ഹവാല പണമിടപാട്:പി.ടി.എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍

റിയാദ്: കുന്ദമംഗലം എംഎല്‍എ പി.ടി.എ റഹീമിന്റെ മകനും മകളുടെ ഭര്‍ത്താവും സൗദി അറേബ്യയില്‍ അറസ്റ്റില്‍. പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. പി.ടി.എ റഹീമിന്റെ മകന്‍ ഷബീര്‍ ടി.പി, മരുമകന്‍ ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായത്. ഹവാല പണമിടപാട് സംബന്ധിച്ചാണ് കേസെന്നാണ് സൂചന. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.

സിഐഎസ്‌എഫ് ഉദ്യോഗസ്ഥന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി

കരിപ്പൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനാണ് വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. സിഐഎസ്‌എഫ് എഎസ്‌ഐ ഗൗരവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കരിപ്പൂര്‍ പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം കബളിപ്പിച്ചു എന്നാണു കേസ്.

പൂ​ര്‍​ണ ബ​ജ​റ്റി​നൊ​രു​ങ്ങി കേ​ന്ദ്രം; ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: ഭ​ര​ണ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കേ ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത ഫെ​ബ്രു​വ​രി ഒ​ന്നി​ന് പൂ​ര്‍​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചേ​ക്കും. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വ​ര്‍​ഷം ത​ന്നെ ന​ട​ക്കാ​നി​രി​ക്കേ ഭ​ര​ണ തു​ട​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​ര്‍​ണ പൊ​തു ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കും മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം Read More …

നിയമസഭയിലേക്ക് ചാടിക്കയറാനില്ല; സ്പീക്കറുടെ പ്രതികരണം അസ്ഥാനത്ത്: കെ.എം ഷാജി

തിരുവനന്തപുരം: കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മാത്രം കണക്കിലെടുത്തു തന്നെ നിയമസഭയില്‍ കയറ്റാന്‍ കഴിയില്ലെന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പ്രതികരണം അസ്ഥാനത്തായിപ്പോയെന്ന് കെ.എം ഷാജി എംഎല്‍എ. നിയമസഭയിലേക്ക് ചാടിക്കയറാന്‍ താനില്ല. അപ്പീലില്‍ സുപ്രീം കോടതി ഉത്തരവ് വരും വരെ കാത്തിരിക്കുമെന്നും ഷാജി ഡല്‍ഹിയില്‍ പറഞ്ഞു. സുപ്രീംകോടതിയുടെ വാക്കാലുള്ള നിര്‍ദേശം അംഗീകരിക്കേണ്ട ബാധ്യത നിയമസഭയ്ക്കില്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. കോടതിയുടെ രേഖാമൂലമുള്ള Read More …

“ഒരു മത്സരത്തില്‍ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് മോശമായി കളിച്ചിട്ടുള്ളൂ” ജെയിംസ്

നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് മികച്ച ആത്മവിശ്വാസത്തോടെയാണ് ഒരുങ്ങുന്നത് എന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. തന്റെ ടീമിനെ കുറിച്ച്‌ തനിക്ക് നല്ല അഭിപ്രായം മാത്രമെ ഉള്ളൂ. ഈ സീസണില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഒരു തവണ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളെക്കാള്‍ മോശമായി കളിച്ചിട്ടുള്ളൂ എന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്. Read More …

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ്; കമിതാക്കള്‍ വിഷം കഴിച്ചു, യുവാവ് മരിച്ചു, യുവതിയുടെ നില ഗുരുതരം

ഷിമോഖ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ് നടത്തിയതിനെ തുടര്‍ന്ന് കമിതാക്കള്‍ വിഷം കഴിച്ചു. വിഷം അകത്തു ചെന്ന് യുവാവ് മരണപ്പെടുകയും യുവതി ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഹൊസ്‌റു മൊട്ടിയിലെ 22 കാരനാണ് മരിച്ചത്. അരിമില്ലില്‍ ജോലിക്കാരനാണ് യുവാവ്. യുവാവും യുവതിയും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഒരു സംഘം പകര്‍ത്തുകയും അഞ്ചു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ Read More …

ശബരിമലയില്‍ ആക്രമണത്തിന് സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം; നാല്‍പ്പതു പേര്‍ക്കെതിരെ കേസ്

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സാമൂഹ്യാമാധ്യമങ്ങളിലൂടെ ആക്രണത്തിന് ആഹ്വാനം ചെയ്ത നാല്‍പ്പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈടെക്ക്, ജില്ലാ സൈബര്‍ സെല്ലുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം അന്വേഷണത്തിന് നേതൃത്വം നല്‍കും. ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ജനുനരി 14വരെ Read More …

മിസോറാം തിരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥികളില്‍ 116 പേര്‍ കോടീശ്വരന്‍മാര്‍

ന്യൂഡല്‍ഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 209 സ്ഥാനാര്‍ത്ഥികളില്‍ പകുതിയില്‍ക്കൂടുതലും കോടീശ്വരന്‍മാര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ക്രിമനല്‍ കേസുകളില്‍ പ്രതിയായ 9 പേരും സ്ഥാനാര്‍ത്ഥിപട്ടികയിലുണ്ട്. പ്രതിപക്ഷപാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്) -35,​ ഭരണപക്ഷമായ കോണ്‍ഗ്രസ്- 33 ബി.ജെ.പി 17 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളിലെ കോടീശ്വരന്‍മാരുടെ നിര. മാമിത് Read More …