വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​ര​ണം; പി​ണ​റാ​യി അ​ദാ​നി​ക്കു​ കു​ട​പി​ടി​ക്കു​ന്നു​വെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് അ​ദാ​നി​ക്ക് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം മോ​ദി-​പി​ണ​റാ​യി വി​ജ​യ​ന്‍ കു​ട്ടൂ​ക്കെ​ട്ടി​ന്‍റെ തി​ര​ക്ക​ഥ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പെ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇ​ഷ്ട​ക്കാ​ര​നാ​യ അ​ദാ​നി​ക്ക് വേ​ണ്ടി പി​ണ​റാ​യി വി​ജ​യ​ന്‍ കു​ട​പി​ടി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​ത്യേ​ക ക​ന്പ​നി ഉ​ണ്ടാ​ക്കി സ​ര്‍​ക്കാ​ര്‍ ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത​ത് ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സൗദി കിരീടാവകാശിയുടെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഒപ്പുവെച്ച സഹകരണ കരാറുകള്‍ക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാ​​െന്‍റ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഒപ്പുവെച്ച സഹകരണ കരാറുകള്‍ക്ക് സൗദി മന്ത്രിസഭയുടെ പിന്തുണ. സല്‍മാന്‍ രാജാവി​​െന്‍റ അധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം കിരീടാവകാശിയുടെ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനം വിലയിരുത്തി. സന്ദര്‍ശന വേളയില്‍ ഉന്നതരുമായി നടന്ന കൂടിക്കാഴ്ച സഹകരണം ശക്തമാക്കാന്‍ ഉപകരിക്കുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.

റിയാ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് തേടി

റിയാ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച നടപടിയില്‍ കൊല്ലം ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കരം അടച്ച്‌ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ തീരുമാനത്തിന് വിരുദ്ധമായി റിയ എസ്റ്റേറ്റില്‍ നിന്നും തെന്‍മല വില്ലേജ് ഓഫീസര്‍ കരം സ്വീകരിച്ചത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് Read More …

കര്‍ഷക ആത്മഹത്യ; സര്‍ക്കാര്‍ ബാങ്കുകളുടെ യോഗം വിളിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ബാങ്കുകളുടെ യോഗം വിളിക്കും. കടക്കെണിമൂലം ഇടുക്കിയില്‍ നിരന്തരം കര്‍ഷകര്‍ ജീവനൊടുക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കുന്നത്. എല്ലാ ബാങ്കുകളിലെയും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഇടുക്കിയില്‍ രണ്ടുമാസത്തില്‍ ജീവനൊടുക്കിയത് ഏഴു കര്‍ഷകരാണ് . അടിമാലി മുക്കാലേക്കര്‍ സ്വദേശി സുരേന്ദ്രന്‍, പെരിഞ്ചാന്‍കുട്ടി സ്വോദേശി ജെയിംസ് Read More …

രാജ്യദ്രോഹക്കുറ്റം; വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു

മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാര്‍ത്ഥികകളായ റിന്‍ഷാദിനും മുഹമ്മദ് ഫാരിസിനും നിബന്ധനകളോടെ ജാമ്യം ലഭിച്ചു. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകരുത്, എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളേജ് ക്യാമ്ബസില്‍ പതിച്ചെന്ന പ്രിന്‍സിപ്പലിന്റെ പരാതിയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ അറസ്റ്റ്. Read More …

ആ​ക്ര​മ​ണ​ത്തി​ല്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല; ഇ​ന്ത്യ​യെ ത​ള്ളി പാ​ക്കി​സ്ഥാ​ന്‍

ഇ​സ്‌​ലാ​മാ​ബാ​ദ്: ബാ​ലാ​കോ​ട്ടി​ലെ ഭീ​ക​ര താ​വ​ള​ത്തി​ല്‍ ആ​ക്ര​മി​ച്ച്‌ ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞ് പാ​ക്കി​സ്ഥാ​ന്‍. പാ​ക്കി​സ്ഥാ​നി​ല്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ കെ​ട്ടു​ക​ഥ മെ​ന​യു​ക​യാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി പ​റ​ഞ്ഞു.  ഇ​ന്ത്യ​ന്‍ ആ​ക്ര​മ​ണം ന​ട​ന്ന സ്ഥ​ല​ത്ത് വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളെ എ​ത്തി​ക്കു​മെ​ന്നും ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി പ​റ​ഞ്ഞു. ഇ​തി​നാ​യി ഹെ​ലി​കോ​പ്ട​റു​ക​ള്‍ ത​യ്യാ​റാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ കാ​ലാ​വ​സ്ഥ Read More …

പൊതു പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

കൊച്ചി: പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി. പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ Read More …

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച്‌ 3 മരണം

എടവണ്ണ: മലപ്പുറം എടവണ്ണയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരന്‍ എടവണ്ണ സ്വദേശി ഫര്‍ഷാദും ബസിലുണ്ടായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഗൂഡല്ലൂര്‍ സ്വദേശി ഫാത്തിമ (66), മകള്‍ സുബൈറ (40) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ Read More …