കെ.സുരേന്ദ്രന്‍ മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ച്‌; എം.എം.മണി

കോന്നി: കെ.സുരേന്ദ്രന്‍ മല്‍സരിക്കാനെത്തുന്നത് പണം മോഹിച്ചാണെന്ന് എം.എം.മണി. കെ.സുരേന്ദ്രന്‍ ആനയല്ല, കോന്നിയിലെ വോട്ടര്‍മാര്‍ എല്ലാം വിലയിരുത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ കലഹം ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് മുതലാക്കുമെന്നും എം.എം.മണി പറഞ്ഞു. കുമ്മനം വട്ടിയൂര്‍കാവിലും സുരേന്ദ്രന്‍ കേ‍ാന്നിയിലും മത്സരിക്കണമെന്നാണു സംഘടനാ ആവശ്യം. സംഘപരിവാറിനു വലിയ സ്വാധീനമുള്ള രണ്ടു മണ്ഡലത്തിലും ഇവര്‍ യേ‍ാജിച്ച സ്ഥാനാര്‍ഥികളെന്നും ആര്‍എസ്‌എസ് വിലയിരുത്തുന്നു.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

റിയാദ്: യമനിലെ ഹൂത്തി വിമതര്‍ സൗദിയിലെ നജ്‌റാനില്‍ കടന്ന് സൈനികരെ തടവിലാക്കിയതായി റിപ്പോര്‍ട്ട്. ആയിരത്തിലധികം സൈനികരെ തടവിലാക്കുകയെന്നും ഇതില്‍ സൗദി സൈനിക ഓഫീസര്‍മാരും ഉള്‍പ്പെടുമെന്നും ഹൂത്തികള്‍ അവകാശപ്പെട്ടു. സൈനിക ബ്രിഗേഡുകളെയാണ് ഹൂത്തികള്‍ ആക്രമിച്ചത്. 72 മണിക്കൂറോളം നീണ്ട ആക്രമണത്തിന് ശേഷമാണ് സൈനികരെ പിടികൂടിയത്. ഡ്രോണുകള്‍, മിസൈലുകള്‍, വ്യോമ പ്രതിരോധ യൂണിറ്റ് എന്നിവയുടെ അകമ്പടിയോടെയായിരുന്നു ആക്രമണമെന്നും ഹൂത്തികളുടെ Read More …

തിരുവനന്തപുരം വിമാനത്താവളത്തിലെ പക്ഷി ഭീഷണിക്ക് കാരണം എലികളും ആഫ്രിക്കന്‍ ഒച്ചും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് പക്ഷികള്‍ ഭീഷണിയാകുന്നതിന് കാരണം എലികളും ആഫ്രിക്കന്‍ ഒച്ചും. ഇവയെ പിടിക്കാനായാണ് പക്ഷികള്‍ എത്തുന്നത്. വിമാനത്താവളത്തിലെ പക്ഷിഭീഷണി ഒഴിവാക്കാനായി പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെ (കെ.എഫ്.ആര്‍.ഐ.) പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിമാനം പൊങ്ങുമ്ബോഴും താഴുമ്ബോഴും പക്ഷികള്‍ ഇടിച്ചാല്‍ വലിയ അപകടമായിരിക്കും ഉണ്ടാവുക. എന്‍ജിന്‍ ഭാഗത്താണ് ഇടിക്കുന്നതെങ്കില്‍ പക്ഷിയെ വലിച്ച്‌ ഉള്ളിലേക്ക് Read More …

പത്തു വയസുകാരന്റെ മരണം; ദുര്‍മന്ത്രവാദിനിയെ പൊലീസ് അറസ്റ്റ് ചെയ്തു

നകഷിപ്പര: പശ്ചിമ ബംഗാളില്‍ ദുര്‍മന്ത്രവാദത്തിനു വിധേയനാക്കിയ പത്തു വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ ദുര്‍മന്ത്രവാദം നടത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. കാന്തല്‍ഭേരിയ സ്വദേശിയായ അല്‍പന ബീബി എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. ജന്‍ നബി ഷെയ്ക് എന്ന ബാലനാണു മരണപ്പെട്ടത്. നബിയുടെ സഹോദരന്‍ ആറു വയസുകാരന്‍ ജഹാംഗിര്‍ ഷെയ്കും ദുര്‍മന്ത്രവാദത്തിനു വിധേയനായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നബിയുടെ Read More …

മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയറിന്‍റെ നിര്യാണത്തില്‍ അനുശോചനമാറിയിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : മുന്‍ വിദേശകാര്യ സെക്രട്ടറി കെപിഎസ് മേനോന്‍ ജൂനിയറിന്‍റെ നിര്യാണത്തില്‍ അനുശോചനമാറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ വിദേശനയത്തിന് അംഗീകാരവും സ്വാധീനവും ഉണ്ടാക്കാന്‍ വലിയ സംഭാവന നല്‍കിയ നയതന്ത്രജ്ഞനായിരുന്നു കെപിഎസ് മേനോനെന്നും അന്താരാഷ്ട വേദികളില്‍ രാജ്യത്തിന്‍റെ യശസ്സ് ഉയര്‍ത്താന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ ഇന്നലെ രാത്രി 12 Read More …

സംസ്ഥാനത്ത് ആളില്ല പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും; ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: സംസ്ഥാനത്ത് ഒരു വര്‍ഷത്തിനുള്ളില്‍ ആളില്ല പോലീസ് സേ്റ്റഷനുകള്‍ സ്ഥാപിക്കാം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലെ ആളില്ലാ പോലീസ് സ്റ്റേഷനുകളുടെ മാതൃതകയിലാണ് കേരളത്തിലും നിര്‍മ്മിക്കുകയെന്ന് ഡിജിപി പറഞ്ഞു. രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനം കൊക്കൂണ്‍ 2019ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാസ് രഹിതമായിട്ടാവും ഇത്തരം പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുകയെന്നും Read More …

സൗദിയില്‍ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍ : ടൂറിസം വിസ പ്രാബല്യത്തില്‍

റിയാദ് : സൗദിയില്‍ ടൂറിസം രംഗത്ത് വന്‍ മാറ്റങ്ങള്‍. രാജ്യത്ത് ടൂറിസം വിസ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ള സൗദി കിരീടാവകാശിയുടെ പദ്ധതിയാണ് ടൂറിസം വിസ. വസ്ത്രം ധരിക്കുന്നതിലുള്ള കര്‍ശന നിബന്ധനയും, രക്ഷകര്‍ത്താവ് വേണമെന്ന നിബന്ധനയുമാണ് യൂറോപ്യന്‍ ടൂറിസ്റ്റുകളെ സൗദിയില്‍ നിന്ന് അകറ്റിയത്. പുതിയ വിസകളില്‍ ഈ നിബന്ധന ഇളവ് ചെയ്തത് Read More …

ഫ്ളാറ്റ് ഒഴിപ്പിക്കല്‍ ഇന്നുമുതല്‍; പൊളിക്കാന്‍ നിയന്ത്രിത സ്‌ഫോടനം തന്നെ

കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകളിലെ താമസക്കാരെ ഞായറാഴ്ച മുതല്‍ ഒഴിപ്പിച്ചുതുടങ്ങും. മൂന്നാം തീയതി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നിയന്ത്രിത സ്‌ഫോടനം ഉപയോഗിക്കാന്‍ തീരുമാനമായി. യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ പൊളിക്കുന്നതിനാണ് മുന്‍ഗണനയെന്ന് ഇതിന്റെ ചുമതല വഹിക്കുന്ന ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഇത് ആറുമാസത്തോളമെടുക്കുമെന്നതിനാല്‍ നിയന്ത്രിത സ്‌ഫോടനത്തിന് തീരുമാനിക്കുകയായിരുന്നെന്ന് സബ് കളക്ടര്‍ Read More …