ജലീല്‍ ശ്രമിച്ചത് ബന്ധുവിനെ സ്ഥിരമായി നിയമിക്കാന്‍; വിവരങ്ങളടങ്ങിയ ഫയലുകള്‍ മന്ത്രി പൂഴ്ത്തിയെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധുവായ കെ.ടി അദീബിന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ സ്ഥിരം നിയമനം നടത്താനാണ് മന്ത്രി കെ.ടി ജലീല്‍ ശ്രമിച്ചതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സ്ഥിരനിയമനം മുന്നില്‍ കണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജിവച്ചാണ് അദീബ് ഇവിടെ വന്നതെന്നും ഫിറോസ് പറഞ്ഞു. ബന്ധുനിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ധനകാര്യ വകുപ്പില്‍ Read More …

കരിപ്പൂരില്‍ മരിച്ചത് നിഷയല്ല, ഫാത്തിമ; സിഐഎസ്‌എഫ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞത് കള്ളം, ആത്മഹത്യക്ക് കാരണം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഉദ്യോഗസ്ഥന്‍ പോലീസിനോട് ആദ്യം പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായി. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥന്‍ എല്ലാം സമ്മതിച്ചു. യുവതിയുടെ പേരുവിവരങ്ങളെല്ലാം പോലീസിന് ലഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ഫാത്തിമ ഖാത്തൂനാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസിന് ബോധ്യമായി. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചു. എന്തിനാണ് ഉദ്യോഗസ്ഥന്‍ Read More …

ശബരിമല: രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികള്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി സംസാരിച്ചു. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച്‌ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മറ്റുമായി നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ Read More …

ആര്‍ബിഐ കരുതല്‍ധനത്തിലെ പങ്ക് എടുക്കാനുള്ള തീരുമാനം സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കും: തോമസ് ഐസക്

തിരുവനന്തപുരം: റിസര്‍വ് ബാങ്കില്‍ നിന്നും മൂന്നര ലക്ഷം കോടി രൂപ എടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന് ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്. റിസര്‍വ് ബാങ്കിനെ ദുര്‍ബലപ്പെടുത്തുന്നത് രാജ്യത്തിന്റെ ബാങ്കിങ് വ്യവസ്ഥയെ അട്ടിമറിക്കാന്‍ കാരണമാകുമെന്നും തോമസ് ഐസക് പറഞ്ഞു.

ഒഴിവാക്കിയ പട്ടിക ജാതിക്കാരനായ മേല്‍ശാന്തിയെ തിരികെ നിയമിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തി ജീവനെ ഒഴിവാക്കിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്ന് ജീവനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നവംബര്‍ 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ട്ടമി സ്പെഷ്യല്‍ ഡ്യൂട്ടി ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട, തേവര്‍ധാനം Read More …

ആര്‍എസ്‌എസിന്റെ ആ ‘ കളി ‘ഇവിടെ നടക്കില്ല; പ്രതിരോധവുമായി ഞങ്ങളുണ്ട്‌: എ എ റഹീം

ഹിന്ദുക്കള്‍ക്ക്‌ മാത്രമായി ക്രിക്കറ്റ്‌ , കബഡി ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിച്ച്‌ കേരളത്തിലുള്ളവരെ വിഭജിച്ചുകളയാമെന്ന ആര്‍എസ്‌എസിന്റെ ശ്രമം ഇവിടെനടക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം. . ഉത്തരേന്ത്യയില്‍ പലയിടത്തും ആര്‍എസ്‌എസ് പരീക്ഷിച്ച്‌ വിജയിച്ച ഈ കളിനീക്കത്തെ സെക്കുലര്‍ ടൂര്‍ണമെന്റുകള്‍ നടത്തി പ്രതിരോധിക്കുമെന്നും എ എ റഹീം ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറഞ്ഞു. പോസ്‌റ്റ്‌ ചുവടെ  #RSS_ശ്രമം_അനുവദിക്കില്ല, #ഞങ്ങള്‍_സെക്കുലര്‍_ടൂര്‍ണമെന്റ്_സംഘടിപ്പിക്കും. Read More …

ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നു- പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:  ബന്ധു നിയമന വിഷയത്തില്‍ ഉത്തരം മുട്ടുമ്പോള്‍ മന്ത്രി കെ.ടി. ജലീല്‍ വില കുറഞ്ഞ ആരോപണം ഉന്നയിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പാണക്കാട് കുടുംബത്തിനെതിരെ ജലീല്‍ മലപ്പുറത്തു നടത്തിയ വിമര്‍ശനങ്ങളെ സിപിഎം പോലും പിന്തുണക്കില്ല. ആരോപണം ഉയര്‍ന്നാല്‍ രാജിവച്ച് അന്വേഷണം നേരിടാന്‍ തയാറകണം. അതിനു പകരം ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ Read More …

ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യം അറിയിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

കൊച്ചി: ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ച്‌ എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികളില്‍ ഒരാളുടെ വീടിന് നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം വീടിന് നേരെ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. വീടിന്‍റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. അപര്‍ണയ്‌ക്കെതിരെ Read More …