ജോസഫിനെ പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുമെന്ന് സൂചന

കോഴിക്കോട്: പി.ജെ. ജോസഫിനെ ഐക്യ ജനാധിപത്യമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുമെന്ന് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കേരളകോണ്‍ഗ്രസ് എമ്മിന് പാലായില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച നടപടിയാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ജോസഫിനെ പാഠം പഠിപ്പിക്കണമെന്നാണ് പ്രവര്‍ത്തകര്‍ കരുതുന്നത്. 2019 ആഗസ്റ്റ് 23 നാണ് പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. നാമനിര്‍ദേശ Read More …

പ്രളയക്കെടുതി: ബിഹാറിലെ ജനങ്ങള്‍ക്ക്‌ സഹായമെത്തിക്കാമെന്ന്‌ കേരളം

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സഹായമെത്തിക്കാന്‍ സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. അതിവര്‍ഷം കാരണം ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്. പട്നയില്‍ സ്ഥിതി രൂക്ഷമാണ്. അടുത്ത ദിവസങ്ങള്‍ക്കിടയില്‍ നാല്പതിലേറെ പേര്‍ മരണപ്പെട്ടു. മലയാളികള്‍ക്കാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാറിന് Read More …

കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം; സമരക്കാര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ദേശീയപാതാ 766ല്‍ നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് Read More …

സൗദി അറേബ്യ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് തീരുമാനിച്ചു

ഡല്‍ഹി: സൗദി അറേബ്യ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് തീരുമാനിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് തീരുമാനം. ഏതാണ്ട് 7.05 ലക്ഷം കോടി രൂപയോളം വരുമിത്. പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, മൈനിംഗ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം.പിടിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ച പരിഗണിച്ചാണ് തീരുമാനം എന്നാണ്. ഇന്ത്യയും Read More …

കൊല്ലത്ത് നാലു മണിക്കൂറിനിടെ, ആറു ഇടങ്ങളില്‍ തോക്ക് ചൂണ്ടി മോഷണം

കൊല്ലം: നാലു മണിക്കൂറിനിടെ, ആറു ഇടങ്ങളില്‍ തോക്ക് ചൂണ്ടി മാല മോഷണം. ഭീതിയിലായി കൊല്ലത്തെ ജനങ്ങള്‍. ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്തു കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഹെല്‍മെറ്റ് ധരിച്ച്‌ ബൈക്കിലെത്തിയായിരുന്നു മോഷണം. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നു മാല നഷ്ടമായവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുമ്ബളം സ്വദേശിയായ യുവാവ് കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ Read More …

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉള്ളി കയറ്റുമതിക്ക് നിരോധനം

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഉള്ളിവിലയെ പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. പല സംസ്ഥാനങ്ങളിലും ഉള്ളിവില കിലോക്ക് 80നും മുകളിലാണ്. വിദേശ കയറ്റുമതിക്ക് നിരോധനമുള്ള വസ്തുക്കളുടെ പട്ടികയില്‍ ഉള്ളിയെ ഉള്‍പ്പെടുത്തി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഉത്തരവിറക്കി. ക്ഷാമത്തിന്‍റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അടിയന്തിരമായി ഉള്ളി Read More …

നീറ്റ് പരീക്ഷ തട്ടിപ്പ്; മലയാളി വിദ്യാര്‍ഥിയും രക്ഷിതാവും അറസ്റ്റില്‍

നീറ്റ് പരീക്ഷാ തട്ടിപ്പില്‍ മലയാളി വിദ്യാര്‍ഥിയും രക്ഷിതാവും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി രാഹുല്‍, പിതാവ് ഡേവിസ് എന്നിവരാണ് പിടിയിലായത്. ചെന്നൈ എസ്‌ആര്‍എം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. കേസില്‍ ഇതുവരെ അറസ്റ്റിലായത് നാല് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ്. തമിഴ്നാട് സിബിസിഐഡി അറസ്റ്റു ചെയ്ത എല്ലാവരും റിമാന്‍ഡിലാണ്. നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി കേസിലെ മുഖ്യസൂത്രധാരന്‍ മലയാളിയാണെന്ന് കണ്ടെത്തിയിരുന്നു. Read More …

ഇ​ന്തോ​നേ​ഷ്യ​ന്‍ ഭൂ​ക​ന്പം; മ​ര​ണം 30 ആ​യി

ആ​ന്പ​ണ്‍​സി​റ്റി: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ മാ​ലു​കു ദ്വീ​പി​ല്‍ ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. 156 പേ​ര്‍​ക്കാ​ണ് ഭൂ​ക​ന്പ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 25,000 പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​ദ്യ​ത്തെ ഭൂ​ക​ന്പ​ത്തെ​ത്തു​ട​ര്‍​ന്നു നി​ര​വ​ധി തു​ട​ര്‍​ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി.