നിപ്പ വീണ്ടുമെത്താന്‍ സാധ്യത: ആശങ്കയോടെ ആരോഗ്യ വകുപ്പ്

കോഴിക്കോട്: കേരളത്തെയാകമാനം ഭീതിയിലാഴ്ത്തിയ നിപ്പ വീണ്ടുമെത്താന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. നിപ്പയെത്തടയാന്‍ ജാഗ്രതയോടെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് നിപ്പയുടെ വ്യാപനം നടക്കുന്നത്. അതാണ് ഇപ്പോള്‍ ആശങ്ക വര്‍ദ്ധിക്കാനിടയായത്. എല്ലാ ജനങ്ങള്‍ക്കും നിപ്പയെ സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആവശ്യപ്പെട്ടു. യാതൊരു Read More …

പ്രളയകാലത്ത്‌ തന്ന റേഷനും വിമാനത്തിനും കേന്ദ്രത്തിന്‌ പണം നല്‍കേണ്ട സ്‌ഥിതി ; ദുരിതാശ്വാസ നിധി തികയാതെ വരും: മുഖ്യമന്ത്രി

തിരുവനന്തപുരം> പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തിനും പണം നല്‍കേണ്ട സ്‌ഥിതിയാണ്‌. കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി 290.74കോടി രൂപ നല്‍കേണ്ടതുണ്ട് . ഈ തുകയും സംസ്‌ഥാനം കണ്ടെത്തണം. മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 അനുസരിച്ച്‌ Read More …

ശബരിമല സമരം: തീവ്രത കുറയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ശ്രീധരന്‍പിള്ള

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സമരത്തിന്‍റെ തീവ്രത ബിജെപി കുറയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. വിഷയത്തില്‍ 41 ഹിന്ദു സംഘടനകള്‍ ഒന്നായിട്ടാണ് പ്രക്ഷോഭം നടത്തിയത്. ബിജെപി ഇവരുടെ സമരത്തിന് പിന്തുണ നല്‍കുകയായിരുന്നു. സമരം നിര്‍ത്തണമോ എന്ന കാര്യം സംഘടനകളുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് യുവമോര്‍ച്ച നിശ്ചയിച്ചിരുന്ന Read More …

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി; സുഷമ സ്വരാജ്

ഹൈദരാബാദ്:  ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് . ഇത്തരക്കാരായ 25 പേരുടെ പാസ്‌പോര്‍ട്ട് ഇതിനകം തന്നെ റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സുഷമ ഇക്കാര്യം അറിയിച്ചത്. ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ Read More …

സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പോലീസ്

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പോലീസ്. സുരേന്ദ്രന്‍ അറസ്റ്റിലാകുന്പോള്‍ വാറണ്ട് നിലവിലില്ലെന്ന അഭിഭാഷകന്‍ വാദം മുന്‍നിര്‍ത്തിയാണ് പോലീസ് നീക്കം. വാറണ്ട് 21ന് തന്നെ കൊട്ടാരക്കര സബ് ജയില്‍ സുപ്രണ്ടിന് ലഭിച്ചുവെന്നാണ് പോലീസ് വിശദീകരണം. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കേ അധിക വാദം കേള്‍ക്കണമെന്ന് പോലീസ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് Read More …

കൊച്ചിയില്‍ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തു

കൊച്ചി: മൂന്ന് ബോഡോ തീവ്രവാദികളെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. പെരുമ്ബാവൂര്‍ പൊലീസാണ് മണ്ണൂരില്‍ വച്ച്‌ ആസാം സ്വദേശികളെ പിടി കൂടിയത്. മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറി വളഞ്ഞായിരുന്നു പൊലീസ് നടപടി. ആസാം സ്വദേശികളായ ഇവര്‍ കൊച്ചിയിലെത്തി ഒളിച്ച്‌ താമസിക്കുകയായിരുന്നു. ആസാമിലെ നിരവധി കൊലപാതക Read More …

സന്നിധാനത്തെ ബാരിക്കേഡുകള്‍ മാറ്റണമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു

സന്നിധാനം: സന്നിധാനത്ത് മഹാകാണിക്കയ്ക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ മാറ്റണമെന്ന് ഒരാഴ്ച മുമ്ബ് ആവശ്യപ്പെട്ടിട്ടും പൊലീസ് വഴങ്ങുന്നില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ക്ഷേത്രവരുമാനത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ആവശ്യം ഉന്നയിച്ചതെന്നും ബാരിക്കേഡ് മാറ്റണമെന്ന് ഉന്നത ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടുവെന്നും എന്‍.വാസു വ്യക്തമാക്കി. അതേസമയം ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് വരുത്തി. സന്നിധാനത്ത് വിരിവയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങളാണ് Read More …

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ യുവതികള്‍ക്കൊപ്പം പങ്കെടുത്ത സംഗീതിന് നേരെ ആക്രമണം

ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്ബൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സംഗീതിനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു. കണ്ണൂര്‍ സ്വദേശി Read More …