മുഖ്യമന്ത്രിക്കെതിരെ വധഭീഷണി നടത്തിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാള്‍ക്കെതിരെ കേസ് . കാസര്‍കോട് ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസെടുത്തത്.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് കേസ്. മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.

പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായക്കാര്‍ക്കും പ്രവേശിക്കാം;സന്ദീപാനന്ദ ഗിരി

കൊച്ചി: സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി പരിഹസിച്ച്‌ സ്വാമി സന്ദീപാനന്ദ ഗിരി. പി കെ ഷിബു നിങ്ങളുടെ സങ്കല്‍പ്പത്തിലുള്ള നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു. പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പ്രിയ സംഘമിത്രങ്ങളേ. പി.കെ ഷിബു “നിങ്ങളുടെ സങ്കല്പത്തിലെ”നൈഷ്ഠിക ബ്രഹ്മചാരിയല്ല. P.kഷിബുവിന്റെ ശബരിമലയില്‍ Read More …

ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം: തടസം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിരസിച്ച വിഷയത്തില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്. ട്രംപിന് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതെന്നാണ് വിവരം. ഇന്ത്യയുമായി മികച്ച ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര മോദിയുമായി എത്രയും വേഗം കൂടിക്കാഴ്ചയ്ക്ക് ട്രംപ് ശ്രമിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. Read More …

ഇന്ത്യയും ജപ്പാനും കറന്‍സി കൈമാറ്റമടക്കം 75 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പുവച്ചു

കറന്‍സി കൈമാറ്റമടക്കം 75 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. കറന്‍സി കൈമാറ്റ കരാറിലൂടെ ഇന്ത്യയിലെ മൂലധന വിപണിയും രൂപയും കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ബംഗ്ളാദേശ്,​ മ്യാന്മര്‍,​ ശ്രീലങ്ക എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി വിദേശകാര്യ – പ്രതിരോധ മന്ത്രിതലത്തില്‍ ‘2+2’ ചര്‍ച്ചകള്‍ നടത്താനും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര Read More …

പ്രസവിക്കാന്‍ എത്തിയ യുവതിയുടെ വയറ്റില്‍ കുഞ്ഞില്ല; പോലീസിനെ കുഴക്കിയ സംഭവം ഇങ്ങനെ

തൃശൂര്‍; പ്രസവ വേദനയോടെ ആശുപത്രിയില്‍ എത്തിയ യുവതി ഗര്‍ഭിണിയായിരുന്നില്ല എന്ന് അധികൃതര്‍. താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ തിരികെ തരണമെന്നും ആവശ്യപ്പെട്ട് യുവതിയും ബന്ധുക്കളും. ഇതേത്തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി. ഏങ്ങണ്ടിയൂര്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ യുവതിയാണ് പ്രസവവേദനയുമായി ആശുപത്രിയിലെത്തിയത്. എന്നാല്‍ സ്‌കാനിങ്ങില്‍ ഇവര്‍ക്ക് ഗര്‍ഭം കണ്ടെത്താനായില്ല. എന്നാല്‍ കുഞ്ഞിനെ നല്‍കണമെന്ന Read More …

ഇന്ത്യന്‍ ടെന്നീസ് താരം സാനിയയ്ക്കും ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. തന്റെ ട്വിറ്ററിലൂടെ ഷോയ്ബാണ് കുഞ്ഞ് പിറന്ന വിവരം ലോകത്തെ അറിയിച്ചത്. അത്യധികം ആവേശത്തോടെ ഞാന്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും സാനിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ക്ക് നന്ദി ഷോയ്ബ് ട്വിറ്ററില്‍ Read More …

തൃശൂരില്‍ എടിഎം തകര്‍ത്ത നിലയില്‍

തൃശൂര്‍: ചാവക്കാട്ട് എസ്ബിഐ എടിഎം തകര്‍ത്ത നിലയില്‍. കടപ്പുറം അഞ്ചങ്ങാടിയിലുള്ള എടിഎമ്മാണ് തകര്‍ത്തത്. രാവിലെ പണമെടുക്കാനെത്തിയവരാണ് സംഭവം കണ്ടത്. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

ശബരിമല യുവതി പ്രവേശനം: അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഹര്‍ജി

ദില്ലി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹര്‍ജി. ബിഹാര്‍ സീതമര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി നവംബര്‍ 6 ന് പരിഗണിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സരോജ് കുമാരി Read More …