സന്ദീപാനന്ദ ഗിരിക്ക് പൊലീസ് സുരക്ഷ; ഗണ്‍മാനെ അനുവദിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു. കഴിഞ്ഞ ദിവസം സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ആശ്രമത്തിന് മുന്‍പില്‍ നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശബരിമല Read More …

ആശ്രമത്തിനെതിരായ അക്രമം: സന്ദീപാനന്ദ ഗിരിക്ക് പോലീസ് സുരക്ഷ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍‌ അന്വേഷണം പുരോഗമിക്കുന്നു. ആശ്രമവും വാഹനവും കത്തിച്ചത് പെട്രോള്‍ ഉപയോഗിച്ചാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായി. അതിനിടെ, ആക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സന്ദീപാനന്ദ ഗിരിക്ക് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്‍റെ സുരക്ഷയ്ക്കായി ഒരു ഗണ്‍മാനെയാണ് നിയമിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വാമിയുടെ മൊഴി ഇന്ന് Read More …

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

കൊച്ചി : ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍ .തിരുവനന്തപുരം സ്‌പെഷ്യല്‍ കോടതി ഉത്തരവ് അനുസരിച്ച്‌ തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണം .അത് വിഎസ് ചോദ്യം ചെയ്യുകയും ചെയ്തു കെ.എം. മാണി തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നതാണ് . ബാര്‍ കോഴ കേസുമായി Read More …

ജക്കാര്‍ത്തയില്‍ 188 യാത്രക്കാരുമായി പറന്നുയര്‍ന്ന യാത്രാവിമാനം കടലില്‍ തകര്‍ന്നു വീണു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിന്ന് 188 യാത്രക്കാരുമായി യാത്ര തുടങ്ങിയ വിമാനം കടലില്‍ തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനും ശേഷം തന്നെ വിമാനം കടലില്‍ തര്‍ന്നു വീഴുകയായിരുന്നെന്ന് ഇന്തോനേഷ്യന്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. ജക്കാര്‍ത്തയില്‍ നിന്ന് സുമാത്രയിലെ പങ്കകല്‍ പിനാങ് സിറ്റിയിലേക്ക് പോവുകയായിരുന്ന ലയണ്‍ എയര്‍ വിമാനമാണ് തകര്‍ന്ന് വീണത്. യാത്ര തുടങ്ങി 13 Read More …

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ചു; പിന്നില്‍ സിപിഎം എന്ന് ആരോപണം

കണ്ണൂര്‍: മീത്തല്‍ കുന്നോത്തുപറമ്ബില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. മീത്തലെ കുന്നോത്തുപറമ്ബിലെ കോണ്‍ഗ്രസിന്റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില തീപിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത Read More …

ശബരിമല വിഷയം : നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നാലു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദര്‍ശത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്. അതേ സമയം യുവതികളെ പ്രവേശിപ്പിക്കരുതെന്നു കാണിച്ച്‌ മട്ടാഞ്ചേരി സ്വദേശിനി ഹര്‍ജിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. യുവതിപ്രവേശനത്തിനെതിരായ നാമജപസമരത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് കാണിച്ച ഹര്‍ജിയിലും സര്‍ക്കാര്‍ Read More …

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ല: കെ.സുരേന്ദ്രന്‍

കോഴിക്കോട്: മഞ്ച്വേശ്വരത്തെ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കേസ് പിന്‍വലിക്കുമോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

അയോധ്യ കേസിന് പുതിയ ബെഞ്ച്; കേസ് നാളെ പരിഗണിക്കും

ദില്ലി : അയോധ്യഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് തിങ്കളാഴ്ച്ച കേസ് പരിഗണിക്കും. കേസില്‍ ദൈനം ദിനാടിസ്ഥാനത്തില്‍ വാദം കേള്‍ക്കണമോയെന്ന വിഷയത്തില്‍ തിങ്കളാഴ്ച്ച കോടതി തീരുമാനം അറിയിക്കും. അലഹാബാദ് Read More …