വി​മാ​ന​ത്തി​ന് ത​ക​രാ​ര്‍; രാ​ഹു​ലി​ന്‍റെ ബി​ഹാ​ര്‍ യാ​ത്ര മു​ട​ങ്ങി

പാ​റ്റ്ന: വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ത്ത​ക​രാ​റി​നേ​ത്തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ബി​ഹാ​ര്‍ യാ​ത്ര മു​ട​ങ്ങി. ത​കാ​ര്‍ അ​നു​ഭ​വ​പ്പെ​ട്ട​തി​നേ​ത്തു​ട​ര്‍​ന്ന് വി​മാ​നം ഡ​ല്‍​ഹി​യി​ല്‍ തി​രി​ച്ചി​റ​ക്കി. രാ​ഹു​ല്‍ ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍ വൈ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. ബി​ഹാ​റി​നു പു​റ​മേ ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ര്‍, മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഗം​നോ​ര്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും രാ​ഹു​ലി​ന് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.  Read More …

ചികിത്സയില്‍ തുടരുന്ന ലാലു പ്രസാദിനെ കാണാന്‍ കുടുംബത്തെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന്‍ തേജ്വസി യാദവ്

റാഞ്ചി: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാലു പ്രസാദ് യാദവിനെ കാണാന്‍ കുടുംബാംഗങ്ങളെപ്പോലും അനുവദിക്കുന്നില്ലെന്ന് മകന്‍ തേജ്വസി യാദവ്. വളരെ പരിതാപകരമായ അവസ്ഥയിലാണ് ലാലു പ്രസാദ് യാദവ് ഉള്ളതെന്നും തേജസ്വി പറഞ്ഞു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ലാലു പ്രസാദ് യാദവുള്ളത്. അദ്ദേഹത്തെ യുദ്ധതടവുകാരനേക്കാളും മോശമായിട്ടാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും Read More …

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി; വിനോദ സഞ്ചാര മേഖല പ്രതിസന്ധിയില്‍

കല്‍പ്പറ്റ: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിയത് ടൂറിസം മേഖലയില്‍ കനത്ത തിരിച്ചടിയാകുന്നു. സഞ്ചാരികളുടെ വരവ് കുറയുകയും നൂറ് കണക്കിന് കുടുംബങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാകുകയും ചെയ്തു. വയനാട് പ്രകൃതി സംരക്ഷണസമിതി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുറുവാ ദ്വീപ്, സൂചിപ്പാറ, ചെമ്ബ്ര പീക്ക്, മീന്‍മുട്ടി Read More …

ബിജെപിക്ക് വോട്ടുചെയ്യാന്‍ ഇറങ്ങുന്നവര്‍ ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പില്ല ; കേരളത്തെ വിമര്‍ശിച്ച്‌ വീണ്ടും മോദി

വാരാണസി : കേരളത്തില്‍ ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവഭയത്തോടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് മോദി കേരളത്തിനെക്കുറിച്ച്‌ പരാമര്‍ശിച്ചത്. കേരളത്തില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്താന്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ജീവന്‍ പണയം വെച്ചാണ് ഇവിടെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്. Read More …

സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേര്‍ന്നു. സംസ്ഥാനത്തെ ശക്തമായ കടലാക്രമണവും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ക്കാരുടേയും ഇന്‍ഷുറന്‍സ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്താനും മന്ത്രിസഭായോഗത്തില്‍ ധാരണമായി. റിലയന്‍സ് മുന്നോട്ട് Read More …

തടവിലായിരുന്ന മു​ന്‍ നി​സാ​ന്‍ മേ​ധാ​വിക്ക് 90 ല​ക്ഷം യു​എ​സ് ഡോ​ള​റില്‍ ജാ​മ്യം

ടോ​ക്കി​യോ: സാ​മ്ബ​ത്തി​ക ക്ര​മ​ക്കേട് നടത്തി ജ​യി​ലി​ലാ​യി​രു​ന്ന നി​സാ​ന്‍ വാ​ഹ​ന നി​ര്‍​മാ​ണ ക​മ്ബ​നി​യു​ടെ മു​ന്‍ മേ​ധാ​വി കാ​ര്‍​ലോ​സ് ഘോ​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ജ​യി​ല്‍ വാ​സ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം ടോ​ക്കി​യോ ഡി​റ്റെ​ന്‍​ഷ​ന്‍ ഹൗ​സി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങി. 50 കോ​ടി നൂ​റു​കോ​ടി യെ​ന്‍ (90ല​ക്ഷം യു​എ​സ് ഡോ​ള​ര്‍) ജാ​മ്യ​ത്തു​ക കെ​ട്ടി​വ​ച്ച​ശേ​ഷ​മാ​ണ് ഘോ​ന്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. രേ​ഖ​ക​ളി​ല്‍ ശ​മ്ബ​ളം കു​റ​ച്ചു​കാ​ണി​ച്ചു, സ്വ​കാ​ര്യ നി​ക്ഷേ​പം​മൂ​ല​മു​ള്ള Read More …

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം: ശ്രീധരന്‍പിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ആറ്രിങ്ങലിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ശ്രീധരന്‍പിള്ള വിവാദ പരാമര്‍ശം നടത്തിയത്. പ്രസംഗവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ Read More …

അനുകൂല തരംഗം, ഈ സര്‍ക്കാര്‍ വീണ്ടും വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: മോദി

ലക്‌നൗ: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ തരംഗമുണ്ടെന്നും ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്‌മോദി ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വാരണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം. പ്രധാനമന്ത്രിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് Read More …