താനൊരു കോണ്‍ഗ്രസുകാരനാണ്, പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : താനൊരു കോണ്‍ഗ്രസുകാരനാണെന്നും അതിനാല്‍ തന്നെ പാര്‍ട്ടിക്ക് ജാതിയും മതവുമൊന്നും പ്രശ്‌നമല്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ പാവപ്പെട്ടവന്റേയും ചൂഷണം ചെയ്യപ്പെട്ടവന്റേയും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റേയുമൊക്കെ ഒപ്പമാണ് ഞാനും കോണ്‍ഗ്രസും നിലകൊള്ളുന്നത്. വെറുപ്പും ഭയവും ഇല്ലാതാക്കുകയാണ് എന്റെ ജോലി. എല്ലാ മനുഷ്യരേയും ഞാന്‍ സ്‌നേഹിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് മുസ്ലീംങ്ങളുടെ പാര്‍ട്ടിയാണെന്ന ആരോപണത്തിന് മറുപടിയായാണ് Read More …

കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​ര്‍ “ജോ​ലി’ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കെ​എ​സ്‌ആ​ര്‍​ടി​സി​യി​ല്‍ ക​ണ്ട​ക്ട​റാ​യി ജോ​ലി​ക്ക് ക​യ​റി​യ​വ​ര്‍ ആ ​ജോ​ലി ത​ന്നെ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ 32 വ​നി​താ ക​ണ്ട​ക്ട​ര്‍​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഇ​ത​ര ഡ്യൂ​ട്ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച കെ​എ​സ്‌ആ​ര്‍​ഡി​സി എം​ഡി​യു​ടെ ഉ​ത്ത​ര​വ് കോ​ട​തി ശ​രി​വ​ച്ചു. ക്ല​ര്‍​ക്കു​മാ​രു​ടെ ഡ്യൂ​ട്ടി എ​ട്ടു മ​ണി​ക്കൂ​റാ​ക്കി​യ ന​ട​പ​ടി​യും ശ​രി​വെ​ച്ചു.

കൊലക്കേസില്‍ പ്രതിയായ എംഎല്‍എയുടെ ബന്ധു ഗള്‍ഫിലെന്ന് എസ്.പിയുടെ റിപ്പോര്‍ട്ട്

മലപ്പുറം : മനാഫ് വധക്കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് കുരുക്ക് മുറുകുന്നു. എം.എല്‍.എയുടെ രണ്ട് അനന്തരവന്‍മാരടക്കം പിടികിട്ടാനുള്ള നാലു പ്രതികളുടെ വിവരങ്ങള്‍ കോടതിക്കു കൈമാറി. മലപ്പുറം എസ്.പി. അന്‍വര്‍ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്ബന്‍ മനാഫ് വധക്കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിയുന്ന നാലു പ്രതികളില്‍ ഒരാള്‍ നിലമ്ബൂരില്‍ ഉണ്ടെന്ന് ജില്ലാ Read More …

രാഹുലിന്റെ അമ്മ വിദേശിയാണെന്ന പരാമര്‍ശം:ബി.എസ്.പി നേതാവിനെ പുറത്താക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ വിദേശിയായതിനാല്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മുതിര്‍ന്ന ബി.എസ്.പി നേതാവ് ജയ് പ്രകാശ് സിങിനെ പാര്‍ട്ടി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്ന് നീക്കി. ജയ് പ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചെന്നും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മറ്റു പാര്‍ട്ടിയിലെ നേതാവിനെ വ്യക്തിഹത്യ Read More …

മലയാളി പ്രവാസിയുടെ മൃതദേഹം മാറിപ്പോയ സംഭവം; നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

അബൂദാബി:  മോര്‍ച്ചറിയില്‍ വെച്ച്‌ മൃതദേഹം മാറിപ്പോയതിനെ തുടര്‍ന്ന് ലഭിക്കാതെ പോയ നിതിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തന്നെ നിതിന്‍ ഒതയോത്ത് കൊട്ടാരന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ട് നല്‍കി. തിങ്കളാഴ്ച രാത്രി 12.15നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചുവെന്ന് എംബസി കോണ്‍സുലര്‍ രാജാ മുരുഗന്‍ Read More …

രാജിവെച്ച്‌ പാകിസ്താനിലേക്ക് പോകൂ അല്ലെങ്കില്‍ കൊന്നുകളയും; ശശി തരൂരിന് യുവമോര്‍ച്ചയുടെ വധഭീഷണി

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയതായി ഡോ. ശശി തരൂര്‍ എംപി സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. രാജിവെച്ച്‌ പാകിസ്താനിലേക്ക് പോകണം അല്ലെങ്കില്‍ വധിക്കുമെന്നാണ് യുവമോര്‍ച്ചയുടെ ഭീഷണിയെന്ന് തരൂര്‍ പരാതിയില്‍ പറയുന്നു. പുളിമൂട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലാണ് 1.40 ഓടെ നാല് ബൈക്കില്‍ എത്തിയ പത്തോളം യുവാക്കള്‍ അക്രമണം നടത്തിയത്. ഓഫിസില്‍ അതിക്രമിച്ച്‌ കയറുന്നത് Read More …

കാമ്ബസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ആള്‍ക്കൂട്ട കൊലപാതകത്തിനെതിരേ നിയമനിര്‍മ്മാണം വേണമെന്ന സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ കാമ്ബസ് രാഷ്ട്രീയ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കാമ്ബസ് രാഷ്ട്രീയത്തിലൂടെ ഇനിയൊരു ജീവന്‍ നഷ്ടമാകരുതെന്ന് വിലയിരുത്തിയ കോടതി അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് വിലയിരുത്തി. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ക്യാമ്ബസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് Read More …

ലോകകപ്പ് കളിച്ച്‌ കിട്ടിയ 3.5 കോടി രൂപ സംഭാവന നല്‍കി എംബാപ്പെ

ലോകകപ്പില്‍ നിന്നുള്ള തന്‍റെ വരുമാനമായ 3.5 കോടി രൂപ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി ഫ്രാന്‍സിന്‍രെ സൂപ്പര്‍ താരം കെയ്ലിയന്‍ എംബാപ്പെ. വൈകല്യമുള്ള കുട്ടികള്‍ക്ക് കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് ലോകകപ്പില്‍ നിന്നുള്ള തന്‍റെ വരുമാനം സംഭാവന ചെയ്തത്. തന്റെ മാച്ച്‌ ഫീയും ലോകകപ്പ് ബോണസും അടങ്ങുന്നതാണ് ഈ തുക. ഫ്രാന്‍സിന്‍റെ Read More …