അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും തിരിച്ചടി; 45 ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും വന്‍തിരിച്ചടി. 45 ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനകം തിരികെ എത്താത്ത ജീവനക്കാരെ പിരിച്ചു വിടാമെന്നും ജസ്റ്റിസ് അനു ശിവരാമന്‍ വ്യക്തമാക്കി. 500ഓളം ജീവനക്കാരാണ് വര്‍ഷങ്ങളായി അവധി എടുത്ത് വിദേശത്ത് ജോലി നോക്കുന്നത്. ടോമിന്‍ ജെ തച്ചങ്കരി കെഎസ്‌ആര്‍ടിസി എംഡി ആയി ചുമതല Read More …

കാവേരി: കമല്‍ഹാസന്‍ എച്ച്‌​.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്​ച നടത്തി

ബംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട്​ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമിയുമായി ചര്‍ച്ച നടത്തി. കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം ആശ്വാസം പകരുന്നതായിരുന്നുവെന്നും തനിക്ക്​ പ്രതീക്ഷയുണ്ടെന്നും കമല്‍ഹാസന്‍ കൂടിക്കാഴ്ച്ചക്കു ശേഷം പ്രതികരിച്ചു. തങ്ങള്‍ ജലം പങ്കിടും. മുഖ്യമന്ത്രിയും അതേ രീതിയിലാണ്​ കാര്യങ്ങളെ നോക്കി കാണുന്നതെന്ന്​ അറിഞ്ഞതില്‍ വളരെ Read More …

‘കുറ്റം പറയുന്ന യുവാക്കള്‍ക്കും പ്രായമാകുമെന്ന് ഓര്‍ക്കണം’: പി ജെ കുര്യനെ പിന്തുണച്ച്‌ വയലാര്‍ രവി

തിരുവനന്തപുരം > പിജെ കുര്യനെതിരെ യുവ എംഎല്‍എമാര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുമ്ബോള്‍ കുര്യന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി രംഗത്ത്‌. കുറ്റം പറയുന്ന യുവാക്കള്‍ക്കും പ്രായമാകുമെന്ന് ഓര്‍ക്കണം. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യനെന്നും വയലാര്‍ രവി പറഞ്ഞു. പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി യുവ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിജെ Read More …

സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി; പരിഭ്രാന്തിപരത്തി ഒടുവില്‍ സുരക്ഷിതമായി നിലത്തിറങ്ങി

തിരുവനന്തപുരം: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത് പരിഭ്രാന്തി പടര്‍ത്തി. ഇന്ത്യന്‍ വ്യോമസേന വിമാനം ഐ എഫ് സി 31 തിരുവനന്തപുരത്തുനിന്നും പറന്നുയര്‍ന്ന് മൗറീഷ്യന്‍ എയര്‍ സ്‌പേസിലേയ്ക്ക് പ്രവേശിച്ചതോടെ റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.14 മിനിട്ടോളം റഡാറില്‍ നിന്നും അപ്രത്യക്ഷമായത് പരിഭ്രാന്തി പരത്തുകയായിരുന്നു. 2.08ന് തിരുവനന്തപുരത്ത് നിന്നും പറന്നുയര്‍ന്ന വിമാനം മൗറീഷ്യസ് Read More …

കോഴിക്കോട് മുക്കത്തിന് സമീപം ടിപ്പറും ബസ്സും കൂട്ടിയിടിച്ച്‌ അപകടം; പതിനാലുകാരനായ വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: മുക്കത്തിന് സമീപത്ത് ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച്‌ അപകടം. പതിനാലുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മുക്കത്തിന് സമീപം മുത്തേരിയിലാണ് അപകടം ഉണ്ടായത്. ബസ് യാത്രക്കാരനായിരുന്ന മലയമ്മ സ്വദേശി സ്വാലിഹ് (14) ആണ് മരിച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ സൈനിംഗ് ആയി മാറാന്‍ സിയോബാന്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ സൈനിംഗ് ആയി മാറാന്‍ മുന്‍ ലിവര്‍പൂള്‍ താരമായ സിയോബാന്‍ ചാമ്ബര്‍ലൈന്‍. ഇംഗ്ലീഷ് ദേശീയ ടീമിനായി 50 മത്സരങ്ങളില്‍ വലകാത്ത താരമാണ് സിയോബാന്‍. മുന്‍ ലിവര്‍പൂള്‍ താരമായ സിയോബാന്‍ ഇപ്പോള്‍ ഫ്രീ ഏജന്റാണ്. ഈ സീസണോടെ കരാര്‍ അവസാനിച്ച താരം കരാര്‍ പുതുക്കിയിട്ടില്ല. കരാര്‍ പുതുക്കാത്തതിന്റെ കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് Read More …

ഷോപിയാനില്‍ ഗ്രനേഡ് ആക്രമണം; രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം പത്തുപേര്‍ക്ക് പരിക്ക്

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ എട്ട് സാധാരണക്കാര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്. ഇന്ന് രാവിലെ ബട്ടാപുര ചൗക്കിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് ഏറ്റെടുത്തു. പോലീസ് സംഘത്തിനു നേരെ നടത്തിയ ഗ്രനേഡ് ലക്ഷ്യംതെറ്റി പൊതു നിരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ Read More …

പ്രതിപക്ഷ നേതാക്കള്‍ ഒസാമ ബിന്‍ ലാദന്റെ അനുയായികള്‍: ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: പ്രതിപക്ഷത്തുള്ളവരെ അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ അനുയായികളെന്ന് വിളിച്ച്‌ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബിജെപി ദേശീയ വക്താവ് പാക് ഭീകരന്‍ ഹഫീസ് സയീദിനെ പ്രതിപക്ഷത്തോട് താരതമ്യം ചെയ്തതിന് പിന്നാലെയാണ് ഗിരിരാജ് സിംഗിന്റെ ട്വീറ്റ്. മാവോയിസ്റ്റുകളേയും രാജി രാഷ്ട്രീയത്തേയും ജന്മിത്വത്തേയും പിന്തുണയ്ക്കുന്നവരാണ് എന്‍ ഡി എ സര്‍ക്കാരിനെതിരെ വരുന്നതെന്നും പ്രതിപക്ഷം ഒസാമ ബിന്‍ ലാദനെ Read More …