കീഴാറ്റൂര്‍ സമരം: ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരം ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരിനെ കുറിച്ച്‌ ഇനിയെന്ത് ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല കീഴാറ്റൂരിലേതെന്നും ജി. സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.കീഴാറ്റൂര്‍ സമരത്തെ പരിഹസിച്ച്‌ കൊണ്ട് Read More …

നഴ്‌സിങ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ വഹിക്കും; മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് അസിസ്റ്റന്റ് ക്രൂരമായി പെരുമാറിയ രോഗിയുടെ തുടര്‍ന്നുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. രോഗിയായ വാസുവിനെ മന്ത്രി വീട്ടിലെത്തി കണ്ടു. ഉച്ചക്ക് 12 മണിയോടെയാണ് കൊല്ലം ചണ്ണപ്പേട്ടക്ക് സമീപം ആനക്കുളത്തുള്ള വീട്ടില്‍ ആരോഗ്യമന്ത്രി എത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം വാസു ഇവിടെയുള്ള Read More …

കെ.എസ്.ആര്‍.ടി.സി ഡ്യൂട്ടി പരിഷ്‌കരണം മാറ്റിവെച്ചു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യില്‍ നാളെ മുതല്‍ നടത്താനിരുന്ന ഡ്യൂട്ടി പരിഷ്‌ക്കരണം മാറ്റിവച്ചു തൊഴിലാളി സംഘടനകളുമായി കമ്പനി എം.ഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഏപ്രില്‍ അഞ്ചിന് മുമ്പ് തൊഴിലാളി സംഘടനകള്‍ അഭിപ്രായങ്ങള്‍ അറിയിക്കണം. ഏപ്രില്‍ ആറിന് വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരാനും തീരുമാനമായി. ഈ യോഗത്തിന് ശേഷമാവും ഇക്കാര്യത്തില്‍ Read More …

വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ മോര്‍ഫിംഗ് നടത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍, എസ് പി യക്ക് നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ വടകര റൂറല്‍ എസ് പിയോട് ആവശ്യപ്പെട്ടു.

ചോദ്യപേപ്പര്‍ ചോര്‍ച്ച, മൂന്ന് പേര്‍ അറസ്റ്റില്‍, ഒമ്പത് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് പേരെ കസ്റ്റഡിയില്‍ എടുത്തു. ഝാര്‍ഖണ്ഡില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളും കോച്ചിംഗ് സെന്റര്‍ ഉടമകളുമാണ് പിടിയിലായത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് 2 പരീക്ഷ ഏപ്രില്‍ 25 ന് നടത്തും. ഇക്കണോമിക്‌സ് പരീക്ഷയാണ് 25 ന് നടത്തുന്നത്. പത്താം ക്ലാസ് Read More …

ഇന്ത്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് യു.എ.ഇ

ദുബായ് : തൊഴില്‍ തേടി യു.എ.ഇയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) എന്നാണ് അറിയപ്പെടുന്നത്. അടുത്തിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും അതില്‍ ഇതുവരെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യുഎയിലെ മനുഷ്യാവകാശപുനരധിവാസ മന്ത്രാലയം Read More …

കുട്ടികളുടെ ജാതിമത കണക്ക് : വിദ്യാഭ്യാസമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് നോട്ടീസ് നല്കി. ജാതിമത കോളങ്ങള്‍ പൂരിപ്പിക്കാതെ 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലും 275 Read More …

സഹാറ മരുഭൂമിക്ക് വിസ്താരമേറുന്നു, അപകടകരമായ പ്രതിഭാസം കണ്ടെത്തിയത് അമേരിക്കന്‍ ഗവേഷക സംഘം

ഖാര്‍ത്തൂം: ലോകത്തെ ഏറ്റവും ചൂടേറിയ മരുഭൂമിയായ സഹാറ വികസിച്ചുക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. 1920 മുതല്‍ ഇതുവരെയായി മരുഭൂമി 10 ശതമാനത്തോളം വികസിച്ചതായി ശാസ്ത്രസംഘം അറിയിച്ചു. സമാനമായി മറ്റു മരുഭൂമികളും വികസിക്കുന്നതായി സംഘം സൂചന നല്‍കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അപകടകരമായ മുഖമാണ് ശാസ്ത്രസംഘം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ നീണ്ടുകിടക്കുന്ന മരുഭൂമി സുദാനിലെയും ചാഢിലെയും ഉഷ്ണഭൂപ്രദേശങ്ങളിലേക്കു പടരുന്നതായാണു പുതിയ Read More …