പ്രതിഫലമായി ലഭിച്ചത് അഞ്ചു ലക്ഷത്തിന് താഴെ മാത്രം, തുറന്ന് പറഞ്ഞ് സുഡുവിന്റെ വീഡിയോ

നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം കടുപ്പിച്ച് സുഡാനി ഫ്രം നൈജീരിയ താരം സാമുവന്‍ റോബിന്‍സണ്‍. വംശവെറി നേരിട്ടെന്നും പ്രതിഫലത്തില്‍ പക്ഷപാതം കാണിച്ചെന്നും ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ കാര്യങ്ങള്‍ വിവരിച്ച് സാമുവല്‍ വീഡിയോ സന്ദേശവും പങ്കു വച്ചു. ലഭിച്ച തുക കൃത്യമായി പറയുന്നില്ലെങ്കിലും അഞ്ചു ലക്ഷത്തിന് താഴെ മാത്രമാണ് സിനിമയില്‍ അഭിനയിച്ചതിന് ലഭിച്ചതെന്ന് സാമുവല്‍ വ്യക്തമാക്കി. സിനിമ വിജയിച്ചാല്‍ Read More …

ചോദ്യപേപ്പര്‍ ചോര്‍ച്ച: സുപ്രീം കോടതിയില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ ഹര്‍ജി

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി ഹര്‍ജി നല്‍കി. ന്യൂഡല്‍ഹിയിലെ ചോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി റോഹന്‍ മാത്യൂവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. സിബിഎസ്ഇ ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളേന്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഇതു വഴിയുള്ള Read More …

ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമക്ക് നേരെ വീണ്ടും ആക്രമണം

ലക്‌നൗ: യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമക്ക് നേരെ വീണ്ടും ആക്രമണം. അലഹബാദിലെ ത്രിവേണിപുരം ജുനുഹി ഭാഗത്താണ് അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തത്. പ്രതിമയുടെ തലതകര്‍ത്ത നിലയിലാണ്. യോഗി സര്‍ക്കാര്‍ സര്‍ക്കാര്‍ രേഖകളില്‍ ആംബേദ്ക്കറുടെ പേരില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിമയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്. ഇതു മൂന്നാം തവണയാണ് യുപിയില്‍ അംബേദ്ക്കര്‍ പ്രതിമക്ക് Read More …

ജുഡീഷ്യറിയിലും ആര്‍എസ്‌എസുകാരെ നിയമിക്കാന്‍ ശ്രമം -കപില്‍ സിബല്‍

ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയില്‍ ആര്‍.എസ്.എസ് പ്രത്യായശാസ്ത്രം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനസ്ഥാനങ്ങളില്‍ ബിജെപി നേരത്തെ ആര്‍.എസ്.എസുകാരെ നിയമിച്ചു. ഇപ്പോള്‍ ജുഡീഷ്യറിയിലും ഈ ശ്രമം നടപ്പാക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ല. എതിര്‍ക്കുക തന്നെ ചെയ്യും. ആവശ്യമെങ്കില്‍ നിയമപ്രശ്‌നമായി ഇതിനെ Read More …

ബൈക്കില്‍ നിന്നും വീണവരെ തിരിഞ്ഞുനോക്കിയില്ല; നാട്ടുകാരുടെ മര്‍ദ്ദനവും

കോഴിക്കോട്: അമിതവേഗതയില്‍ ബൈക്കോടിച്ചെന്ന് ആരോപിച്ച്‌ ബൈക്കില്‍നിന്നും വീണ സഹോദരങ്ങളെ പ്രദേശവാസികള്‍ തിരിഞ്ഞുനോക്കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്ബസിനടുത്ത് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങി പോകുകയായിരുന്ന സെയ്ത് മുഹമ്മദ്, സാമന്ത് മുഹമ്മദ് എന്നിവരാണ് രാത്രി ഒമ്ബതരയോടെ അപകടത്തില്‍പ്പെട്ടത്. സമീപത്തെ ബേക്കറിയിലുണ്ടായിരുന്നവര്‍ ഇവര്‍ വീണുകിടക്കുന്നത് കണ്ടിരുന്നു. എന്നാല്‍, അമിതവേഗതയില്‍ വന്ന ഇവര്‍ റോഡില്‍ കിടക്കട്ടെയെന്നാണ് നാട്ടുകാര്‍ Read More …

കോളേജ് പ്രിന്‍സിപ്പളിന് അവഹേളനം ; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പളിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വസ്തുത പരിശോധിച്ച്‌ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കോളേജ് മാനേജ്‌മെന്റ് യോഗം ഇന്ന് ചേരുന്നുണ്ടെന്നും പൊലീസില്‍ പരാതി നല്‍കണോയെന്ന് തീരുമാനിക്കുമെന്നു മന്ത്രി വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെന്ന് പ്രിന്‍സിപ്പള്‍ Read More …

707 വിദേശികളെ കുവൈത്തില്‍ നിന്നും പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി:  707 വിദേശികളെ കുവൈത്തില്‍ നിന്നും പിരിച്ചുവിടുന്നു. കുവൈത്ത് പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 707 പേരെയാണ് പിരിച്ചുവിടാന്‍ തീരുമാനമായിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ഭരണ നിര്‍വ്വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്ക് ജൂലൈ ഒന്നിന് മുമ്ബ് പിരിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ലെന്നാണറിയുന്നത്. പൊതുമരാമത്ത് മന്ത്രിലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ്- മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. Read More …

അധ്യാപകന്‍റെ വിവാദ പ്രസംഗം: കേരളത്തെ ഉത്തരേന്ത്യയാക്കുകയാണോ എന്ന് കുഞ്ഞാക്കുട്ടി

മലപ്പുറം: ഫറൂഖ് കോളജില്‍ അധ്യാപകന്‍റെ വിവാദ പ്രസംഗത്തിന് പിന്തുണയുമായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കേരളത്തില്‍ മതപണ്ഡിതന്മാര്‍ക്ക് മിണ്ടാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. മതപണ്ഡിതര്‍ മതപരമായ വസ്ത്രധാരത്തെക്കുറിച്ച്‌ സംസാരിക്കാറുണ്ടെന്നും അങ്ങനെയുള്ളവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുക്കുന്നതെന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് പലര്‍ക്കും പലനീതിയാണെന്നും പറഞ്ഞു. കേരളത്തെ ഉത്തരേന്ത്യയാക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു