ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്
കൊച്ചി: ഇന്ധനവിലയില്‍ നേരിയ വര്‍ധനവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് ഇന്ന് ഒമ്ബത് പൈസയും ഡീസലിന് 13 പൈസയും കൂടി. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും യഥാക്രമം 22 പൈസയും 25 പൈസയും വീതം കൂടിയിരുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 66 പൈസയാണ്. ഡീസലിന്റെ വില 70.59 ആയും ഉയര്‍ന്നു. Read More …
