വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണമെന്ന് ആര്‍എസ്‌എസ്; ഇല്ലെങ്കില്‍ ചെറുപ്പക്കാരെ പരിഗണിക്കും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്‌എസ്. ഇല്ലെങ്കില്‍ ചെറുപ്പക്കാരെ പരിഗണിക്കാന്‍ തീരുമാനം. അതേസമയം, ബി.ജെ.പി ഏറെ സാധ്യത കല്‍പ്പിക്കുന്ന മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം നീക്കാന്‍ ബി.ജെ.പി അടിയന്തര സംസ്ഥാന ഭാരവാഹിയോഗം രാവിലെ കൊച്ചിയില്‍ ചേരും‍. ഇതിനിടെ, എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കി അരൂരില്‍ മല്‍സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ എല്‍ഡിഎഫ്

തിരുവനന്തപുരം : സംസ്ഥാനത്തു ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ എല്‍ഡിഎഫ്. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്ത്, അരൂരില്‍ മനു സി പുളിക്കല്‍, കോന്നിയില്‍ കെ.യു ജനീഷ് കുമാര്‍, മഞ്ചേശ്വരത്ത് ശങ്കര്‍ റേ എന്നിവരാകും സ്ഥാനാര്‍ത്ഥികള്‍. എറണാകുളത്ത് സിപിഎം സ്വാതന്ത്ര്യനായി അഡ്വ മനു റോയ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. Read More …

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഒക്ടോബറില്‍ സൗദിയിലെത്തും

റിയാദ്: ഒക്ടോബറില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദിയിലെത്തും. ഒക്ടോബര്‍ 27, 28 തിയതികളിലാണ് മോഡിയുടെ സൗദി സന്ദര്‍ശനമെന്നാണ് സൂചന. മോഡി റിയാദിലെ എക്സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. വ്യാപാരം, സാമ്ബത്തികം, നിക്ഷേപം, ഊര്‍ജം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച്‌ സൗദി Read More …

‘രണ്ടും ആണവ ശക്തികള്‍, പ്രശ്നം പരിഹരിക്കാനാവും’; കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് വീണ്ടും ട്രംപ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള പ്രശ്‌നത്തില്‍ ആവുന്നതൊക്കെ ചെയ്യാന്‍ തയ്യാറാണെന്ന് ട്രെപ് ബുധനാഴ്ച പറഞ്ഞു. ഇന്ത്യയുടെയും പാകിസ്താന്റെയും പ്രധാനമന്ത്രിമാരുമായി യുഎന്‍ ജനറല്‍ അസംബ്ലിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെന്ന്‌ ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളെയും പരിഗണിച്ച്‌ കശ്മീര്‍ വിഷയവും ചര്‍ച്ചചെയ്തു. വിഷയത്തില്‍ Read More …

പെണ്‍കെണിയില്‍ കുടുങ്ങി ‘വമ്ബന്‍ സ്രാവുകള്‍’, കലങ്ങിമറിഞ്ഞ് മദ്യപ്രദേശ് രാഷ്ട്രീയം; ആയുധമാക്കിയത് ബോളിവുഡ് നടിമാരെ?

‘പെണ്‍കെണിയില്‍’ ഉലഞ്ഞ് മധ്യപ്രദേശ് രാഷ്ട്രീയം. ഗവര്‍ണര്‍, മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എം എല്‍ എ തുടങ്ങി ‘വമ്ബന്‍ സ്രാവുകള്‍’ മുതല്‍ ‘ചെറിയ മീനുകള്‍’ വരെ പെണ്‍കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ബിജെപി നേതാക്കള്‍ക്ക് പുറമേ കോണ്‍ഗ്രസിലെ ‘ഘടാഘടിയന്മാരും’ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ അഞ്ച് യുവതികളും ഒരു പുരുഷനും ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് ‘പെണ്‍കെണി’യെ കുറിച്ചുള്ള വിവരങ്ങള്‍ Read More …

കോഴിക്കോട് വെയ്‌സ്റ്റ് ടു എനര്‍ജി പ്ലാന്റ് നിര്‍മ്മാണം ഡിസംബറില്‍ തുടങ്ങും: കണ്‍സെഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്നും ഊര്‍ജ്ജം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഞെളിയന്‍പറമ്ബില്‍ നിര്‍മ്മിക്കുന്ന വെയ്‌സ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്രാരംഭ നടപടി ഡിസംബറില്‍ ആരംഭിക്കും. പദ്ധതിക്കായി തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്് കമ്ബനി കോഴിക്കോട് പദ്ധതിക്കായി മലബാര്‍ വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ Read More …

പിറവം പള്ളി തര്‍ക്കം: യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പിറവം പള്ളിയില്‍ തമ്ബടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂര്‍ണമായി ഒഴിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. പള്ളിയുടെ പരിസരത്തുള്ളവരെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.ഒഴിപ്പിച്ച ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ Read More …

ഉത്തര്‍പ്രദേശില്‍ മുന്‍ ഭാര്യയെ പീഡിപ്പിച്ച പ്രൊഫസര്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ഭാര്യയെ പീഡിപ്പിച്ച പ്രൊഫസര്‍ അറസ്റ്റില്‍. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ബന്ധം വേര്‍പിരിഞ്ഞ 58കാരനായ പ്രൊഫസര്‍ സ്ത്രീയെ വീട്ടില്‍ ചെന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. ഒന്നരവര്‍ഷം മുന്‍മ്ബാണ് ഇരുവരും ബന്ധം വേര്‍പിരിഞ്ഞത്. എന്നാല്‍ മക്കളെ കാണാന്‍ പ്രൊഫസര്‍ വീട്ടില്‍ വരാറുണ്ട്. ഒരു ദിവസം വീട്ടില്‍ വന്നപ്പോള്‍ അന്ന് Read More …