പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് ;വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരാറുകാരനെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ്, കിറ്റ്‌കോ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് സൂചന. റിപ്പോര്‍ട്ട് ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് Read More …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4093.91 കോടി രൂപ

തിരുവനന്തപുരം: പ്രളയാനന്തര പുനഃനിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 4093.91 കോടി രൂപ. സാലറി ചാലഞ്ചിലൂടെ ഇതുവരെ 1021.26 കോടി സമാഹരിക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. അതേസമയം, വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിനാവില്ലെന്നും നിയമസഭയില്‍ പികെ ശശി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി Read More …

വിദ്യാഭ്യാസ ലയനം ; ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: വിദ്യാഭ്യാസ ലയനത്തിനായിട്ടുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്ത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസ മേഖലയെ കുളമാക്കാനാണ് പരിഷ്‌കാരങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ, ഡിപിഐ എന്നീ മേഖലയെ ഒന്നിപ്പിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന് രണ്ട് Read More …

പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി;കാനത്തിന്റെ നാവ് കെട്ടിയിട്ട അവസ്ഥയില്‍;വിമര്‍ശനവുമായി സിപിഐ

മലപ്പുറം: ലോക്സഭാ തെരഞ്ഞടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരെ രൂക്ഷവിമര്‍ശനം. നാട്ടിലെ ചെറിയ സമുദായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ഡിഒമാര്‍ കാണിക്കുന്ന അവധാനതപോലും ശബരിമല പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ ഐക്കണ്‍ ആകേണ്ട പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി. കാനം രാജേന്ദ്രന്‍ തുടക്കത്തില്‍ Read More …

രാജ്യസഭയിലും ഭൂരിപക്ഷം നേടാന്‍ മോദി, പുതിയ നിയമങ്ങള്‍ നിര്‍മിക്കാന്‍ ഇനി പ്രതിപക്ഷത്തിന്റെ പിന്തുണ വേണ്ട

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തില്‍ രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പിക്കാനുള്ള കണക്കുകൂട്ടലിലാണ് എന്‍.ഡി.എ. രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് 21 എം.പിമാരുടെ കുറവാണുള്ളത്. 2020 ഓടെ ഇത് മറികടക്കാമെന്നാണ് കണക്ക്കൂട്ടല്‍. അതോടെ രണ്ടാം മോദി സര്‍ക്കാരിന് പുതിയ നയ നിയമ നിര്‍മ്മാണത്തിന് രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടേണ്ടി വരില്ല.

വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യവാരം വയനാട്ടിലെത്തും

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യവാരം വയനാട്ടിലെത്തും. രണ്ട് ദിവസം മണ്ഡലത്തില്‍ താമസിച്ച് വോട്ടര്‍മാരെ നേരില്‍ കാണും. 1, 2 തീയതികളില്‍ സന്ദര്‍ശനം നടത്താനാണ് ഇപ്പോഴത്തെ ധാരണ. ഒന്നിന് മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ഏറനാട് വണ്ടൂര്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടി മണ്ഡലങ്ങളില്‍ റോഡ് ഷോ Read More …

കൈക്കുഞ്ഞിന് നേരെ ലൈംഗിക പീഡനം; കൗമാരക്കാരന്‍ പിടിയില്‍

രാജസ്ഥാന്‍ : രാജസ്ഥാനില്‍ ഒമ്ബത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചതിന് 15 വയസ്സുകാരന്‍ പിടിയില്‍. രണ്ട് ദിവസം മുന്‍പായിരുന്നു അതിക്രമം. രാജസ്ഥാന്‍ കരൗളി ജില്ലയിലെ ഹിന്ദൗന്‍ ആശുപത്രിയില്‍ കൈക്കുഞ്ഞിനെ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ നിലയില്‍ എത്തിച്ച കുഞ്ഞിന് ലൈംഗികമായി ഉപദ്രവം നേരിട്ടതായി ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാജസ്ഥാനില്‍ കുട്ടികള്‍ക്ക് എതിരെയുള്ള Read More …