ശബരിമലയില്‍ അയോധ്യ മോഡലിന് ബിജെപി ശ്രമം; അക്രമം അഴിച്ചുവിടാന്‍ കേരളജനത അനുവദിക്കില്ല: എല്‍ഡിഎഫ്

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി അതിന്റെ പേരില്‍ കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി ആര്‍എസ്‌എസ് നേതൃത്വം പിന്തിരിയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സമൂഹവിരുദ്ധരെയും അക്രമികളെയും ശബരിമലയില്‍ എത്തിച്ച്‌ കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പുറത്തു വന്നിരിക്കുകയാണ്. ഓരോ ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ സംഘടിപ്പിച്ച്‌ ശബരിമലയില്‍ എത്തിക്കണമെന്ന Read More …

പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപ പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ പ്രതിഷേധക്കാരുടെ നാമജപം. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ നാമജപവുമായി എത്തിയത് ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. മണിയാറിലെ കെഎപി ക്യാംപില്‍ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയില്‍ Read More …

‘ഒരു ഭീഷണിയും വിലപ്പോവില്ല, ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ‘മുഖ്യമന്ത്രി പിണറായി

കോഴിക്കോട്: ശബരിമലയില്‍ ഇന്നലെ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരങ്ങളുടെ വക്താക്കള്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടതാണ്, ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ പറഞ്ഞു. അധികാരം ദേവസ്വം ബോര്‍ഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാടിനെ തകര്‍ക്കാന്‍ ഇറങ്ങിയാല്‍ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ Read More …

രോഗികളുടെ സാമ്പത്തിക നില പരിശോധിക്കുന്ന സ്വകാര്യആശുപത്രികളെ നിലക്ക് നിര്‍ത്താന്‍ സഹകരണആശുപത്രികള്‍ അനിവാര്യം: പിണറായി വിജയന്‍

മലപ്പുറം: രോഗിയുടെരോഗവിവരം പരിശോധിക്കുന്നതിന് പകരംഅവരുടെ സാമ്പത്തിക നില പരിശോധിക്കുന്ന സ്വകാര്യആശുപത്രികളുടെ നിലകള്‍ക്ക്മാറ്റം വരുത്താന്‍ സഹകരണആശുപത്രികള്‍ക്ക്കഴിയുമെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണആശുപത്രിയുടെയുംറിസര്‍ച്ച്‌സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച്‌സംസാരിക്കുകയായിരുന്നുഅദ്ദേഹം. ജനങ്ങളോടൊപ്പംഇഴകിച്ചേര്‍ന്ന്ജീവിച്ച രാഷ്ട്രീയ നേതാവായ ഇമ്പിച്ചിബാവക്ക് ഏറ്റവുംഉചിതമായസ്മാരകമാണ് ഈ സഹകരണആശുപത്രിയെന്ന്മുഖ്യമന്ത്രിപറഞ്ഞു. ഏത്സ്ഥാനത്തിരുന്നാലും ജനകീയമുഖവുമായിഒരു ഇമ്പിച്ചിബാവ ടച്ച് നിലനിര്‍ത്തിയിരുന്ന നേതാവായിരുന്നുഅദ്ദേഹമെന്നുംമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ജനങ്ങളുടെജീവിതനിലവാരംമെച്ചപ്പെട്ടിട്ടുണ്ടെങ്കിലുംരോഗ പ്രതിരോധ രംഗത്ത്കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്ന് അദ്ദേഹം Read More …

ശബരിമലയിലെ പ്രശ്‌നക്കാര്‍ ആര്‍എസ്‌എസെന്ന് എജി; അറസ്റ്റില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി:  ശബരിമല സന്നിധാനത്ത് പ്രശ്‌ന‌ങ്ങളുണ്ടാക്കിയത് ആര്‍എസ്‌എസുകാരാണെന്ന് അഡ്വക്കേറ്റ്‌‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. നാമജപത്തിന്റെ പേരില്‍ ആസൂത്രിത അക്രമമാണ് നടന്നത്. ശബരിമലയില്‍ പൊലീസ് പരിധിവിട്ട് ഇടപെട്ടിട്ടില്ല. വിശ്വാസികള്‍ക്ക് അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്, യാതൊരു ബുദ്ധിമുട്ടും വിശ്വാസികള്‍ക്കുണ്ടാകില്ലെന്നും എജി കോടതിയില്‍ പറഞ്ഞു. നടപ്പന്തലില്‍ ആര്‍എസ്‌എസുകാര്‍ പ്രശ്‌നമുണ്ടാക്കി. ഇവരാണ് പിടിയിലായത്. ആര്‍എസ്‌എസും ബിജെപിയും കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും എജി കോടതിയില്‍ Read More …

‘തള്ളാന്‍ ഞാന്‍ മിടുക്കനല്ലേ’ : കുഴിയില്‍ വീണ വാഹനം തള്ളിക്കയറ്റി മന്ത്രി കണ്ണന്താനം

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനിടെ നിലയ്‌ക്കലില്‍ ഭക്തര്‍ക്ക് ഉപയോഗിക്കാനായി നിര്‍മിച്ച ശുചിമുറികള്‍ വൃത്തിയാക്കാത്തതിന് ഉദ്യോഗസ്ഥരെ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പരസ്യമായി ശാസിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് മന്ത്രി മടങ്ങിയത് എന്നാല്‍ ശബരിമലയിലേക്കുള്ള യാത്രയ്‌ക്കിടെ ചെളിയില്‍ പുതഞ്ഞ തന്റെ വാഹനം തള്ളിക്കയറ്റുന്ന മന്ത്രിയുടെ ചിത്രമാണ് ഇപ്പോള്‍ Read More …

ശബരിമലയിലെ നിയന്ത്രണങ്ങള്‍ ഭക്തരുടെ സൗകര്യത്തിന് വേണ്ടിയെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണെന്ന് പൊലീസ് .സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരുവിഭാഗം മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായി സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിക്കുന്നതിനും നെയ്യഭിഷേകം നടത്തുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.നെയ്യഭിഷേകത്തിന് എത്തിയവര്‍ക്ക് ആ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ച്‌ Read More …

സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടല്ല; വ്യക്തമാക്കി ശ്രീധരന്‍പിള്ള രംഗത്ത്

കോഴിക്കോട്: ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടുള്ളതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാരെന്നും ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനായിട്ടാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നതെന്നും അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ, പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.