ശബരിമലയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു- പി.എസ്. ശ്രീധരന്‍പിള്ള

പത്തനംതിട്ട: ശബരിമലയില്‍ വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇത് ചൂണ്ടികാട്ടി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലേത് ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണ്. വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സര്‍ക്കാര്‍ മാപ്പ് പറയണം എന്നും അദ്ദേഹം പറഞ്ഞു. രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് ശബരിമലയില്‍ Read More …

ബോധപൂര്‍വ്വം കലാപം നടത്താന്‍ ഗൂഢാലോചന; ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പൊലീസില്‍ പരാതി. ബോധപൂര്‍വ്വം കലാപം നടത്താനും നിയമലംഘനം നടത്താനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് പരാതി. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ആണ് പരാതി കൈമാറിയത്. ബോധപൂര്‍വ്വം കലാപം ഉണ്ടാക്കുക, കോടതി ഉത്തരവ് ലംഘിക്കാന്‍ Read More …

മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

കൊല്ലം:  പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. ഏറെ കാലമായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മാതാവിന്റെ അസുഖവിവരമറിഞ്ഞ് മഅ്ദനി കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവില്‍ നിന്നും ജാമ്യം ലഭിച്ച്‌ അന്‍വാര്‍ശേരിയിലെത്തിയത്. പിന്നീട് ഇദ്ദേഹത്തിന്റെ ജാമ്യം കോടതി ദീര്‍ഘിപ്പിച്ചിരുന്നു.

ശബരിമലയില്‍ ആരാചലംഘനം നടന്നിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി

സന്നിധാനം: ശബരിമലയില്‍ ആചാരലംഘനം നടത്തിയതായുള്ള ആരോപണങ്ങള്‍ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി നിഷേധിച്ചു. ഇരുമുടി കെട്ടില്ലാതെ താന്‍ പതിനെട്ടാം പടി കയറിയെന്നും കയറി പൂര്‍ത്തിയാക്കാതെ തിരിച്ചിറങ്ങിയെന്നുമുള്ള ആരോപണങ്ങളാണ് അദ്ദേഹം നിഷേധിച്ചത്. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഗുരുസ്വാമിക്കൊപ്പമാണ് രാവിലെ പതിനെട്ടാംപടി കയറാനെത്തിയത്. കയറുന്പോഴാണ് പിന്നില്‍ വലിയ ശബ്ദം കേട്ടത്. അപ്പോള്‍ തിരിഞ്ഞുനോക്കി. അല്ലാതെ പതിനെട്ടാം Read More …

പ്രതിഷേധത്തിനിടെ ആചാരം ലംഘിച്ചു; വത്സന്‍ തില്ലങ്കേരിക്കെതിരേ ആരോപണം

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധത്തിനിടെ ആചാരലംഘനം. ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയായിരുന്നുവെന്നാണ് ആരോപണം. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞ് നിന്ന് പ്രസംഗിക്കുകയും ചെയ്തു. വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി. Read More …

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ അക്രമം; പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ അക്രമത്തില്‍ വ്യാപക പ്രതിഷേധം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരും പൊലീസും പരാജയ പെട്ടെന്ന ആക്ഷേപം ശക്തി പ്രാപിച്ചിരിക്കുകയാണ്. വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ Read More …

ചൈന ഓപ്പണില്‍ വിജയിച്ച്‌ തുടങ്ങി സിന്ധു, ഡബിള്‍സ് ടീമുകള്‍ക്ക് തോല്‍വി

ചൈന ഓപ്പണില്‍ അനായാസ ജയവുമായി പിവി സിന്ധു. അര മണിക്കൂറില്‍ താഴെ മാത്രം നീണ്ട മത്സരത്തില്‍ റഷ്യന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 21-13, 21-19. അതേ സമയം വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പൊരുതി കീഴടങ്ങുകയായിരുന്നു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 69 മിനുട്ട് നീണ്ട Read More …

ശബരിമല: അക്രമം അതിരുകടന്നാല്‍ നേരിടാനറിയാം : ഇ പി ജയരാജന്‍

കണ്ണൂര്‍:  സംഘപരിവാറില്‍ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ അര്‍എസ്‌എസ്- ബിജെപി നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദികളാണ് ശബരിമലയില്‍ അക്രമത്തിനായി തമ്ബടിക്കുന്നത്. അക്രമം അതിരു കടന്നാല്‍ എങ്ങനെ നേരിടണം എന്ന് സര്‍ക്കാരിണാറിയാമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.