ശബരിമല: പോലീസ് നടപടി അസാധാരണമെന്ന് ശശികല

പമ്ബ: ശബരിമലയിലെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള പോലീസ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. അസാധാരണമായ പോലീസ് നടപടിയാണ് ഉണ്ടാകുന്നതെന്ന് ശശികല പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങ‍ള്‍ പോലും ശബരിമലയില്‍ ഇല്ല. ഇത്തരം അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് പോലീസ് നടപടി ഇത്ര കടുപ്പിക്കുന്നത്- ശശികല കുറ്റപ്പെടുത്തി. ഭക്തരെ ശബരിമലയില്‍ നിന്നും പേടിപ്പിച്ച്‌ അകറ്റാനാണ് Read More …

സ്ത്രീകള്‍ക്കു ക്യൂ, പ്രത്യേക ദിവസം ദര്‍ശനം: സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ തേടണമന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ, പ്രത്യേക ദിവസം ദര്‍ശനം എന്നീ മാര്‍ഗങ്ങള്‍ പരിശോധിക്കാവുന്നതാണെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയിലെ പൊലീസ് നടപടിക്കെതിരായ ഹര്‍ജിയില്‍ അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് കോടതിയുടെ പ്രതികരണം. ശബരിമലയില്‍ പല Read More …

ശബരിമല; ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ശബരിമലയിലേക്ക് ഓരോ ദിവസവും പ്രവര്‍ത്തകരെ അയയ്ക്കണം; ബിജെപി സര്‍ക്കുലര്‍ പുറത്ത്

ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അയയ്ക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍റെ പേരിലാണ് സര്‍ക്കുലര്‍. ബിജെപി കേരളം എന്ന തലക്കെട്ടില്‍ നവംബര്‍ 17-നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. Read More …

ശബരിമലയില്‍ പോകാന്‍ സുരക്ഷ വേണം: മൂന്ന് യുവതികള്‍ പ്രസ്ക്ലബില്‍, പുറത്ത് സംഘര്‍ഷാവസ്ഥ

കൊച്ചി: വിശ്വാസിയെന്ന നിലയിലാണ് മാലയിട്ടതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്‌മാ നിഷാന്ത് പറഞ്ഞു. മലചവിട്ടാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവര്‍ വ്യക്തമാക്കി. ശബരിമലയില്‍ പോകാന്‍ മാലയിട്ട മറ്റ് രണ്ട് യുവതികളുമായി എറണാകുളം പ്രസ് ക്ലബില്‍ Read More …

”സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും”- ശബരിമല വിഷയത്തില്‍ രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി > ശബരിമല സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന്‌ തുറന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ്‌ സിങ്. ”സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും” എന്നായിരുന്നു ഇക്കണോമിക്‌ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ ശബരിമല വിഷയം സംബന്ധിച്ചുള്ള ചോദ്യത്തിന്‌ രാജ്‌നാഥ്‌സിങ്ങിന്റെ പ്രതികരണം. ഈ വിഷയത്തില്‍ ചിലയാളുകളുടെ Read More …

കേരളത്തില്‍ നടക്കുന്നത് ആചാര സംരക്ഷണ സമരമല്ല; ബിജെപിക്ക് പത്തു വോട്ട് കിട്ടാനുള്ള സമരം; വിശ്വാസികള്‍ തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ ആചാരം സംരക്ഷിക്കാനുള്ള സമരമല്ല കേരളത്തില്‍ നടക്കുന്നത് മറിച്ച്‌ ബിജെപിക്ക് പത്ത് വോട്ടു കിട്ടാനുള്ള സമരമാണെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. Read More …

ശബരിമല: യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ഇന്ന് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ചൊവ്വാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പോകും. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് ഉമ്മന്‍ ചാണ്ടിയും സംഘവും എത്തുന്നത്. തുടര്‍ന്നാവും യുഡിഎഫിന്‍റെ അടുത്ത നീക്കമുണ്ടാകുക. ശബരിമലയില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ Read More …