടീവ് എഞ്ചിനിയറാണ് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയത്.

സൗദിയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു

ജിദ്ദ: സൗദിയില്‍ മലയാളി യുവാവ്​ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയില്‍ ജോലി സ്ഥലത്തു വെച്ച്‌ ഷോക്കേറ്റ് മരിച്ചത്. മീറ്റര്‍ ബോക്സില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകന്‍: അമിന്‍ ഷാന്‍. മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റല്‍ (അല്‍ Read More …

കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കൂത്തുപറമ്ബ്‌ മമ്ബറം പറമ്ബായി സ്വദേശി ചാത്തോത്ത് അഷ്റഫ് (52) ആണ് മരിച്ചത്. മമ്ബറം തണലോട്‌ പോക്കുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ സാഹിറ. മക്കള്‍: അനീസ, അഫ്രീദ, അനീസ്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ. മാഗ്നറ്റ്‌ ടീമിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

ശബരിമല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമല്ല, ശങ്കര്‍ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാ വിഷയമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ പറഞ്ഞു. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയിലാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. മഞ്ചേശ്വരം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റെെ സ്ത്രീ പ്രവേശനത്തിനെതിരായി നിലപാടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശത്തിനെതിരായി ശങ്കര്‍ റെെ നിലപാടെടുത്തിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ Read More …