കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധികള്‍ക്ക് പരിഹാരമായി. വലിയ വിമാനമിറങ്ങി.

രാവിലെ 11.10 ഓടെയാണ് ഇ കാറ്റഗറി വൈറ്റ് ബോഡി സൗദി എയർലൈൻസ് വിമാനം ജിദ്ദയിൽ നിന്നും കരിപ്പൂർ എയർ പോർട്ടിൽ എത്തിയത് .298 യാത്രക്കാർക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള വിമാനത്തിൽ ഏകദേശം 258 യാത്രക്കാരുമായാണ് എത്തിയത്..എയർ പോർട്ട് നവീകരണത്തിന്റെ ഭാഗമായി രണ്ടര വർഷമായി വലിയ വിമാനങ്ങൾക്ക് എയർപ്പോർട്ട് അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയത്.   തുടർന്ന് എയർ ഇന്ത്യ Read More …

ജിസിസി ഉച്ചകോടിയിലേക്കു ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം; പ്രതിസന്ധി അയയാന്‍ സാധ്യത

റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയേ ആതിഥേയ രാജ്യമായ സൗദി അറേബ്യ ഔദ്യോഗികമായിക്ഷണിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദിന്റെയ ക്ഷണക്കത്താണ് ജി .സി .സി സെക്രട്ടറി ജെനെറല്‍ ഡോ :അബ്ദുല്‍ ലത്തീഫ് ബിന്‍ റഷീദ് അല്‍സയാനി ഖത്തറിന് കൈമാറിയത്. ഖത്തര്‍ വിദേശകാര്യ Read More …

ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവര്‍ക്ക് സഹായമേകാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ചികിത്സച്ചെലവുമൂലം കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടുകുട്ടികളുടെ ചികിത്സയ്ക്കെടുത്ത വായ്പയുടെയും ജപ്തിയുടെയും പേരില്‍ തെരുവിലിറങ്ങേണ്ടിവരുന്ന കുടുംബത്തിന്റെ നിസ്സഹായത മുന്നില്‍ക്കണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഈ നിരീക്ഷണം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവിയാണ് സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തികാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയുമായി കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിക്കാരനും ഭാര്യയും രണ്ടുകുട്ടികളുമാണ് വീട്ടിലുള്ളത്. Read More …

പ്രളയത്തെ നേരിട്ടത് ഒന്നിച്ചല്ലേ ,അവലോകനവും ഒന്നിച്ചാകാം’: മുഖ്യമന്ത്രി

തിരുവനന്തപുരം:  പ്രളയാനന്തര പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ചയ്ക്കെടുക്കാമെന്ന്‍ വ്യക്തമാക്കി. “പ്രളയത്തെ നേരിട്ടത് നമ്മള്‍ എല്ലാവരും ഒന്നിച്ചാണ്. തുടര്‍ പ്രവര്‍ത്തനങ്ങളും അങ്ങനെയാണ്. അതിനാണ് പ്രത്യേകമായി ഒരു തവണ നമ്മള്‍ പ്രത്യേകമായി സഭാസമ്മേളനം ചേര്‍ന്നത്. ഒരിക്കല്‍ Read More …

ത്രി​പു​ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്. ത്രി​പു​ര​യി​ലെ ധാ​ലി​യി​ല്‍ ഗ​ണ്ട​ച​ന്ദ്ര അ​മ​ര്‍​പു​ര്‍ റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ര്‍​ന്നാണ് മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് കു​മാ​ര്‍ ദേ​വ് സ​ന്ദ​ര്‍​ശി​ച്ചു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കാ​നാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും ബി​പ്ല​വ് കു​മാ​ര്‍ പ​റ​ഞ്ഞു. Read More …

ഇന്ത്യക്കാരി ലണ്ടനില്‍ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവിന് ജീവപര്യന്തം

ലണ്ടന്‍: വിവാദങ്ങള്‍ സൃഷ്ടിച്ച ജസീക്ക കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. നേരത്തെ സംഭവത്തില്‍ പൊലീസ് ജസീക്കയുടെ ഭര്‍ത്താവായ മിതേഷ് പട്ടേലിനെ അറസ്റ്റ് ചെയ്‌തിരുന്നു. ജസ്റ്റിസ് ജെയിംസ് ഗോസ് ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും ജസ്റ്റിസ് ജെയിംസ് ഗോസ് പറഞ്ഞു. കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ചാണ് മിതേഷ് ജസീക്കയെ Read More …

പ്രളയാന്തര കേരളം: നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി. പ്രളയാനന്തര കേരളം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും വി.ഡി.സതീശനാണ് അനുമതി തേടിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാം തവണയാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത്. നേരത്തെ നിപ്പ വിഷയത്തിലും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി Read More …

ക്രിമിനല്‍ കേസുകളില്‍ ഒന്നാമനായ മന്ത്രി കടകംപള്ളി, എം.എല്‍.എമാരില്‍ ആന്റണി ജോണും

തിരുവനന്തപുരം: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കാന്‍ കേരള, ബീഹാര്‍ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശം കണക്കിലെടുത്ത് എം.എല്‍.എമാരുടെയും എം.പിമാരുടെയും കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ കേരളം ഒട്ടും പിന്നിലല്ല. സംസ്ഥാനത്തെ 9 ജില്ലകളിലായി 312 കേസുകളാണുള്ളത് ജനപ്രതിനിധികളുടെ പേരിലുള്ളത്. കേരളത്തിലെ മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ കേസുള്ളത് ദേവസ്വം മന്ത്രി Read More …