സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. 2018 ഏപ്രില്‍ മാസം മുതല്‍ വര്‍ധനവ് പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സ്‌നേഹസ്പര്‍ശം പദ്ധതി പ്രകാരമുള്ള പദ്ധതിയില്‍ നിലവിലെ ജീവിത സാഹചര്യം പരിഗണിച്ചാണ് തുക വര്‍ധിപ്പിച്ചത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ഈ ആനുകൂല്യം മറ്റ് Read More …

മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക് ഗ്യാരണ്ടി വേണ്ടെന്ന് ഹൈക്കോടതി. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി കോളേജിനാണ് ഇത് സംബന്ധിച്ച്‌ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രവേശനം നിഷേധിച്ചെന്ന വിദ്യാര്‍ത്ഥിയുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് ഇറക്കിയത്. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പിന്നീട് പരിഗണിക്കുന്നതാണ്. മാനേജ്‌മെന്റ് ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോളേജിന് മുന്നില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും Read More …

ഗുഹയില്‍ നിന്നും അഞ്ചാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തായ്‌ലന്‍ഡ്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം അഞ്ച് ആയി. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ പുനരാരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിന് മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും Read More …

അംഗങ്ങളെ ചേര്‍ക്കുന്നതില്‍ ക്രമക്കേട്; കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പത്തനംതിട്ട സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ പരാതി

കോണ്‍ഗ്രസ് ഭരിക്കുന്ന പത്തനംതിട്ട സര്‍വ്വീസ് കോ ഓപ്പറോറ്റീവ് ബാങ്കില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ നിന്നുമെത്തിയ ഉദ്യോഗസ്ഥരുടെ പ്രാധമിക പരിശോധനയില്‍ അമ്ബതോളം അപേക്ഷകളില്‍ ക്രമക്കേട് കണ്ടെന്നാണ് വിവരം. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.ഷംസുദ്ദീന്‍ പ്രസിഡന്റായിട്ടുള്ള ബാങ്കിലാണ് അംഗങ്ങളെ ചേര്‍ക്കുന്നതില്‍ വ്യാപകമായ ക്രമക്കേടാണെന്ന് പറഞ്ഞ് Read More …

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി > വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യയും അമ്മയും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും, കേസില്‍ സാക്ഷികളായിട്ടുള്ളവര്‍ എല്ലാം തന്നെ Read More …

ഓടുന്ന നെയ്മറും ചിന്തിക്കുന്ന മെസ്സിയും

മലപ്പുറം:നെയ്മറുടെ മുഖത്ത് യുവത്വത്തിന്റെ പ്രസരിപ്പുണ്ട്.മെസ്സിയുടെ മുഖത്ത് അനുഭവസമ്പത്തിന്റെ ശാന്തതയും.കരുത്തിന്റെ പേശി ബലവുമായി ക്രിസ്റ്റ്യാനോ റെണാള്‍ഡോ ആക്രോശിക്കുന്നു…ഈ വര്‍ണ്ണവരകളില്‍ എല്ലാം വ്യക്തമായി പ്രതിഫലിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ ഭാവനയില്‍ വിടര്‍ന്ന ലോകഫുട്ബാളിലെ താരങ്ങള്‍ കാന്‍വാസില്‍ ജ്വലിക്കുന്നു.മലപ്പുറത്ത് നടക്കുന്ന ലോകകപ്പ് കാരികേച്ചര്‍ പ്രദര്‍ശനം ചിത്രകലയിലെ പുതുവഴികളുടെ വിസ്്മയക്കാഴ്ചയാകുകയാണ്. മലപ്പുറം പ്രസ്‌ക്ലബ്ബും കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്്മയും ചേര്‍ന്നാണ് റഷ്യന്‍ ലോകകപ്പിന്റെ Read More …

വ്യാജരേഖ ചമക്കല്‍: അധ്യാപകന് സസ്‌പെന്‍ഷന്‍

പാലക്കാട്-സ്‌കൂള്‍ മാനേജരുടെ വ്യാജ ഒപ്പിട്ട് വ്യാജരേഖകളുണ്ടാക്കി അധ്യാപക നിയമനം നടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃത്താല ഡോ.കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ആര്‍.രാജേഷിനെ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സസ്‌പെന്റ് ചെയ്തു.തൃത്താല എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് കെ.വി.മുസ്തഫ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ സ്‌കൂളിന്റെ മാനേജരായിരുന്ന പൊന്നേരി അബ്്ദുറഹ്്മാന്റെ ഒപ്പ് വ്യാജമായി ഇട്ട് വ്യാജരേഖകളുണ്ടാക്കി പുതിയ അധ്യാപകരെ Read More …

ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത് ആലഞ്ചേരിയെ നേരിട്ട് അറിയിച്ചുവെന്ന് വൈദികന്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചത് സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് പരാതി പറഞ്ഞിരുന്നുവെന്ന് ജലന്ധറിലെ വൈദികന്‍. പതിനഞ്ച് മിനിറ്റ് കന്യാസ്ത്രീ കര്‍ദിനാളുമായി സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തണമെന്നും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുകൂടിയായ ജലന്ധറിലെ വൈദികന്‍ പറഞ്ഞു. മാര്‍പാപ്പയെ ഇക്കാര്യങ്ങള്‍ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നു. എന്നാല്‍ കേസില്‍ ഇടപെടാതെ ഒഴിഞ്ഞുമാറാന്‍ Read More …