ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റി,​ ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജനങ്ങളുടെ സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിന് ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തല്‍. ഉന്നത മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നതായും ശക്തമായ നടപടിക്ക് എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. മതസ്പര്‍ധ വളര്‍ത്തി അക്രമം നടത്താന്‍ ശ്രമിക്കുന്ന ചില സംഘടനകളെ നിരീക്ഷിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ Read More …

എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസ് ; പ്രതിയുടെ മകള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്ക്

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയായ മൊയ്തീന്‍കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് വിലക്ക്. പിതാവ് തടവുകാരനായതിന്റെ പേരിലാണ് മകളെ പെരുമ്ബിലാവ് പിഎസ്‌എം ദന്തല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പല്‍ വിലക്കേര്‍പ്പെടുത്തിയത്. വിഷയത്തില്‍ പ്രതിയായ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പരാതി പരിഗണിച്ച കമ്മീഷന്‍, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎസ്‌എം ദന്തല്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു. മെയ് 12 Read More …

പാണാമ്ബ്ര വളവില്‍ മീന്‍ ലോറി മറിഞ്ഞു

മലപ്പുറം:  തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വ്വകലാശാലക്കടുത്ത് ദേശീയ പാതയിലെ പാണമ്ബ്ര വളവില്‍ മീനുമായി വന്ന ലോറി മറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് നടുറോഡില്‍ വിലങ്ങനെ മറിഞ്ഞത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്നു ലോറി. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ക്രെയിന്‍ ഉപയോഗിച്ച്‌ ലോറി റോഡില്‍ നിന്നും മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തേഞ്ഞിപ്പലം Read More …

എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റ സംഭവം: എസ് ഡി പിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്ബ്ര അരിക്കുളത്ത് എസ്.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ് തിങ്കളാഴ്ച്ച രാത്രി വെട്ടേറ്റത്. വിഷ്ണു പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്നെ Read More …

മ​ര്‍​ദ​ന​മേ​റ്റ് ഇതര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വം: ഒ​രാ​ള്‍ കൂടി പിടിയില്‍

അ​ഞ്ച​ല്‍: കൊ​ല്ലം അ​ഞ്ച​ലി​നു സ​മീ​പം പ​ന​യ​ഞ്ചേ​രി​യി​ല്‍ മ​ര്‍​ദ​ന​മേ​റ്റ് അ​ന്യ​സം​സ്ഥാ​ന ത്തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി‍​യി​ലാ​യി. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ അ​ഞ്ച​ല്‍ സ്വ​ദേ​ശി ആ​സി​ഫാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി മാ​ണി​ക് റോ​യി (32) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 25ന് ​വൈ​കു​ന്നേ​ര​മാ​ണ് മാ​ണി​ക് റോ​യി​ക്ക് മ​ര്‍​ദ​ന​മേ​ല്‍​ക്കു​ന്ന​ത്. കോ​ഴി​യെ Read More …

തരൂരിന്റെ ഓഫീസിന് നേരെ ബിജെപിയുടെ കരിഓയില്‍ പ്രയോഗം

തിരുവനന്തപുരം:ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഓഫീസില്‍ ബിജെപി പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗിച്ചു . വിവാദമായ ഹിന്ദുപാകിസ്താന്‍ പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ഇന്ത്യവിട്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസിന് മുന്നില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് വെച്ചതും കരിഓയില്‍ ഒഴിച്ചതും. ഒരു പ്രാവശ്യം കൂടി ബിജെപി അധികാരത്തിലെത്തിയാല്‍ Read More …

പേമാരിയില്‍ എട്ട് കോടി രൂപയുടെ നാശനഷ്ടം ; നഷ്ടപരിഹാരത്തുക ഉടനെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം : കനത്ത മഴയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ എട്ട് കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. മഴക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നഷ്ടപരിഹാരത്തുക ഉടന്‍ അനുവദിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. പേമാരിയില്‍ ഇതുവരെ 11 പേര്‍ മരിച്ചുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല Read More …