ഫ്രാന്‍സ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്ധനനികുതി വര്‍ധന റദ്ദാക്കും
പാരീസ്: കഴിഞ്ഞ ഒരു മാസത്തോളം ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രാന്‍സ് സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഇന്ധനവില വര്‍ധന പിന്‍വലിച്ചു. ഇന്ധന നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ആറുമാസത്തേക്ക് റദ്ദാക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാ ഫിലിപ്പ് അറിയിച്ചു. ജനങ്ങളുടെ രോഷം കണക്കിലെടുക്കേണ്ടതുണ്ടെന്നും വിലവര്‍ധന ബാധിച്ച ജനങ്ങളുമായി നേരിട്ടുള്ള സംവാദം സാധ്യമാകുന്നതുവരെ നികുതിവര്‍ധന നടപ്പില്‍വരുത്തില്ലെന്നും ടെലിവിഷന്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. Read More …
