ശബരിമലയില്‍ കാണിക്ക കുറ‌ഞ്ഞാല്‍ അത് ബാധിക്കുക 12,000 ഹിന്ദു കുടുംബങ്ങളെ: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചരണത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 12,000ല്‍ കൂടുതല്‍ വരുന്ന ബോര്‍‌ഡ് ജീവനക്കാരുടെ ഹൈന്ദവ കുടുംബങ്ങളെയാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളായ യഥാര്‍ത്ഥ ഭക്തരൊന്നും ശബരിമലയില്‍ എത്തിയിട്ടില്ല. എത്ര ചെലവ് വഹിക്കേണ്ടി വന്നാലും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നടപടികള്‍ സ്വീകരിക്കുമെന്നും പദ്മകുമാര്‍ Read More …

ബി.​ജെ.​പി​യി​ല്‍​ ​പൊ​ട്ടി​ത്തെ​റി, സുരേന്ദ്രനെ കാണാന്‍ പിള്ളയെത്തിയില്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ല്‍​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ല്‍​ ​പാ​ര്‍​ട്ടി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ന​ട​ത്തു​ന്ന​ ​ഒ​ളി​ച്ചു​ക​ളി​ക്കെ​തി​രെ​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളി​ലും​ ​അ​ണി​ക​ളി​ലും​ ​അ​മ​ര്‍​ഷം​ ​പു​ക​യു​ന്നു.​ ​പാ​ര്‍​ട്ടി​യു​ടെ​ ​ഏ​റ്റ​വും​ ​ഊ​ര്‍​ജ്ജ​സ്വ​ല​നാ​യ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സു​രേ​ന്ദ്ര​ന്‍​ ​ജ​യി​ലി​ലാ​യി​ ​അ​ഞ്ച് ​ദി​വ​സ​മാ​യി​ട്ടും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ശ്രീ​ധ​ര​ന്‍​ ​പി​ള്ള​ ​അ​ദ്ദേ​ഹ​ത്തെ​ ​ജ​യി​ലി​ല്‍​ ​സ​ന്ദ​ര്‍​ശി​ക്കാ​ത്ത​ത് ​അ​ണി​ക​ളി​ലും​ ​നേ​താ​ക്ക​ളി​ലും​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​മു​ള​വാ​ക്കി​യി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തി​ന്റെ​ Read More …

ജമ്മുകശ്മീര്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം:  ഗവണ്‍മെന്റ് രൂപീകരിക്കാനുളള അവസരം നിഷേധിച്ച്‌ ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനഹിതത്തിന് എതിരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിക്ക് പങ്കാളിത്തമില്ലാത്ത സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വ്യക്തമായപ്പോഴാണ് രണ്ടുവര്‍ഷം കാലാവധി ബാക്കിയുളള നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി. അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുളള അവസരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി Read More …

യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. കേരളത്തില്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. യുവതീപ്രവേശനത്തിനെതിരായ സമരത്തിന് ബിജെപി പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. യുവതീ പ്രവേശനം സംബന്ധിച്ച അന്തിമ വിധി വരാന്‍ കാത്തിരിക്കുന്നു. കെ.സുരേന്ദ്രനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ശ​ബ​രി​മ​ല​യി​ല്‍ ക്രി​മി​ന​ല്‍ പോ​ലീ​സു​കാ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​മെ​ന്ന് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യെ​ന്ന പു​ണ്യ​ഭൂ​മി പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച്‌ ക​ള​ങ്ക​പ്പെ​ടു​ത്താ​നാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് ബി​ജെ​പി നേ​താ​വ് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍. ശ​ബ​രി​മ​ല​യി​ല്‍ പ​ല​യി​ട​ത്തും ക്രി​മി​ന​ലു​ക​ളാ​യ പോ​ലീ​സു​കാ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സം​വി​ധാ​നം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും രാ​ധാ​കൃ​ഷ്ണ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ശ​ര​ണം​വി​ളി​ക്കു​ന്ന അ​യ്യ​പ്പ വി​ശ്വാ​സി​ക​ളെ​യെ​ല്ലാം ക്രി​മി​ന​ലു​ക​ളാ​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രെ നേ​രി​ടു​ന്ന അ​തേ​ശൈ​ലി​യി​ലാ​ണ് Read More …

പകരം ചോദിക്കാന്‍ മാവോയിസ്റ്റ് സംഘം; എസ്.പിയെ ശബരിമലക്കു വിട്ട് സര്‍ക്കാര്‍

നിലമ്ബൂര്‍: നിരോധിത തീവ്രവാദ സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ ഇരുവരും വെടിയേറ്റു വീണ കരുളായി ഉള്‍വനത്തിലെ വരയന്‍മലയിലെ ബേസ് ക്യാമ്ബില്‍ എട്ടംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി. അതീവജാഗ്രതാ നിര്‍ദ്ദേശവുമായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട മലപ്പുറത്തെ ജില്ലാ പോലീസ് മേധാവിയെ ശബരിമല സുരക്ഷാഡ്യൂട്ടിക്കു വിട്ട് സര്‍ക്കാര്‍ ഇരുട്ടില്‍ Read More …

മുംബൈയെ കുലുക്കി കര്‍ഷക മാര്‍ച്ച്‌: പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികളും

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ മുംബൈയില്‍ ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നി പ്രമുഖ പാര്‍ട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ സമരനേതാക്കളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലധികം വരുന്ന കര്‍ഷകര്‍ മുംബൈയില്‍ ലോംഗ് മാര്‍ച്ച്‌ നടത്തിയതിനെ Read More …

പത്തനംതിട്ടയില്‍ മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍. പത്തനംതിട്ട പൊലീസാണ് മൂന്ന് പ്രവര്‍ത്തകരെ കരുതല്‍ കസ്റ്റഡിയിലാക്കിയത്.