സംഘപരിവാര്‍ ഭീഷണിയുണ്ട്, താന്‍ കൊല്ലപ്പെട്ടേക്കാം: ആശങ്ക പങ്ക് വച്ച്‌ ലക്ഷ്‌മി രാജീവ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ തനിക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി ലക്ഷ്‌മി രാജീവ് രംഗത്തെത്തി. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും വെളിപ്പെടുത്തി ഇവര്‍ രംഗത്തെത്തിയത്. കവി സച്ചിദാനന്ദനെ ടാഗ് ചെയ്‌ത് കൊണ്ട് ഫേസ്ബുക്കിലാണ് ലക്ഷ്‌മിയുടെ പോസ്‌റ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ Read More …

അമിത് ഷാക്ക് അനുമതി നല്‍കിയത് അത്ഭുതമാണ്; പരിഹാസവുമായി എംഎം മണി

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്ബേ യാത്രക്കാരന്‍ വന്ന് ഇറങ്ങുന്നത് അത്ഭുതകരമാണെന്ന് മന്ത്രി എംഎം മണി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വരവിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്ബ് Read More …

ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. പൊലീസ് ആവശ്യപ്പെട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലാപ്‌ടോപ് ഹാജരാക്കിയില്ല. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഉത്തരവ് വ്യാജമാണെന്നും ഇത് തെളിയിക്കാനാണ് ലാപ്‌ടോപ് ആവശ്യപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്റെ പകയെന്നാണ് ബിഷപ്പിന്റെ വാദം. ഇന്നും ലാപ്‌ടോപ്പ് നല്‍കാന്‍ ബിഷപ്പ് Read More …

അമിത് ഷായുടെ പ്രസ്താവന ഭരണഘടനയ്ക്കെതിര്,​ ബി.ജെ.പിയുടെ ദാക്ഷിണ്യത്തില്‍ വന്നതല്ല ഈ സര്‍ക്കാര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്റിനെതിരെക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാല്‍ മതി കോടതി എന്ന അമിത്ഷായുടെ പ്രസ്താവന, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ നടപ്പാക്കാനുള്ളതല്ല എന്ന സന്ദേശമാണ് നല്‍കുന്നത്. Read More …

നിബന്ധനകളില്‍ ഇളവ് ലഭിക്കാതെ കേരളത്തിലേക്കില്ല; നിലപാടിലുറച്ച്‌ മഅദനി

കോഴിക്കോട്: നിബന്ധനകളില്‍ കോടതി ഇളവ് നല്‍കാതെ കേരളത്തിലേക്കില്ലെന്ന് മഅദനി. അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലേക്ക് എത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും കര്‍ശന നിബന്ധനകളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയാലേ സന്ദര്‍ശനം നടക്കൂവെന്ന് മഅദനി. നിബന്ധകള്‍ നീക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാനും തീരുമാനിച്ചു. വിചാരണക്കോടതി വച്ച നിബന്ധനകളാണ് മഅദനിയുടെ കേരളസന്ദര്‍ശം അനിശ്ചിതത്വത്തിലാക്കിയത്. മാധ്യമങ്ങളുമായി Read More …

ബിജെപി ദേശീയ അധ്യക്ഷന്‍ എത്തുന്ന ദിവസംതന്നെ സന്ദീപാനന്ദഗിരിയെ വീടോടെ ചുട്ടെരിക്കാന്‍ ശ്രമിച്ചത് യാദൃച്ഛികമല്ല: ഇ. ചന്ദ്രശേഖരന്‍

സ്വാ മി സന്ദീപാനന്ദഗിരിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച്‌ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കേരളത്തില്‍ എത്തുന്ന ദിവസം തന്നെ ഇതിനായി തിരഞ്ഞെടുത്തത് യാദൃച്ഛികമാകാന്‍ വഴിയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ധാബോല്‍ക്കറുടെയും ഗൗരിലങ്കേഷിന്റെയും ചിന്തകള്‍ക്കും വാക്കുകള്‍ക്കും മുന്നില്‍ ഉത്തരം മുട്ടിയ വെറുപ്പിന്റെ രാഷ്ട്രീയക്കാര്‍ Read More …

അനിശ്ചിത കാല ബസ് സമരം മാറ്റി വച്ചു; യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന് ചുമതല

തൃശ്ശൂര്‍: സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. വാഹന നികുതിയില്‍ ഇളവ് വരുത്തുകയോ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയോ വേണമെന്ന Read More …

ശബരിമലയില്‍ പോകും, വിവാദങ്ങളില്‍ പ്രതികരണവുമായി എ.ബി.വി.പി നേതാവ് ശ്രീ പാര്‍വതി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ എ.ബി.വി.പി നേതാവായ ആറ്റിങ്ങല്‍ സ്വദേശി ശ്രീ പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുവതി കുടുംബ സമേതം ശബരിമലയില്‍ പോകുമെന്ന പരാമര്‍ശം വിവാദമാവുകയും ചെയ്‌തു. ആര്‍.എസ്.എസ് പ്രചാരണ മാദ്ധ്യമമായ കേസരിയിലും ശ്രീപാര്‍വതിയുടെ നിലപാട് പ്രസിദ്ധീകരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് Read More …