സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ ജയസൂര്യയും, സൗബിനും, നടി നിമിഷ സജയന്‍

49-ാമത്‌ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൗബിന്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന Read More …

സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമം; മലയാളി പിടിയില്‍

മംഗളൂരു: സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നു. സ്വര്‍ണം കടത്താന്‍ പുതുവഴി തേടുകയാണ് കള്ളക്കടത്തുകാര്‍. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് അറസ്്റ്റിലായി. കാസര്‍കോട് സ്വദേശിയാണ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. കാസര്‍കോട് പട്‌ള സ്വദേശി മുതലപ്പാറ കമാലുദ്ദീന്‍ അബ്ദുല്ല (21)യെയാണ് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 304.92 ഗ്രാം Read More …

കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി ആര്‍.എസ്.എസ്

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ നിയമനടിപടിക്കൊരുങ്ങി ആര്‍.എസ്.എസ്. ഫെബ്രുവരി ഏഴിന് ഒരു മലയാള ദിനപത്രത്തില്‍ ‘കോണ്‍ഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം’ എന്ന ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് നിയമനടപടി. ആര്‍.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സംഘ ചാലക് ഡോ. സി.ആര്‍. മഹിപാലാണ് അഭിഭാഷകന്‍ ഇ.കെ. സന്തോഷ് കുമാര്‍ മുഖേന നോട്ടിസ് അയച്ചിരിക്കുന്നത്. Read More …

ബാലകോട്ട് ആക്രമണം; രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു….

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാരും യോഗത്തില്‍ പങ്കെടുക്കും. പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രകേപനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഗ്രാമീണരെ മറയാക്കി ഇന്ത്യയ്ക്കു നേരെ Read More …

അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ വ്യോമസേന തുരത്തി

ന്യൂ‌ഡല്‍ഹി: അതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ വ്യോമസേന തുരത്തി. വ്യോമ സേന തിരിച്ചടിച്ചതോടെ പാക് പോര്‍വിമാനം പിന്മാറി. യുദ്ധ വിമാനം എത്തിയത് കശ്മീരിലെ നൗഷേര സെക്ടറിലാണ്.

സൗദിയില്‍ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌്: മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം : മക്കയില്‍ ജോലി വാഗ്ദാനംചെയ്ത് തമിഴ്‌നാട്ടുകാരില്‍നിന്ന് പണം തട്ടിയയാള്‍ പിടിയില്‍. മലപ്പുറം പുല്ലറ വാര്‍പ്പിങ്ങല്‍ അഹമ്മദ് കോയയാ (54)ണ‌് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത‌്. ഇയാളില്‍നിന്ന‌് 150 പാസ്‌പോര്‍ട്ടും 3.35 ലക്ഷം രൂപയും പിടിച്ചെടുത്തു. കോയമ്ബത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ‌് അറസ‌്റ്റ‌്. മക്കയില്‍ ശുചീകരണജോലിക്ക‌് കൊണ്ടുപോകാമെന്നു പറഞ്ഞ‌് 7000 രൂപയും പാസ്‌പോര്‍ട്ടും വാങ്ങിവയ‌്ക്കുന്നതായിരുന്നു പ്രതിയുടെ രീതി. പാലാരിവട്ടം Read More …

കൊച്ചിന്‍ കപ്പല്‍ശാലയില്‍ മറൈന്‍ അംബുലന്‍സുകളുടെ നിര്‍മാണം ആരംഭിച്ചു

കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പിന് വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന മൂന്നു മറൈന്‍ അംബുലന്‍സുകളുടെ സ്റ്റീല്‍ കട്ടിങ്ങ് മന്ത്രി മേഴ്‌സികുട്ടിയമ്മ നിര്‍വഹിച്ചു. കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ നിര്‍മിക്കുന്ന മറൈന്‍ ആംബുലന്‍സിന് 22.5 മീറ്റര്‍ നീളവും 6.0 മീറ്റര്‍ ഭീം സൈസും 14 നോട്ടിക്കല്‍ വേഗതയുമുണ്ട്.  കൊച്ചി കപ്പല്‍ശാലയുടെ ഇന്‍ഹൗസ് Read More …

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ല; പാകിസ്ഥാനോട്‌അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയോടും പാകിസ്ഥാനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും രണ്ടു രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ Read More …