ബിഡിജെഎസ് സമരം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ശബരിമല വിഷയത്തില്‍ ബിഡിജെഎസ് സമരം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്‌എന്‍ഡിപി എന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്‌എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്ന അമിത് ഷാ പറഞ്ഞതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു. ബിജെപിക്കൊപ്പം എസ്‌എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ Read More …
സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചു
ബീജാപൂര്‍: സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ചത്തീസ്ഗഡിലെ ബീജാപൂരിലാണ് സൈനികവാഹനത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കുമുണ്ട്. കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന സൈന്യത്തിന്റെ പ്രത്യേകവാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണി സന്ദേശം
സന്നിധാനം: ശബരിമലയിലെ മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്ബൂതിരിക്ക് ഭീഷണി സന്ദേശം. ഫോണിലൂടെയും കത്ത് മുഖേനയുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. അനീഷിന്റെ പരാതിയെ തുടര്‍ന്ന് സന്നിധാനം പൊലീസ് കേസെടുത്തു.ഭീഷണിക്കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധ സമരത്തോട് അനീഷ് നമ്ബൂതിരി അനുകൂല നിലപാടാണ് സ്വീകരിച്ചത്. പരികര്‍മികള്‍ പരികര്‍മികള്‍ നാമജപം നടത്തിയത് തെറ്റല്ലെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും Read More …
യുഎഇയില്‍ നാലുദിവസം മഴയ്ക്കു സാധ്യത ; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം
ദുബായ്: അടുത്ത നാലു ദിവസം യുഎഇയില്‍ മഴയും പൊടിനിറഞ്ഞ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്ന് എന്‍സിഎം അറിയിച്ചു. കാറ്റും മഴയുംമൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലായി ഇന്നു മുതല്‍ മഴയ്ക്കു സാധ്യതയുണ്ടെന്നും താപനിലയില്‍ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ബുധനാഴ്ചവരെ 45 കിലോമീറ്റര്‍ Read More …
എട്ടു വയസുകാരിയുടെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എട്ടു വയസുകാരിയുടെ മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍. ഡല്‍ഹിയിലെ വസിറാബാദില്‍ യമുന ബയോഡൈവേഴ്സിറ്റി പാര്‍ക്കിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
കെഎസ്‌ആര്‍ടിസിയുടെ വനിതാ ഡ്രൈവര്‍ ഇനി തിരക്കേറിയ കോവളം റൂട്ടിലൂടെ
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഏക വനിതാ ഡ്രൈവര്‍ പെരുമ്ബാവൂര്‍ സ്വദേശിനി വി പി ഷീല ഇനി കോവളം-കിഴക്കേക്കോട്ട റൂട്ടിലേക്ക് മാറി. സ്ഥലം മാറ്റം കിട്ടിയ ഇവര്‍ സിറ്റി ഡിപ്പോയിലേക്ക് ഡ്രൈവറായി ചുമതലയേറ്റു. വര്‍ക്കിങ് അറേഞ്ച്‌മെന്റിലാണ് ഇവര്‍ സിറ്റി ഡിപ്പോയിലെത്തിയത്. വനിതാകണ്ടക്ടര്‍ റീത്തയാണ് ആദ്യദിവസം ഷീലയ്‌ക്കൊപ്പം ഡ്യൂട്ടിക്ക് പോയത്. തിരക്കേറിയ തലസ്ഥാനനഗരിയിലെ റോഡുകളില്‍ സിറ്റി ബസ് ഓടിക്കുക ബുദ്ധിമുട്ടാണെങ്കിലും Read More …
ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്‌എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്‌എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. അമിത് ഷാ ഉദ്ദേശിച്ചത് എസ്‌എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കുമെന്നും എസ്‌എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ഒപ്പം നില്‍ക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.
