ശബരിമല ആറാട്ടിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി

പത്തനംതിട്ട: ശബരിമല ആറാട്ടിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആനയെ പിന്നീട് തളച്ചു. രാവിലെ ഒന്‍പതിനായിരുന്നു ആറാട്ടിനായി പമ്ബയിലേക്ക് പുറപ്പെട്ടത്. ആന ഇടഞ്ഞ സാഹചര്യത്തില്‍ ആനയെ ഒഴിവാക്കിയാണ് ആറാട്ടിന്‍റെ പൂജകള്‍ പൂര്‍ത്തിയാക്കിയത്. ഇന്നു രാത്രി എട്ടിന് അത്താഴപൂജയ്ക്കു ശേഷം പരിവാര ദേവതകള്‍ക്ക് ബലി സമര്‍പ്പണം നടത്തി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് ദേവനെ Read More …

ബി.ജെ.പിയുമായി സഖ്യമില്ലെങ്കില്‍ 15 സീറ്റ് അധികം ലഭിക്കുമായിരുന്നു -ചന്ദ്രബാബു നായിഡു

ഗുണ്ഡൂര്‍: ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി സഖ്യം വിട്ട ടി.ഡി.പി മോദി സര്‍ക്കാറിനെതിരെ വീണ്ടും രംഗത്ത്. ബി.ജെ.പിയുമായി കൂട്ടുകൂടിയിരുന്നില്ലെങ്കില്‍ 15 സീറ്റില്‍ കൂടി പാര്‍ട്ടി വിജയിക്കുമായിരുന്നുവെന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു പറഞ്ഞു. ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നില്ല. സംസ്ഥാനത്തിന്‍റെ വികസനമായിരുന്നു ലക്ഷ്യം. പ്രത്യേക പദവി Read More …

സുഷമ ഷിന്‍സോ അബെയുമായി കൂടിക്കാഴ്ച നടത്തി

ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യ മ​ന്ത്രി സുഷമ സ്വരാജ്​ പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി കൂടിക്കാഴ്​ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്​തിപ്പെടുത്തുന്നതിനു വേണ്ട നടപടികളെ കുറിച്ച്‌​ കൂടിക്കാഴ്​ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകളും സുഷമ ഷിന്‍സോ ​അബെയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ പരമ്ബരാഗതമായി ഹൃദയബന്ധമുണ്ടെന്നും അത്​ രാജ്യങ്ങളുടെ വളര്‍ച്ചക്ക്​ ഉൗര്‍ജം പകര്‍ന്നിട്ടുണ്ടെന്നും അബെ Read More …

ജൈനമതക്കാരനായ അമിത് ഷാ ഹിന്ദു വിരുദ്ധനാണെന്ന് സിദ്ധരാമയ്യ

ബംഗളൂരു: തന്നെ ഹിന്ദു വിരുദ്ധനെന്ന് വിളിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അമിത് ഷാ ജൈന മതക്കാരനാണെന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം. താന്‍ ഹിന്ദു വിരുദ്ധനാണോ അല്ലയോ എന്ന് അമിത് ഷാ സ്വയം മനസിലാക്കണം. ജൈനമതക്കാര്‍ ഒരിക്കലും ഹിന്ദുവാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഹിന്ദു വിരുദ്ധനെന്ന് വിളിക്കാന്‍ Read More …

പ്രബോധകര്‍ക്കെതിരെ കേസ്, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം സംഘടനകള്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ന്യൂനപക്ഷ വേട്ട എല്ലാപരിധിയും ലംഘിച്ചെന്നും ഇക്കാര്യത്തില്‍ തിരുത്തലും പരിഹാരവുമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോഴിക്കോട്ട് ചേര്‍ന്ന മുസ്്‌ലിം സംഘടനകളുടെ കോഓഡിനേഷന്‍ യോഗം മുന്നറിയിപ്പ് നല്‍കി. മുസ്്‌ലിം മത പ്രബോധകര്‍ക്കെതിരെ നിരന്തരം കേസ്സുകളെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് സമുദായത്തെ അസ്വസ്ഥരാക്കുകയാണെന്ന് യോഗം വിലയിരുത്തിയതായി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശം Read More …

റേഡിയോ ജോക്കിയുടെ കൊലപാതകം: അക്രമികള്‍ എത്തിയ കാര്‍ കണ്ടെത്തി

തിരുവനന്തപുരം: മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം എത്തിയ കാര്‍ പോലീസ് കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നുമാണ് വാഹനം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വാഹനം കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. കേസില്‍ മൂന്ന് പേരെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊ​ലയാളികള്‍ ഉ​പ​യോ​ഗി​ച്ച കാ​ര്‍ വാ​ട​ക​യ്ക്ക് Read More …

കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവില്ല: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ആലപ്പുഴ: രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച്‌ കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും രാജ്യത്തിന്റെ നിയമങ്ങള്‍കൊണ്ട് ദൈവത്തിന്റെ നിയമത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെയായിരുന്നു മാര്‍ ആലഞ്ചേരിയുടെ പരാമര്‍ശം നടത്തിയത്. രാജ്യത്തിന്റെ Read More …

കെ.എസ്.ആര്‍.ടി.സിയിലെ നില്‍പ് യാത്ര: ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി അതിവേഗ ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നത് നിര്‍ത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്നു യാത്ര ചെയ്യാന്‍ അനുവദിക്കുന്ന തരത്തിലാണ് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.