​പൊലീസിനെ ഭരിക്കുന്നത്​ ഉപദേശകര്‍; മുഖ്യമന്ത്രിക്ക്​ ഭരണത്തിലിരിക്കാന്‍ അര്‍ഹതയില്ല -ചെന്നിത്തല

പ്രണയ വിവാഹ​െത്ത തുടര്‍ന്ന്​ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തി​​െന്‍റ ഉത്തരവാദിത്തം ഏറ്റെടുത്ത്​ മുഖ്യമന്ത്രി രാജി​െവക്കണമെന്ന് പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മുഖ്യമന്ത്രിക്ക്​ ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ല. കേരള പൊലിസ് ലജ്ജാകരമായ രീതിയില്‍ തരംതാഴ്ന്നിരിക്കുന്നുവെന്ന്​ ചെന്നിത്തല കുറ്റപ്പെടുത്തി. ഡി.ജി.പിയെ നോക്കുകുത്തിയാക്കി ഉപദേശകരാണ് നിയമനം നടത്തുന്നത്​. രമണ്‍ ശ്രീവാസ്തവയാണ്​ പൊലീസിനെ ഭരിക്കുന്നത്. കഴിവുകെട്ട ഏറാന്‍ മൂളികളെ Read More …

2019 ല്‍ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി അധികാരത്തിലെത്തും ; പ്രധാനമന്ത്രിയായി കൂടുതല്‍ പേര്‍ക്കും പ്രിയം നരേന്ദ്രമോഡിയെ തന്നെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും ബിജെപിയ്ക്കും വേണ്ടി വാര്‍ത്ത ചമയ്ക്കാന്‍ അകത്തളങ്ങളില്‍ കരാറുകള്‍ ഉണ്ടാക്കുന്നതായി ഒരു മാധ്യമം പുറത്തു വിട്ട ഒളിക്യാമറ വാര്‍ത്തകള്‍ക്ക് പിന്നാലെ അടുത്ത തെരഞ്ഞെടുപ്പിലും നരേന്ദ്രമോഡി തന്നെ അധികാരത്തില്‍ വരുമെന്ന സൂചന നല്‍കിക്കൊണ്ട് ഒരു ദേശീയമാധ്യമം വാര്‍ത്ത പുറത്തുവിട്ടു. ബിജെപി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ മൂന്നില്‍രണ്ടു പേരും Read More …

നെതര്‍ലാന്‍ഡ് രാജ്ഞി നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍; പ്രധാനമന്ത്ര നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: നെതര്‍ലാന്‍ഡ് രാജ്ഞി മാക്സിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാലുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയതാണ് രാജ്ഞി. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ ജന്‍ധന്‍ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാന്‍മന്ത്രി സുരക്ഷ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികളെക്കുറിച്ച്‌ കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി രാജ്ഞിക്ക് വിശദീകരിച്ചുകൊടുത്തു.

ഇറാനില്‍ നിന്ന്​ ഇന്ധനം വാങ്ങാന്‍ യു.എസി​െന്‍റ അനുമതി വേണ്ട -സുഷമ സ്വരാജ്​

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും വെന​സ്വേലയില്‍ നിന്നും ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക്​ യു.എസി​​െന്‍റ അനുമതി വേണ്ടെന്ന്​ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്​. യു.എസ്​ ഇറാനും വെനസ്വേലക്കും മേല്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുമോ എന്ന മാധ്യമവ്രര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അവര്‍. ഇന്ധനം വാങ്ങാന്‍ ഇന്ത്യക്ക്​ ​െഎക്യരാഷ്​ട്ര സഭയുടെ മാത്രം അനുമതി മതി. മ​റ്റൊരു രാജ്യത്തി​​െന്‍റയും Read More …

ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിതനായി. ഇന്നാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ഇന്നാണ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് വിരമിക്കുന്നത്. നിലവില്‍ ജസ്റ്റിസ് പി മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്‍റെ പല പരാമര്‍ശങ്ങളും തീരുമാനങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ ബി Read More …

കെവിന്‍ വധം: നിയാസിനെ ഷാനു ചതിയില്‍പ്പെടുത്തിയതാണെന്ന് മാതാവ്

കൊല്ലം: മാന്നാനം സ്വദേശി കെവിന്റെ ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത തെന്മല സ്വദേശി നിയാസ് നിരപരാധിയെന്ന് നിയാസിന്റെ മാതാവും നീനുവിന്റെ ബന്ധുവും കൂടിയായലൈലാ ബീവി. നിയാസിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത് നീനുവിന്റെ സഹോദരന്‍ ഷാനുവാണ്. നിയാസിനെ ചതിച്ചതാണെന്നും അവര്‍ പറഞ്ഞു. ഡ്രൈവറെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് നിയാസിനെ ഷാനു കൂട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഷാനു നിയാസിനെ വിളിക്കുകയും വാടകയ്ക്ക് Read More …

എതിര്‍പ്പിന് കാരണം സാമ്ബത്തികം; ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം-നീനു

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ നീനു. കൊലപാതകത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് നീനു വെളിപ്പെടുത്തി. ജാതിയേക്കാള്‍ താഴ്ന്നതും സാമ്ബത്തിക നില കുറഞ്ഞതുമാണ് കെവിനോടുളള എതിര്‍പ്പിന് കാരണമായത്. ഇനിയുളള കാലം കെവിന്റെ കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. നീനുവിന്റെ മാതാപിതാക്കളായ ചാക്കോക്കും രഹനക്കും കൊലയില്‍ പങ്കുണ്ടെന്ന് കേസില്‍ പിടിയിലായ പ്രതി നിയാസിന്‍െറ Read More …

നിപ്പ വൈറസ്: കോഴി കഴിക്കരുതെന്ന് ഡി.എം.ഒയുടെ പേരില്‍ വ്യാജ അറിയിപ്പ്

കോഴിക്കോട്: നിപ വൈറസ് കോഴികളിലൂടെ പകരുമെന്നും അതിനാല്‍ കോഴി കഴിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പേരില്‍ വ്യാജ അറിയിപ്പ്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്‍െറ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ സന്ദേശം വാട്സ്‌ആപ്പിലൂടെ വ്യാജമായി പ്രചരിക്കുകയാണ്‌. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഒപ്പും സീലുമുള്ള സന്ദേശം ഒറിജിനലിനെ പിന്നിലാക്കുന്ന വ്യാജനാണ്. തിങ്കളാഴ്‌ച രാത്രിയാണ് ഇതു പ്രചരിച്ചത്. ഒറ്റ രാത്രി കൊണ്ടു Read More …