സന്തോഷ്​ ട്രോഫി: കേരളം ഫൈനലില്‍

കൊല്‍ക്കത്ത: മോഹന്‍ബഗാന്‍ സ്​റ്റേഡിയത്തില്‍ കരുത്തരായ മിസോറാമിനെ ഏക ഗോളിന്​ തകര്‍ത്ത്​ കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കടന്ന​ു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദാല്‍ നേടിയ ഗോളിലാണ്​ അഞ്ച്​​ വര്‍ഷത്തിന്​ ശേഷം കേരളം ഫൈനലിലെത്തിയത്​.​ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇരു ടീമും ഗോള്‍ രഹിത സമനില പാലിച്ചെങ്കിലും പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ കളിയുടെ 54ാം മിനിറ്റില്‍ കേരളം Read More …

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: സിപിഎം പിന്തുണ കോണ്‍ഗ്രസിന്

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായത്. എത്ര സീറ്റില്‍ സിപിഎം മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി സിപിഎം കേന്ദ്ര നേതൃത്വത്തിനിടയില്‍ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ Read More …

റെയില്‍ വേയില്‍ 90,000 തൊഴില്‍ അവസരങ്ങള്‍; അപേക്ഷകരുടെ എണ്ണം 25 മില്യണ്‍; ഓസ്‌ട്രേലിയന്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എന്‍ ഡി എ സര്‍ക്കാരിനേയും പരിഹസിച്ച്‌ തൊഴില്‍ രഹിതരുടെ എണ്ണം. ഇന്ത്യന്‍ റെയില്‍ വേയിലെ 90,000 തൊഴില്‍ അവസരങ്ങള്‍ക്ക് 25 മില്യണിലേറെ അപേക്ഷകരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ജനസംഖ്യയേക്കാള്‍ അധികമാണ് അപേക്ഷകരുടെ എണ്ണം. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കി രാജ്യത്തെ ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്ബത്തീക Read More …

സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രധാനമന്ത്രിയെ വീണ്ടും പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം. പരീക്ഷാക്കാലത്ത് കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കാനായിരുന്നു മോദിയുടെ ആദ്യ പുസ്തകം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടാകുന്ന സമ്മര്‍ദത്തെ എങ്ങനെ നേരിടാമെന്നായിരിക്കും അടുത്ത പുസ്തകമെന്ന് രാഹുല്‍ കുറിച്ചു. എക്‌സാം വാരിയേഴ്‌സ് രണ്ട് എന്ന പേരിലുള്ള പുതിയ Read More …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ യേശുദാസിന്റെ പ്രവേശനം: തീരുമാനമെടുക്കേണ്ടത്‌ ദേവസ്വം ബോര്‍ഡ്‌- കടകംപള്ളി

തിരുവനന്തപുരം>പ്രശസ്‌ത ഗായകന്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ല ക്ഷേത്രങ്ങളും ഭക്തര്‍ക്ക് തുറന്നു കൊടുക്കണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണ്. ദേവസ്വം ബോര്‍ഡിന്റെ ഘടനയില്‍ സര്‍ക്കാരിന്റെ നോമിനികളല്ല തന്ത്രികമായി തീരുമാനിക്കുന്നതെന്നു Read More …

രാമന്റെ പ്രതിമ നിര്‍മാണത്തിന് 330 കോടി കോര്‍പ്പറേറ്റുകളോട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് യോഗി ആദിഥ്യനാഥ്

ലഖ്‌നൗ: സരയൂ നദീതീരത്ത് രാമന്റെ പ്രതിമ നിര്‍മിക്കാനായി കോര്‍പ്പറേറ്റുകളോട് 330 കോടി രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ സരയൂ നദിതീരത്താണ് യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയായ രാമന്റെ പ്രതിമ നിര്‍മിക്കാന്‍ പോകുന്നത്. സരയൂ നദീതീരത്ത് 330 കോടി രൂപ മുടക്കിയാണ് രാമന്റെ പ്രതിമ നിര്‍മിക്കുന്നത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് Read More …

എനിക്ക് വാക്ക് പിഴച്ചു; എന്നാല്‍ കര്‍ണാടകക്ക് തെറ്റ് പറ്റില്ല -അമിത് ഷാ

ബംഗളൂരു: കര്‍ണാടകയില്‍ തനിക്കും പരിഭാഷകനും​ നാക്കുപിഴ സംഭവിച്ചത് ട്രോളര്‍മാര്‍ ഏറ്റെടുത്തിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി പ്രസിഡന്‍റ്​ അമിത്​ ഷാ. തനിക്ക് തെറ്റുപറ്റാം, എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് തെറ്റില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണമെന്ന് ഷാ പറഞ്ഞു. അതൊരു നാക്ക് പിഴയായിരുന്നു. സിദ്ധരാമയ്യ സര്‍ക്കാര്‍ ഏറ്റവും വലിയ അഴിമതിക്കാരാണെന്നാണ് താന്‍ ഉദ്ദേശിച്ചത്. 2014ന് ശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. Read More …

എസ്‌എഫ്‌ഐയുടെ ജീര്‍ണ്ണത പ്രതിഫലിപ്പിക്കുന്ന മറ്റൊരു സംഭവമാണിത്; വിഎം സുധീരന്‍

കാസര്‍ഗോഡ് നെഹ്‌റു കോളെജില്‍ വനിതാ പ്രിന്‍സിപ്പാളിനുള്ള യാത്രയയപ്പിനിടയില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വികലവും വികൃതവുമാക്കി മാറ്റുന്ന എസ്‌എഫ്‌ഐയുടെ ജീര്‍ണ്ണത പ്രതിഫലിക്കുന്നതാണെന്ന് വിഎം സുധീരന്‍. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ ‘കൊച്ചു ഫാസിസ്റ്റു’കളായി മാറിക്കൊണ്ടിരിക്കുന്ന സ്വന്തം അണികളുടെ ഈ ശൈലിക്കെതിരെ പ്രതികരിക്കാന്‍ എസ്‌എഫ്‌ഐ ദേശീയ നേതൃത്വം തയ്യാറാകുമോയെന്നും സുധീരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം- Read More …