തൃത്താല സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

പാലക്കാട്:ഭരണപ്രതിസന്ധി മൂലം വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ തൃത്താല കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.മാനേജരുടെ പേരില്‍ വ്യാജ ഒപ്പിട്ട് അധ്യാപക നിയമനത്തിന് ശ്രമിച്ചതിന്റെ പേരില്‍ സ്‌കൂളിലെ ഒരു അധ്യാപകനെ സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് സ്‌കൂള്‍ Read More …

കത്തുവ പീഡനകേസ് ; രണ്ട് മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കത്തുവ പീഡനകേസില്‍ രണ്ട് മാസത്തിനകം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. കത്തുവയില്‍ നിന്ന് പ്രതികളെ എത്തിക്കുന്നതിലെ കാലതാമസം കാരണം വിചാരണ വൈകാതിരിക്കാനാണ് കോടതി ഇങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം പ്രതികളെ കത്തുവ ജയിലില്‍ നിന്ന് ഗുരുദാസ്പൂര്‍ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശം നല്‍കി. കേന്ദ്രത്തിന്റെയും പ്രതികളുടെയും എതിര്‍പ്പ് മറികടന്നാണ് സുപ്രീംകോടതിയുടെ പുതിയ നടപടി. Read More …

ഇടുക്കി – വയനാട് നദികളില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍

കട്ടപ്പന:  ഇടുക്കിയിലും വയനാട്ടിലും നദികളില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സമാനമായ രീതിയില്‍ വയനാട്ടില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും മൃതദേഹം കണ്ടെത്തി. ഇത് മലയാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എച്ച്‌ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചെന്നൈയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 99 കാരന്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 99 കാരനായ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. പ്രതി തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. രണ്ട് വര്‍ഷമായി കുടുംബം ഇയാളുടെ Read More …

കേരളം പഴയ കേരളമല്ല, വികസനത്തിനുള്ള തടസങ്ങള്‍ മാറി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇപ്പോള്‍ പഴയ കേരളമല്ലെന്നും അനാവശ്യ എതിര്‍പ്പുകളും തടസങ്ങളും ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഫിലാഡെല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കുന്നതിനുളള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് Read More …

ചപ്പാത്തി കരിഞ്ഞതിന് യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി

ലക്‌നൗ: പാകം ചെയ്‌തു കൊണ്ടിരുന്ന ചപ്പാത്തി കരിഞ്ഞു പോയതിന് യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. 24കാരിയായ യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. 2017ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. മുത്തലാഖ് ചൊല്ലുന്നതിന് മൂന്ന് ദിവസം മുമ്ബ് വരെ സിഗരറ്റ് ഉപയോഗിച്ച്‌ ഭര്‍ത്താവ് തന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്ന് യുവതി Read More …

ജി​എ​ന്‍​പി​സി അ​ഡ്മി​നെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കാ​ന്‍ എ​ക്സൈ​സ് വകുപ്പ്

സാമൂഹ്യ മാധ്യമങ്ങളില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിനെതിരെ നടപടി കടുപ്പിക്കാന്‍ എക്സൈസ് വകുപ്പ്.ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍, ഭാര്യ വിനിത എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സിറ്റി പോലീസ് കമ്മീഷണറോട് രേഖാമൂലം ആവശ്യപ്പെടാനാണ് എക്സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം Read More …

മത്സ്യത്തില്‍ മായം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിക്കും

തിരുവനന്തപുരം• മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം ആഗസ്റ്റില്‍ ചേരാന്‍ ഉദ്ദേസിക്കുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കേന്ദ്ര കൃഷി മന്ത്രി യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. കേരളത്തില്‍ പിടിക്കുന്ന മത്‌സ്യങ്ങളില്‍ മത്‌സ്യത്തൊഴിലാളികള്‍ മായം ചേര്‍ക്കാറില്ല. അതേസമയം മത്‌സ്യത്തില്‍ ഉപയോഗിക്കുന്ന ഐസില്‍ ഫോര്‍മാലിന്‍ ചേരുന്നതായി വിവരമുണ്ട്. ഭക്ഷ്യ സുരക്ഷാ Read More …