തീവ്രവാദികള്‍ക്ക് സാമ്ബത്തിക സഹായവും ആയുധങ്ങളും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം- യു.എന്നില്‍ മോദി

ന്യൂയോര്‍ക്ക്: ആന്താരാഷ്ട്ര വേദികളില്‍ പാകിസ്താനെ പിന്തുണയ്ക്കുന്നതിന് ചൈനയെ പരോക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദികള്‍ക്ക് ഒരിക്കലും പണവും ആയുധവും ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന തീവ്രവാദവുമായി ബന്ധപ്പെട്ട ലോക നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ ലോകം ഒരുമിച്ച്‌ നേരിടുന്നതുപോലെ തീവ്രവാദത്തെയും ഒരുമിച്ച്‌ എതിര്‍ക്കാന്‍ തയ്യാറാവണമെന്ന് Read More …

ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ: മുസ്‌ലിംലീഗ് പ്രതിഷേധസംഗമം നാളെ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ 25ന് നടക്കുന്ന പ്രതിഷേധ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.ജന്ദര്‍ മന്ദിറില്‍ രാവിലെ 11ന് പ്രതിഷേധ സംഗമം തുടങ്ങും. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.നാള്‍ക്കുനാള്‍ Read More …

ദുബായ് വിമാനത്തവാളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യന്‍ ജീവനക്കാരന് ശിക്ഷ വിധിച്ചു

ദുബായ് : യാത്രക്കാരന്റെ ബാഗില്‍ നിന്നും രണ്ടു മാങ്ങ മോഷ്ടിച്ച സംഭവത്തില്‍ ദുബായ് വിമാനത്തവാളത്തിലെ ഇന്ത്യന്‍ ജീവനക്കാരന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 5,000 ദിര്‍ഹമാവുമാണ് പിഴയുമാണ് കോടതി ലഗേജ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 27കാരനായ യുവാവിന് വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവിലുണ്ട്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്കാന്‍ അവസരമുണ്ട്. 2017 Read More …

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്‌റ്റില്‍

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. മൂന്ന് പ്രതികളില്‍ മുഹമ്മദ് നസീം (20) എന്നയാളാണ് പിടിയിലായത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ളകൗഷമ്ബി ജില്ലയിലാണ് സംഭവം. കന്നുകാലിക്ക് പുല്ലു ശേഖരിക്കാന്‍ വയലിലെത്തിയ പെണ്‍കുട്ടിയെ മൂന്നംഗ സംഘം പിടികൂടി മര്‍ദ്ദിച്ചു. അവശയായ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ Read More …

‘ഭാഷയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്,രാജ്യത്ത് വേണ്ടത് മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം’; ഉപരാഷ്ട്രപതി

മലപ്പുറം: ഭാഷയെ ചൊല്ലിയുള്ള വിവാദം ഇപ്പോള്‍ അനാവശ്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്നും എല്ലാവരും പരമാവതി ഭാഷ പഠിക്കുന്നത് നല്ലതാണ് എന്നാല്‍ ഒരു ഭാഷയും എതിര്‍ക്കേണ്ടതല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്‌നം പിഎസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് Read More …

പാലാരിവട്ടം അഴിമതി: പാലം പൊളിക്കേണ്ടി വരുമെന്നത് വസ്‌തുത,​ അന്വേഷണം തടയാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പാലം പൊളിക്കേണ്ടി വരുമെന്നത് വസ്‌തുതയാണെന്ന് പറഞ്ഞ കോടതി കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി Read More …

പ്രതിപക്ഷ നേതാവിന്റേത് ആരോപണവ്യവസായം,​​ ചെന്നിത്തലയുടെ പത്ത് ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി​

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനു നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി. ട്രാന്‍സ്‍ഗ്രിഡ് പദ്ധതിയില്‍ അഴിമതിയാരോപിച്ചായിരുന്നു പ്രതിപക്ഷനേതാവ് ചോദ്യങ്ങളുന്നയിച്ചത്. എല്ലാവരെയും അഴിമതിക്കാരെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതിപക്ഷനേതാവ് ആരോപണവ്യവസായം തുടങ്ങിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ പ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറിച്ച്‌, അത് ജനമനസുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള Read More …

കുമ്ബനാട് കാര്‍ കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചുകയറി; നാല് പേര്‍ മരിച്ചു

പത്തനംതിട്ട: കുമ്ബനാട് കെഎസ്‌ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് സെക്രട്ടറി ബെന്‍ ഉമ്മന്‍ തോമസ് (30), മംഗലശേരിയില്‍ ജോയിയുടെ മകന്‍ ജോബി തോമസ് (37) കോയിപ്പുറത്തുപറമ്ബില്‍ ജോര്‍ജിന്റെ മകന്‍ അനില്‍ ജോര്‍ജ് മാത്യു (42), തറുവേലില്‍ ശശിധരപ്പണിക്കരുടെ മകന്‍ അനൂപ് എസ്.പണിക്കര്‍ (27) എന്നിവരാണ് മരിച്ചത്. Read More …