തിന്മയ്ക്കു മേല്‍ നന്മ വിജയിച്ച ദിവസം; ദീപാവലി ആശംസകള്‍ നേര്‍ന്ന് എം എം മണി

തിരുവനന്തപുരം: ദീപാവലി ആശംസകളുമായി മന്ത്രി എം എം മണി. കേരളത്തില്‍ എല്ലാത്തരം തിന്മകള്‍ക്കും മേല്‍ വിജയം വരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. കള്ള പ്രചരണങ്ങളും, കുതന്ത്രങ്ങളും, അനാചാരങ്ങളും തകര്‍ന്നു വീഴുന്ന ഈ സമയത്ത് എല്ലാത്തരം തിന്മകളെയും അകറ്റി നിര്‍ത്താനും മാനവികതാ മൂല്യം സംരക്ഷിക്കാനും കേരള ജനതയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ Read More …

സന്നിധാനത്ത് തൃശൂര്‍ സ്വദേശിനിക്കെതിരെ പ്രതിഷേധം, 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ 52കാരിയായ തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി (52)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് 50 വയസില്‍ താഴെ പ്രായമുള്ള സ്ത്രീയെത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രതിഷേധം ഉയരുകയായിരുന്നു. പേരക്കുട്ടിയുടെ ചോറൂണിനായി കുടുംബത്തോടൊപ്പം ശബരിമലയില്‍ എത്തിയതാണ് ലളിത. പ്രായം Read More …

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസ്-ജെഡിഎസ് മുന്നേറ്റം

ബംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറ്റം നടത്തി. ബ​ല്ലാ​രി, മാ​ണ്ഡ്യ ലോക്സഭാ സീറ്റുകളിലാണ് സഖ്യം മുന്നേറ്റം നടത്തിയത്. അതേസമയം, ശിവമോഗയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്. ബ​ല്ലാ​രി, മാ​ണ്ഡ്യ എന്നിവിടങ്ങളില്‍ സഖ്യസ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ലീഡ് Read More …

അതിനുള്ള ശേഷി അവര്‍ക്കില്ല, അതു വൈകാതെ മനസിലാവുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള ശേഷി ഇല്ലെന്ന് ഏതാനും ദിവസം കൊണ്ടു തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അവര്‍ക്കു പറ്റിയ സ്ഥലമല്ലെന്നു തിരിച്ചറിയുന്ന ദിനങ്ങളാണ് വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അതിപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം നടത്തിയത് ഇവരാണ്. ഇവരുടെ ശ്രമം വിജയിക്കാന്‍ പോവുന്നില്ല. Read More …

യുവാവിനെ വണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈ.എസ്പിയെ ഉടന്‍ അറസ്റ്റ് ചെയ്യണം: ചെന്നിത്തല

തിരുവനന്തപുരം: വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈ.എസ് പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതി ക്രൂരമായ നടപടിയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മരിച്ച സനല്‍കുമാറിനെ വാക്ക് തര്‍ക്കത്തിനിടെ ഡിവൈ.എസ് പി ഹരികുമാര്‍ മറ്റൊരു വാഹനത്തിന് മുന്നിലേക്ക് പിടിച്ച്‌ തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍് പറയുന്നുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ Read More …

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം : ചങ്ങരംകുളം , പൊന്നാനി സബ് ട്രഷറികളിലെ സാമ്ബത്തിക തട്ടിപ്പില്‍ ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ. സന്തോഷാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തട്ടിപ്പിന്റെ സൂത്രധാരനും എന്‍ജിഒ യൂണിയന്‍ നേതാവുമായ സന്തോഷ് ഒളിവില്‍ Read More …

പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി; നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. വടക്കേനടയിലൂടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. 50 വയസാകാത്ത സ്ത്രീകള്‍ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച്‌ പ്രതിഷേധമുണ്ടായിരുന്നു. അതേസമയം നടപ്പന്തലില്‍ നടന്ന തീര്‍ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. മകന്‍റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് തൃശൂര്‍ സ്വദേശിനി ലളിത Read More …

നബിദിനം പ്രമാണിച്ച്‌ യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച്‌ യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍ 20നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തീയ്യതി മാറ്റുകയായിരുന്നു. നവംബര്‍ 19ന് സാധാരണ പ്രവര്‍ത്തിദിനമായിരിക്കും.